സര്‍ക്കാര്‍ ജോലിയാണോ സ്വപ്നം; പി എസ് സി വിളിക്കുന്നു, ഒഴിവുകളും തസ്തികകളും അറിയാം
തിരുവനന്തപുരം: പി എസ് സി വിവിധ തസ്തികകളിൽ ലഘുവിജ്ഞാപനം പുറപ്പെടുവിച്ചു. ജനറൽ റിക്രൂട്ട്മെന്റ് സംസ്ഥാനതലം: ലീഗൽ അസിസ്റ്റന്റ്, ജൂനിയർ മാനേജർ (തസ്തിക മാറ്റം), ഇലക്ട്രീഷ്യൻ, പ്യൂൺ/ വാച്ച്മാൻ( കെഎസ്എഫ്ഇ യിലെ പാർടൈം ജീവനക്കാരിൽ നിന്നും നേരിട്ടുള്ള നിയമനം), ഫാർമസിസ്റ്റ്, നഴ്സ്, ബോട്ട് ലാസ്ക്കർ, ബ്ലെൻഡിങ് അസിസ്റ്റന്റ്, സ്റ്റെനോ ടൈപ്പിസ്റ്റ്.
ജനറല്‍ റിക്രൂട്ട്‌മെന്റ്- ജില്ലാതലം: ഹൈസ്കൂൾ ടീച്ചർ ഹിന്ദി (തസ്തികമാറ്റം വഴിയുള്ള നിയമനം), സ്റ്റാഫ് നഴ്സ് ഗ്രേഡ് II.
സ്പെഷ്യൽ റിക്രൂട്ട്മെന്റ് ജില്ലാതലം: ലബോറട്ടറി അസിസ്റ്റന്റ് (പട്ടികജാതി, പട്ടികവർഗ്ഗക്കാർക്ക് മാത്രമായുള്ള പ്രത്യേക നിയമനം), ജൂനിയർ ലബോറട്ടറി അസിസ്റ്റന്റ്( പട്ടികവർഗ്ഗക്കാർക്ക് മാത്രമായുള്ള പ്രത്യേക നിയമനം).

എൻസിഎ റിക്രൂട്ട്മെന്റ് സംസ്ഥാനതലം: ഒന്നാം എൻ സി എ വിജ്ഞാപനം. അസിസ്റ്റന്റ് പ്രൊഫസർ ഇൻ സ്റ്റാറ്റിസ്റ്റിക്സ്. രണ്ടാം എൻസിഎ വിജ്ഞാപനം പ്രീ പ്രൈമറി ടീച്ചർ (പുരുഷൻ). രണ്ടാം എൻസിഎ വിജ്ഞാപനം കെയർടേക്കർ (പുരുഷൻ). അഞ്ചാം എൻസിഎ വിജ്ഞാപനം സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് II, ആറാം എൻ സി എ വിജ്ഞാപനം- ഹൈസ്കൂൾ ടീച്ചർ അറബിക്, ഏഴാം എൻ സി എ വിജ്ഞാപനം ഹൈസ്കൂൾ ടീച്ചർ അറബിക്, ഒന്നാം എൻസിഎ വിജ്ഞാപനം ഹൈസ്കൂൾ ടീച്ചർ ഉറുദു, അഞ്ചാം എൻസിഎ വിജ്ഞാപനം പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ ഉറുദു.
അപേക്ഷ ഓണ്‍ലൈനിലൂടെ മാത്രം അയക്കേണ്ടതാണ്. പ്രായം 01.01.2023 അടിസ്ഥാനപ്പെടുത്തി കണക്കാക്കുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 2023 ജൂൺ 29 അർധരാത്രി 12 മണി വരെ. വിജ്ഞാപനം 30.05.2023 ലെ അസാധാരണ ഗസറ്റിലും കമ്മീഷന്റെ www.keralapsc.gov.in എന്ന വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്‍പ് ഉദ്യോഗാര്‍ത്ഥികള്‍ വിജ്ഞാപനം വായിച്ചു നോക്കേണ്ടതാണ്. വിജ്ഞാപനത്തിന് അനുസൃതമായല്ലാതെ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ നിരസിക്കപ്പെടുന്നതാണെന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ സെക്രട്ടറി അറിയിച്ചു.
താൽക്കാലിക തൊഴി വാർത്തകൾ
നഴ്‌സിങ് ഓഫീസർ നിയമനം
എടവണ്ണ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നഴ്‌സിങ് ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ജി.എൻ.എം, ബി.എസ്.സി നഴ്‌സിങ് എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ജൂൺ 27ന് രാവിലെ 10.30ന് എടവണ്ണ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. രണ്ട് ഒഴിവുകളാണുള്ളത്.
ട്രേഡ്‌സ്മാൻ തസ്തികയിൽ ഒഴിവ്
നെടുമങ്ങാട്, ഗവ.ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ട്രേഡ്‌സ്മാൻ -കാർപ്പെൻഡറി, ടു & ത്രീ വീലർ മെയിന്റനൻസ്, ഇലക്ട്രിക്കൽ, ഫിറ്റിംഗ്, വെൽഡിംഗ്-തസ്തികകളിൽ താത്ക്കാലിക ഒഴിവിലേക്ക് ജൂൺ 27ന് അഭിമുഖം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ടി.എച്ച്.എസ്.എൽ.സി അല്ലെങ്കിൽ എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട വിഷയത്തിൽ ഐടിഐ/വിഎച്ച്എസ്ഇ എന്നിവയാണ് യോഗ്യത.
ട്രേഡ്‌സ്മാൻ (ടൂ&ത്രീ വീലർ മെയിന്റനൻസ്) രാവിലെ ഒമ്പതിന്
ട്രേഡ്‌സ്മാൻ(ഇലക്ട്രിക്കൽ) രാവിലെ 10.30ന്
ട്രേഡ്‌സ്മാൻ (കാർപ്പെൻഡറി) ഉച്ചക്ക് 12ന്
ട്രേഡ്‌സ്മാൻ (ഫിറ്റിംഗ്) ഉച്ചക്ക് 01.30ന്
ട്രേഡ്‌സ്മാൻ (വെൽഡിംഗ്) ഉച്ചക്ക് 02.30ന് എന്നിങ്ങനെയാണ് സമയക്രമം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവർത്തിപരിചയം എന്നീ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0472 2812686
-
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം












Click it and Unblock the Notifications