Get Updates
Get notified of breaking news, exclusive insights, and must-see stories!

'നെഗറ്റീവ് പ്രശ്നങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നു, നിയമനടപടി സ്വീകരിക്കും': മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: പി എസ് സി അം​ഗമാക്കുന്നതിന് കോഴ വാങ്ങി എന്ന ആരോപണത്തിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. തുടർച്ചയായി നെഗറ്റീവ് വിഷയത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും അടിസ്ഥാനരഹിത അസംബന്ധമായ കാര്യങ്ങളൊക്കെ ഇങ്ങനെ വലിച്ചിഴയ്ക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

തുടർച്ചയായി നെഗറ്റീവ് വിഷയത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ്. അതിന്റെ ലക്ഷ്യമെന്നാണ് എന്ന് ജനങ്ങൾക്കെല്ലാം അറിയാം. എന്നാൽ ഇങ്ങനെ വലിച്ചിഴയ്ക്കുന്ന വിഷയങ്ങളിൽ വസ്തുത ഒന്നും ഇല്ലെന്ന് ബോധ്യമായാലും വലിച്ചിഴയ്ക്കന്നവർ പിന്നീടത് തിരുത്താനോ വിശദീകരിക്കാനോ തയ്യാറാവുന്നില്ല.

psc

ഇത് ഇങ്ങനെ തുടർന്നുകൊണ്ടിരിക്കുകയാണ്. എല്ലാ അതിരികളും കടന്നുകഴിയുമ്പോൾ അതിനെതിരെ നിയമനടപി സ്വീകരിക്കണമെന്ന് വിചാരിക്കുകയാണ്. ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളിൽ അടിസ്ഥാനരഹിത അസംബന്ധമായ കാര്യങ്ങളൊക്കെ ഇങ്ങനെ വലിച്ചിഴയ്ക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

ഇത്തരത്തിൽ തട്ടിപ്പോ അനീതിയോ നടന്നാൽ കർക്കശമായ നിലപാട് മുഖം നോക്കാതെ സ്വീകരിക്കുന്ന സർക്കാരാണ് ഇത്. അടുത്തകാലത്ത് വരുന്ന ആരോപണങ്ങൾ നോക്കുകയാണെങ്കിൽ ഒരു കാര്യവുമില്ലാതെ എന്നെ വ്യക്തിപരമായി വലിച്ചിഴയ്ക്കും. പിന്നീട് ആ വിഷയങ്ങൾ എവിടെയും എത്താത്ത സ്ഥിതി വരും. എന്നെ വലിച്ചിഴച്ചതിൽ ഒരു വസ്തുത ഇല്ലെന്ന് ബോധ്യമാകും.

അങ്ങനെ ബോധ്യമായിട്ടും അങ്ങനെ പ്രചരിപ്പിക്കുന്ന ആളുകൾ തിരുത്താൻ തയ്യാറാവുന്നില്ല.അത് ന്യായമല്ലല്ലോ. എല്ലാ അതിരുകളും കടന്നുള്ള ഇത്തരം പ്രചരണം ജനാധിപത്യ സംവിധാനത്തിന് ഒരിക്കലും ഭൂഷണമല്ലാത്ത ഈ നിലപാടിനെതിരെ, വ്യക്തിഹത്യ നടത്തുന്ന സമീപനത്തിനെതിരെ നിയമനടപടി സ്വീകരിക്കും, മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

അതേ സമയം ആരോപണം നേരിടുന്ന സി പി എം ഏരിയ കമിറ്റി അം​​ഗം പ്രമോദ് കോട്ടൂളി ഒരു തരത്തിലുള്ള കോഴയും വാങ്ങിയിട്ടില്ലെന്നാണ് പ്രതികരിച്ചത്. ഒരു തരത്തിലുമുള്ള കോഴയും വാങ്ങിയിട്ടില്ലെന്നും ഇത് സംബന്ധിച്ച് പാർട്ടി തന്നോട് വിശദീകരണം ചോദിച്ചിട്ടില്ലെന്നും പ്രമോദ് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

മു​ഹമ്മദ് റിയാസ് വഴി പി എസ് സി അം​ഗത്വം ശരിയാക്കാമെന്നും അത് നടക്കാത്തപ്പോൾ‌ ആരോ​ഗ്യവകുപ്പിൽ‌ ഉന്നത തസ്തിക ശരിയാക്കി തരാമെന്നും പറഞ്ഞ് കോഴ വാ​ങ്ങിയെന്നായിരുന്നു ആരോപണം. പി എസ് സി അം​ഗ നിയമനം നൽകാമെന്ന് വാ​ഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന ആരോപണത്തിൽ മുഖ്യമന്ത്രി നിമസഭയിൽ പ്രതികരിച്ചിരുന്നുയ പി എസ് സി അം​ഗങ്ങളെ നിയമിക്കുന്നതിൽ വഴിവിട്ട രീതിയിൽ ഒന്നും നടക്കാറില്ലെന്നും നാട്ടിൽ പലതകം തട്ടിപ്പുകൾ നടക്കുന്നുണ്ട്. തട്ടിപ്പ് നടന്നാൽ അതിന് തക്ക നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+