കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറം സ്വദേശിനിക്ക് അമേരിക്കന്‍ അംഗീകാരം: കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പഠനം നിര്‍ണായകം

  • By Desk
Google Oneindia Malayalam News

മലപ്പുറം: മമ്പാട് എംഇഎസ് കോളജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രഫ. ധന്യക്ക് അമേരിക്കന്‍ തലസ്ഥാന നഗരിയായ വാഷിംഗ്ടണ്‍ ഡിസിയില്‍ നടക്കുന്ന കാലാവസ്ഥ വ്യതിയാനത്തെകുറിച്ചുള്ള സിമ്പോസിയത്തില്‍ പങ്കെടുക്കുവാന്‍ സര്‍ക്കാറിന്റെ ക്ഷണം ലഭിച്ചു.

ഐക്യരാഷ്ട്ര സഭയുടെ ഫുഡ് ആന്റ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ കാലാവസ്ഥ വ്യതിയാന ഫലമായി കേരളത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചാണ് ധന്യയുടെ പ്രബന്ധം. ജൂണ്‍ നാലു മുതല്‍ എട്ടുവരെ വാഷിംഗ്ടണിലെ ഹിള്‍ട്ടണ്‍ഹിലില്‍ ആണ് സിമ്പോസിയം നടക്കുന്നത്. അകമ്പാടം സ്വദേശികളായ കണ്ടരാട്ടില്‍ രമേഷന്‍ ദേവയാനി ദമ്പതികളുടെ മകളാണ് ധന്യ. ഭര്‍ത്താവ് പ്രശാന്ത്. മകള്‍ മാളവിക.

dhanya-

മമ്പാട് എംഇഎസ് കോളജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രഫ. ധന്യ കാലാവസ്ഥ വ്യതിയാന ഫലമായി കേരളത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠനം നടത്തിയിരുന്നു. ഇതുസംബന്ധിച്ച പ്രബന്ധമാണ് ധന്യ അവതരിപ്പിക്കുക. തനിക്ക് ലഭിച്ച ഈ അവസരത്തില്‍ അതിയായ സന്തോഷമുണ്ടെന്നും അവസരം നല്ല രീതിയില്‍ ഉപയോഗപ്പെടുത്തണമെന്നുമാണ് ധന്യയുടെ ആഗ്രഹം.

അമേരിക്കന്‍ തലസ്ഥാന നഗരിയായ വാഷിംഗ്ടണ്‍ ഡിസിയില്‍ നടക്കുന്ന കാലാവസ്ഥ വ്യതിയാനത്തെകുറിച്ചുള്ള സിമ്പോസിയത്തില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചത് തങ്ങളുടെ കോളജ് പ്രതിനിധിക്കായതിന്റെ സന്തോഷത്തിലാണ് മമ്പാട് എംഇഎസ് കോളജ് അധികൃതരും വിദ്യാഥികളും.

English summary
Kerala professor invted for US symposium.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X