Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിങ്ങം മുതല്‍ പിഎസ് സി ചോദ്യപേപ്പറുകള്‍ മാറും, ബിരുദതല പരീക്ഷകള്‍ക്ക് മലയാളവും!

ബിരുദ തലത്തിലുള്ള എല്ലാ ചോദ്യപേപ്പറുകളില്‍ മലയാളം ചോദ്യങ്ങളും ഉള്‍പ്പെടുത്തും.

തിരുവനന്തപുരം: ബിരുദ തലത്തിലുള്ള എല്ലാ ചോദ്യപേപ്പറുകളില്‍ മലയാളം ചോദ്യങ്ങളും ഉള്‍പ്പെടുത്തും. അടുത്ത ചിങ്ങം മുതലാണ് ബിരുദ തലത്തിലുള്ള ചോദ്യപേപ്പറില്‍ മാറ്റം വരുത്തുന്നത്.

ബിരുദം വരെ യോഗ്യതയുള്ള പരീക്ഷകളില്‍ മലയാളം നിര്‍ബന്ധമാക്കാന്‍ നേരത്തെ ആലോചിച്ചിരുന്നു. ഇതിനായി ഭാഷ വിദഗ്ധരുടെ ശില്പശാലയും സംഘടിപ്പിച്ചിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും പിഎസ് സി ചെയര്‍മാന്‍ അഡ്വ എംകെ സക്കീറും നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. 100 മാര്‍ക്കിന്റെ പരീക്ഷയ്ക്ക് 10 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ മലയാളത്തിലാക്കാനാണ് തീരുമാനമായത്.

 psc2

അതേസമയം ചില പരീക്ഷകള്‍ പൂര്‍ണമായും മലയാളത്തിലാക്കാനുള്ള മുഖ്യമന്ത്രിയുടെ നിര്‍ദേശം പിഎസ് ചെയര്‍മാന്‍ അംഗീകരിച്ചിട്ടുണ്ട്. പട്ടികജാതി-പട്ടികവര്‍ഗ സംവരണ ക്വാട്ടയിലെ നിയമനം വേഗത്തിലാക്കാനുള്ള മുഖ്യമന്ത്രിയുടെ നിര്‍ദേശവും പിഎസ് സി ചെയര്‍മാന്‍ അംഗീകരിച്ചിട്ടുണ്ട്.

സ്‌പോര്‍ട്‌സ് ക്വാട്ടയിലെ നിയമനം വൈകുന്നത് ഒഴിവാക്കും. സര്‍ക്കാരിന് വേണ്ടി സ്‌പോട്‌സ് കൗണ്‍സിലാണ് ഇപ്പോള്‍ ഉദ്യോഗാര്‍ത്ഥികളുടെ യോഗ്യത വിലയിരുത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+