പി എസ് സി പ്രായപരിധി ഉയർത്തി സർക്കാർ, ജനറൽ വിഭാഗത്തിന് 40 വയസ്സ് വരെ, ഒബിസിക്ക് പ്രായപരിധി 43 വയസ്സ്
പി എസ് സി പരീക്ഷകൾ എഴുതുന്നതിനുളള പ്രായപരിധി ഉയർത്തി സംസ്ഥാന സർക്കാർ. പി.എസ്.സി നിയമനത്തിന് അപേക്ഷിക്കാനുള്ള നിലവിലുള്ള പ്രായപരിധിയിൽ 4 വർഷത്തെ വർദ്ധനവ് വരുത്തി. ജനറൽ വിഭാഗത്തിന് നിലവിലുള്ള പ്രായപരിധി 36 എന്നത് 40 ആയി ഉയർത്തി. പ്രായപരിധിയിൽ ഇളവ് ലഭ്യമായ മറ്റ് വിഭാഗക്കാർക്കും തത്തുല്യമായ വർദ്ധനവ് ലഭ്യമാകും. ഒബിസിക്ക് 43 വയസ്സും പട്ടികജാതി-പട്ടികവർഗ വിഭാഗത്തിന് 45 വയസ്സുമാണ് പുതുക്കിയ പ്രായപരിധി, ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയമിച്ച ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് മന്ത്രിസഭ തത്വത്തിൽ അംഗീകരിച്ചു. റിപ്പോർട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനകം തീരുമാനം കൈക്കൊണ്ട ശുപാർശകൾക്ക് പുറമെ 32 എണ്ണത്തിൽ കൂടി ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനമെടുത്തു.
1947-നു മുൻപ് ലത്തീൻ കത്തോലിക്കാ വിശ്വാസികളായി ചേർന്നവർക്കും അവരുടെ പിൻ തലമുറക്കാർക്കും മാത്രമേ ലത്തീൻ കത്തോലിക്കാ സമുദായ സർട്ടിഫിക്കറ്റ് ലഭിക്കാൻ അർഹതയുള്ളൂ എന്ന നിബന്ധന അശാസ്ത്രീയമായതിനാൽ ബന്ധപ്പെട്ട ബിഷപ്പുമാർ നൽകുന്ന സർട്ടിഫിക്കറ്റ് റവന്യു അധികാരികളുടെ അന്വേഷണത്തിനു സഹായകരമായ ഒരു രേഖയായി പരിഗണിച്ചുകൊണ്ട് വില്ലേജ് ഓഫീസർ നടത്തുന്ന പ്രാദേശിക അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ ജാതി/സമുദായ സർട്ടിഫിക്കറ്റ് അനുവദിക്കാമെന്നും 1947 എന്ന വർഷം ജാതി/സമുദായ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള മാനദണ്ഡമായി പരിഗണിക്കേണ്ടതില്ല എന്നും തീരുമാനിച്ചു.

മറ്റ് മന്ത്രിസഭായോഗ തീരുമാനങ്ങൾ: ക്ഷേമ പെൻഷൻ 1,600 രൂപയിൽ നിന്ന് 2000 രൂപ ആക്കി വർദ്ധിപ്പിച്ച സാഹചര്യത്തിൽ ഗവൺമെന്റ് ഗ്രാന്റായി ഓർഫനേജുകൾക്കും അന്തേവാസികൾക്കും നൽകി വന്ന തുക ആനുപാതികമായി വർദ്ധിപ്പിച്ച് 1100 രൂപയിൽ നിന്ന് 1375 രൂപയിലേക്ക് ഉയർത്തി.
ഒ.ഇ.സി. ലിസ്റ്റിൽ ഉൾപ്പെടുന്നതിനാൽ ജാതി അടിസ്ഥാനത്തിൽ ലഭിക്കുന്ന സ്റ്റൈപ്പന്റും ലംപ്സം ഗ്രാന്റും സ്കോളർഷിപ്പ് അല്ല എന്നു വ്യക്തമാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കും. ഭാവിയിൽ ആരംഭിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും മതാധിഷ്ഠിത പേരു നൽകാൻ പാടില്ല. കേരള പബ്ലിക് സർവീസ് കമ്മീഷൻ, യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ, റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ്, ബാങ്കിങ് സർവീസ് കമ്മീഷൻ എന്നീ ഏജൻസികൾ നടത്തുന്ന മത്സര പരീക്ഷകൾക്കും വിവിധ കോഴ്സുകൾക്കുള്ള പ്രവേശന പരീക്ഷകൾ മുതലായവയ്ക്ക് സൗജന്യ പരിശീലനം നൽകുന്ന ട്രെയിനിങ് സെന്ററുകളുണ്ട്.
ധാരാളം കുടിയേറ്റ കർഷകരുള്ള മലയോര പ്രദേശമായ കണ്ണൂരും ഇടുക്കിയിലും കോട്ടയം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിലും ധാരാളം മത്സ്യത്തൊഴിലാളികൾ അധിവസിക്കുന്ന എറണാകുളത്തും, തിരുവനന്തപുരത്തുമുള്ള തീരപ്രദേശങ്ങളിലും ഇത്തരം ട്രെയിനിങ് ഉപകേന്ദ്രങ്ങൾ സ്ഥാപിക്കും. പരിവർത്തിത ക്രൈസ്തവ കോർപറേഷന് കണ്ണൂർ ജില്ലയിൽ ഓഫീസ് ആരംഭിക്കും. കമ്മ്യൂണിറ്റി ക്വോട്ടയിലെ സീറ്റുകളിൽ മെറിറ്റ് അടിസ്ഥാനമാക്കി പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്ന ഇ-ഗ്രാന്റ് സ്കോളർഷിപ്പുകൾ പുനഃസ്ഥാപിച്ചു നൽകും.
കണ്ണൂർ സർക്കാർ മെഡിക്കൽ കോളജിൽ 29 ഹെഡ് നേഴ്സ് തസ്തികകൾ.
കണ്ണൂർ സർക്കാർ മെഡിക്കൽ കോളജിൽ 29 ഹെഡ് നേഴ്സ് സൂപ്പർ ന്യുമററി തസ്തികകൾ വാനിഷിംഗ് ക്യാറ്റഗറിയായി അവരുടെ വിരമിക്കൽ തിയതി വരെ സൃഷ്ടിക്കും. സയൻസ്, നോൺ സയൻസ് വിഭാഗത്തിലുള്ള സ്റ്റാൻഡ് എലോൺ നഴ്സുമാരുടെ പ്രൊമോഷൻ അവസരങ്ങൾ ഉറപ്പുവരുത്തുന്നതിനാണ് ഇത്.
തസ്തിക
കണ്ണൂർ കാരക്കുണ്ട് ഡോൺ ബോസ്കോ സ്പീച്ച് & ഹിയറിംഗ് ഹയർ സെക്കന്ററി സ്കൂളിൽ 2014-15 വർഷം അനുവദിച്ച കോമേഴ്സ് ഹയർ സെക്കന്ററി ബാച്ചിലേയ്ക്ക് ദിവസവേതന അടിസ്ഥാനത്തിൽ സൃഷ്ടിച്ച മൂന്ന് എച്ച്.എസ്.എസ്.റ്റി (ജൂനിയർ) തസ്തികകളും മൂന്ന് എച്ച്.എസ്. എസ്.റ്റി തസ്തികകളും 2026-27 അധ്യയന വർഷം മുതൽ റെഗുലർ തസ്തികകളാക്കി മാറ്റും. ഇതിൽ സ്ഥിര നിയമനം നടത്തുന്നതിന് മാനേജർക്ക് അനുമതി നൽകി.
കേരളം സംസ്ഥാന ഓഡിറ്റ് വകുപ്പിൽ പുതിയ 12 കൺകറൻറ് ഓഡിറ്റ് കാര്യാലയങ്ങളുടെ പ്രവർത്തനങ്ങൾക്കാവിശ്യമായ ജോയിന്റ് ഡയറക്ടർ, സീനിയർ ഡെപ്യുട്ടി ഡയറക്ടർ, ഓഡിറ്റ് ഓഫീസർ, ഓഡിറ്റർ എന്നീ വിഭാഗങ്ങളായി ആകെ 68 തസ്തികകൾ പുതിയതായി സൃഷ്ടിക്കും.
നീലേശ്വരം മൃഗസംരക്ഷണ പരിശീലന കേന്ദ്രം
നീലേശ്വരം മൃഗാശുപത്രി വളപ്പിൽ പുതിയ മൃഗസംരക്ഷണ പരിശീലന കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നതിനും സ്ഥാപനത്തിലേക്ക് കാസർഗോഡ് ആർ.എ.എച്ച.സിയിൽ നിന്ന് ജീവനക്കാരെ നീലേശ്വരം LMTC യിലേക്ക് പുനർവിന്യസിക്കുന്നതിനും അനുമതി നൽകി.
ശമ്പള പരിഷ്കരണം
ബേക്കൽ റിസോർട്സ് ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിലെ ജീവനക്കാർക്ക് 11-ാം ശമ്പള പരിഷ്കരണ ആനുകൂല്യം അനുവദിക്കും.
മാനേജിംഗ് ഡയറക്ടർമാർ
കൃഷി വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളായ സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായി രഞ്ജിത് രാജ. ആർ - നെയും, കേരള സംസ്ഥാന നാളീകേര വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറായി സുനിൽ ദേവസ്സിയെയും, ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായി സെലക്ട് നൗഷാദ് പി. എം. നെയും നിയമിച്ചു.
കേരള ലാൻഡ് ഡെവലപ്പ്മെന്റ്റ് കോർപ്പറേഷൻ ലിമിറ്റഡിൻ്റെ മാനേജിംഗ് ഡയറക്ടറായി ബീന ലളിതയെ നിയമിക്കും.
കൃഷിനാശത്തിന് 5 കോടി രൂപ
ഇടുക്കി ജില്ലയിലെ ഏലം കൃഷിക്കുണ്ടായ കൃഷിനാശത്തിന് നഷ്ടപരിഹാരം നൽകുന്നതിന് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയായി 5 കോടി രൂപ ഇടുക്കി പാക്കേജിൻ്റെ മാർഗ്ഗരേഖയിൽ ഇളവ് നൽകിക്കൊണ്ട് അനുവദിച്ചു. ഫണ്ട് അടിയന്തരമായി കൃഷി വകുപ്പിന് നൽകണമെന്ന വ്യവസ്ഥയിലാണ് അനുമതി നൽകിയത്.
എയ്‌ഡഡ് പദവി
ചെർക്കള മാർത്തോമ്മാ ബധിര വിദ്യാലയത്തിലെ ഹയർ സെക്കൻ്ററി വിഭാഗത്തിന് 2026-27 അധ്യയന വർഷം മുതൽ എയ്‌ഡഡ് പദവി നൽകി. കാസർഗോഡ് ജില്ലയിലെ ഏക ബധിര ഹയർ സെക്കൻഡറി വിദ്യാലയം എന്ന നിലയിലും വിദ്യാർത്ഥികളുടെ ക്ഷേമം മുൻനിർത്തിയുമാണിത്. മൂന്ന് എച്ച്.എസ്.എസ്.റ്റി (ജൂനിയർ) തസ്തികകളും മൂന്ന് എച്ച്.എസ്.എസ്.റ്റി തസ്തികകളും സൃഷ്ടിച്ച് സ്ഥിര നിയമനം നടത്തുന്നതിന് മാനേജർക്ക് അനുമതി നൽകി.
പി.എസ്.സി അംഗം
പുതിയ പി.എസ്.സി അംഗമായി ഐ.ഷിഹാബ്‌ദിനെ നിയമനിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു. കായംകുളം കോട്ടുകുളങ്ങര സ്വദേശിയാണ് ഇദ്ദേഹം.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications