പൊതു കടം ഇരട്ടിയായി; ഓരോ മലയാളിയും 55,500 രൂപ കടക്കാരനായെന്ന് ഉമ്മൻ ചാണ്ടി
സംസ്ഥാന സര്‍ക്കാരിന്റെ അനാവശ്യ ചെലവുകള്‍ കാരണം ഓരോ മലയാളിയും ഇന്ന് 55,000 രൂപ കടക്കാരനാണെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: കേരളത്തെ കടക്കെണിയിലേക്ക് എൽഡിഎഫ് സർക്കാർ തള്ളി വിട്ടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സംസ്ഥാന സര്‍ക്കാരിന്റെ അനാവശ്യ ചെലവുകള്‍ കാരണം ഓരോ മലയാളിയും ഇന്ന് 55,000 രൂപ കടക്കാരനാണെന്ന് ഉമ്മന്‍ചാണ്ടി. വിവരാവകാശ നിയമ പ്രകാരം ലഭിച്ച വിവരങ്ങള്‍ പങ്കുവെച്ചാണ് ഉമ്മന്‍ചാണ്ടിയുടെ ആരോപണം.

പൊതുകടം ഇരട്ടി
കഴിഞ്ഞ യുഡിഎഫ് സർക്കാർ അധികാരം ഒഴിയുമ്പോൾ 1,57,370 കോടി രൂപയായിരുന്ന പൊതു കടം പിണറായി സർക്കാരിന്റെ അഞ്ച് വർഷം പൂർത്തിയാകുമ്പോൾ 3,01,642 കോടിയായി ഉയർന്നതായി ഉമ്മൻ ചാണ്ടി വ്യക്തമാക്കി. ഇടതുസര്‍ക്കാര്‍ ചെലവിനു പണം കണ്ടെത്താനായി തോന്നിയ പോലെ കടമെടുത്തതാണ് കേരളത്തിന്റെ കടം മൂന്ന് ലക്ഷം കോടിയില്‍ എത്താന്‍ പ്രധാന കാരണമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

തോന്നുംപ്പടിയുള്ള അനാവശ്യ ചെലവുകള്‍
"ഇടതു സര്‍ക്കാരിന്റെ തോന്നുംപ്പടിയുള്ള അനാവശ്യ ചെലവുകള്‍ കാരണം സംസ്ഥാനത്തെ പൊതു കടം പെരുകുകയാണ്. പിണറായി വിജയന് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ സംസ്ഥാനത്തിന്റെ പൊതുകടം 3,01,642 കോടി രൂപയാണ്. ഇടതു സര്‍ക്കാരിന്റെ മണ്ടന്‍ സാമ്പത്തിക നയം കാരണം ഓരോ മലയാളിയും ഇന്ന് 55,000 രൂപ കടക്കാരാണെന്ന് വിവരാവകാശരേഖ വ്യക്തമാക്കുന്നു. ഇടതുസര്‍ക്കാര്‍ ചെലവിനു പണം കണ്ടെത്താനായി തോന്നിയ പോലെ കടമെടുത്തതാണ് കേരളത്തിന്റെ കടം മൂന്ന് ലക്ഷം കോടിയില്‍ എത്താന്‍ പ്രധാന കാരണം. അഞ്ചു വര്‍ഷം ഭരിച്ച് മുടിച്ച് ഇടതു സര്‍ക്കാര്‍ ഗുരുതരമായ കടക്കെണിയിലാണ് നമ്മുടെ നാടിനെ തള്ളിവിട്ടത്," ഉമ്മൻ ചാണ്ടി ഫെയ്സ് ബുക്കിൽ കുറിച്ചു.

തിരിച്ചടിച്ച് യുഡിഎഫ്
വികസന നേട്ടങ്ങൾ ഉയർത്തി പിടിച്ചുള്ള ഇടത് പ്രചരണങ്ങൾക്ക് മറുപടി നൽകുകയാണ് ഉമ്മൻ ചാണ്ടി ഇതുവഴി. ഇടത് സർക്കാരിന്റെ വികസന നേട്ടങ്ങൾ സംസ്ഥാനത്തെ വലിയ കടക്കെണിയിലേക്ക് നയിച്ചുവെന്നാണ് യുഡിഎഫ് ആരോപണം. സമ്പൂർണമായി പരാജയപ്പെട്ട ധനകാര്യ മാനേജ്മെന്റായിരുന്നു ഇടത് സർക്കാരിന്റേതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
Recommended Video

വെല്ലുവിളിച്ച് മുഖ്യമന്ത്രി
നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് നടപ്പാക്കിയ വികസനവും ക്ഷേമവും സംബന്ധിച്ച് ചർച്ച ചെയ്യാനാണ് മുഖ്യമന്ത്രിയുടെ വെല്ലുവിളി. യുഡിഎഫ് സർക്കാറിന്റെ പ്രവർത്തനം ഈ സർക്കാറിന്റെ പ്രവർത്തനവുമായി താരതമ്യം ചെയ്യാൻ ധൈര്യമുണ്ടോയെന്ന് പിണറായി ചോദിച്ചു. പ്രതിപക്ഷം വികസനവും ക്ഷേമവും സംബന്ധിച്ച ഒരു ചര്‍ച്ചക്ക് തയ്യാറാണോ എന്ന് പിണറായി ചോദിച്ചു. അവര്‍ക്ക് ധൈര്യമുണ്ടെങ്കില്‍ ഞങ്ങളുടെ അഞ്ചുവര്‍ഷങ്ങളും അവരുടെ 2011-16 ലെ പ്രകടനം താരതമ്യം ചെയ്യട്ടെ. പ്രതിപക്ഷ നേതാവ് ഇതിന് തയ്യാറാണോ? - പിണറായി ട്വീറ്റിലൂടെ ചോദിച്ചു.വെല്ലുവിളി സംബന്ധിച്ച് പ്രതിപക്ഷ നേതാവ് പ്രതികരിച്ചിട്ടില്ല.
പര്‍നീതി ചോപ്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications