സര്‍ക്കാര്‍ ജോലി ഇനി കടുപ്പമാവും!! വന്‍ പരിഷ്‌കാരത്തിനൊരുങ്ങി പിഎസ്എസി
പരീക്ഷരീതി പരിഷ്‌കരിക്കുന്നതിന് ആറംഗ ഉപസമിതി
തിരുവനന്തപുരം: സര്‍ക്കാര്‍ ജോലി നേടുകയെന്ന സ്വപ്‌നം ഇനി കൂടുതല്‍ ദുഷ്‌കമരാവും. പിഎസ്‌സി പരീക്ഷകളില്‍ സമഗ്ര മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്. പിഎസ്‌സി പരീക്ഷകളുടെ ഉള്ളക്കവും ഘടനവും പരിഷ്‌കരിക്കാനാണ് ആലോചിക്കുന്നത്. നാലു രീതിയിലുള്ള മാറ്റങ്ങളാണ് പരിഗണനയിലുള്ളത്.

ഓരോ ജോലിക്കും ആവശ്യമായ അറിവ് വിലയിരുത്താനുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തും. എല്ലാ പരീക്ഷയിലും ചരിത്രവും പൊതുവിജ്ഞാനവും ചോദിക്കുന്നതിനു പകരം ജോലി നിര്‍വഹിക്കാനുള്ള അറിവും ബന്ധപ്പെട്ട കാര്യങ്ങളും വിലയിരുത്തും. നിരവധി പേര്‍ അപേക്ഷിക്കുന്ന തസ്തികകളില്‍ ഒരു പരീക്ഷ മാത്രമാണ് നടത്തുന്നത്. ഇതിനു പകരം പ്രാഥമിക പരീക്ഷ, തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കു അന്തിമ പരീക്ഷ എന്നിങ്ങനെയാണ് ഉദ്ദേശിക്കുന്നത്. വിവിധ വകുപ്പുകളില്‍ ഒരേ വിദ്യാഭ്യാസ യോഗ്യതയും ഒരേ ശമ്പളവുമുള്ള നിരവധി തസ്തികകളിലേക്കു പരീക്ഷകള്‍ നടത്താറുണ്ട്. ഇതിനു പകരം ഏകീകൃത പരീക്ഷ രണ്ടു ഘട്ടങ്ങളിലായി നടത്തും.

ഉദ്യോഗാര്‍ഥികളുടെ വിദ്യാഭ്യാസം അനുസരിച്ച് അഞ്ചു തലങ്ങളിലുള്ള ലക്ഷക്കണക്കിന് ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന ചോദ്യ ബാങ്ക് തയ്യാറാക്കാനും ആലോചനയിലുണ്ട്. പരീക്ഷരീതി പരിഷ്‌കരിക്കുന്നതിന് ആറംഗ ഉപസമിതിയെയാണ് നിയോഗിച്ചിട്ടുള്ളത്. അവര്‍ ഇതേക്കുറിച്ചുള്ള റിപ്പോര്‍ട്ട് കമ്മീഷന് സമര്‍പ്പിക്കും.












Click it and Unblock the Notifications