കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡിന്റെ മറവില്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ നടക്കുന്നത്‌ പെരും കൊള്ള; വെളിപ്പെടുത്തി നടന്‍

Google Oneindia Malayalam News

കൊച്ചി: കൊവിഡിന്റെ മറവില്‍ കേരളത്തിലെ ചില സ്വാകാര്യ ആശുപത്രികളില്‍ നടക്കുന്നത്‌ വലിയ തട്ടിപ്പാണെന്ന്‌ വെളിപ്പെടുത്തി നടന്‍ എബ്രഹാം കോശി. കൊവിഡ്‌ ബാധിച്ച്‌ സ്വാകര്യ ആശുപത്രിയില്‍ ചികിത്സ തേടിയ തനിക്ക്‌ കുടുംബം വിറ്റാല്‍ പോലും ആശുപത്രി ബില്‍ അടക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്ന്‌ എബ്രാഹാം കോശി പറഞ്ഞു. നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്‌തിട്ടുള്ള എബ്രാഹാം കോശി റിട്ടയേര്‍ഡ്‌ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൂടിയാണ്‌.

abrham koshy

" ഞാന്‍ എബ്രഹാം കോശി 69 വയസുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്‌. 28/01/2021ല്‍ എനിക്ക്‌ കൊവിഡ്‌ സ്ഥരീകരിച്ചിട്ട്‌ ഞാന്‍ ഒരു സൂപ്പര്‍ സ്‌പെഷാലിറ്റി ഹോസ്‌പിറ്റലില്‍ അഡ്‌മിഷന്‍ തേടി. അവിടെ ജനറല്‍ വാര്‍ഡില്‍ താമസിച്ച്‌ വരവേ എന്റെ ഭാര്യക്കും മകളുടെ കുട്ടിക്കും കൊവിഡ്‌ സംശയിച്ചത്‌ കാരണം 30/01/2021ല്‍ അവര്‍ ഹോസ്‌പിറ്റലില്‍ ഐസലേഷന്‍ വാര്‍ഡില്‍ ആവുകയും 31ല്‍ അവരുടെ അസുഖം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്‌ ഡോക്ടറുടെ അഭിപ്രായം അനുസരിച്ച്‌ ഞങ്ങള്‍ എല്ലാവരും കൂടി ഒരു മുറിയിലേക്ക്‌ മാറുകയും ചെയ്‌തു. മറ്റ്‌ മുറികള്‍ ഇല്ലാത്തത്‌ കൊണ്ട്‌ ഒരു എസി റൂം ആണ്‌ കിട്ടിയത്‌. വാടക 10,300 രൂപയാണ്‌ ദിവസം.
ഈ മുറികള്‍ വാടകയില്‍ ഡോക്ടര്‍മാരുടെ ഫീസും നഴ്‌സിന്റെ ഫീസും മുറി വാടകയും മാത്രമാണ്‌ അടങ്ങുന്നത്‌. ടെസ്റ്റും കാര്യങ്ങളും ഒന്നും അതില്‍ അടങ്ങില്ല. ഞങ്ങള്‍ മൂന്ന്‌ പേരും തിരിച്ചത്തിയ ശേഷം രണ്ടാം തിയതി അവര്‍ പാര്‍ട്ട്‌ ബില്ല്‌ തന്നു. 2,4000 രൂപയാണ്‌ അതിന്റെ ബില്‍. അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ മൂന്ന്‌ പേരും ഈ റൂമില്‍ താമസിക്കുകയാണെങ്കിലും ഓരോരുത്തരും ദിവസവും 10,300 രൂപ വാടകയായി നല്‍കണം. !രു ദിവസം 31000 രൂപ വാടകയിനത്തില്‍ തന്നെ നല്‍കേണ്ടതായി വരുന്നു. ഓരോരുത്തരും മുഴുവന്‍ വാടകയും നിര്‍ബന്ധമായും കൊടുക്കണമെന്ന്‌ തന്നെ അവര്‍ പറയുന്നു.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ കേരള സന്ദര്‍ശന ചിത്രങ്ങള്‍ കാണാം

നഴ്‌സുമാര്‍ക്ക്‌ പിപിഇ കിറ്റ്‌ വാങ്ങിച്ച്‌ കൊടുക്കേണ്ടത്‌ രോഗികളാണെന്ന്‌ ബോധ്യമുണ്ട്‌. 2 നഴ്‌സുമാര്‍ ആമ്‌ ഉള്ളത്‌. ദിവസവും രണ്ട്‌ പിപിഇ കിറ്റ്‌ വാങ്ങിച്ച്‌ കൊടുക്കണം. ഈ സിസ്‌റ്റര്‍ 10 പേരെയെങ്കിലും ദിവസവും പരിചരിക്കുന്നുണ്ട്‌. പത്ത്‌ പേരും പിപിഇ കിറ്റ്‌ വാങ്ങിച്ചു കൊടുക്കണം. 20 കിറ്റ്‌ ഒരു ദിവസത്തേക്ക്‌ 2 നഴ്‌സ്‌മാര്‍ വാങ്ങിച്ച്‌ കൊടുത്താലും ാെരു ദിവസം ചിലവാകുന്നത്‌ 2 കിറ്റ്‌ മാത്രം. കാന്റീനില്‍ ഉള്ളവര്‍ക്ക്‌ കൊടുക്കുന്നുണ്ടാകാം. ഇക്കാര്യത്തിലും കൊവിഡിന്‌റെ പേരില്‍ ഭൂലോക വെട്ടിപ്പ്‌ നടക്കുകയാണ്‌. ഏറ്റഴും വലിയ പ്രശ്‌നം 30,0000 രൂപ ഒരു ദിവസത്തെ വാടക തന്നെ കൊടുക്കുക എന്ന്‌ പറഞ്ഞാല്‍ സാധ്യമായ കാര്യമല്ല. ഇനി 14 ദിവസം ഇവിടെ കിടക്കേണ്ടി വരും. എന്റെ കുടുംബം വിറ്റാല്‍ പോലും ബില്‍ അടക്കാന്‍ കഴിയില്ല" എബ്രഹാം കോശി പറയുന്നു.

Recommended Video

cmsvideo
പുതിയ കോവിഡ് വാക്സിൻ പേടിയിൽ കേരളവും..പേടിയോടെ നാട്

English summary
kerala private hospital charge very huge money for covid treatment says actor abraham koshi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X