2026 ല്‍ ആകെ 25 പൊതു അവധി ദിനങ്ങള്‍: അംഗീകാരം നല്‍കി മന്ത്രി സഭ; എന്നാ ട്രിപ്പ് സെറ്റ് ചെയ്തോ
2026 വർഷത്തിലെ പൊതു അവധി ദിനങ്ങള്‍ സംസ്ഥാന മന്ത്രിസഭ യോഗം അംഗീകരിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളുടെ പട്ടികയിൽ പെസഹാ വ്യാഴവും ഉൾപ്പെടുത്തി എന്നതാണ് ശ്രദ്ധേയം. ഈ ദിവസം സംസ്ഥാനത്തെ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കും. മന്ത്രിസഭ അംഗീകരിച്ച പട്ടികയില്‍ നിലവില്‍ പെസഹ വ്യാഴം ചേര്‍ത്തിട്ടില്ല. എങ്കിലു ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കിയേക്കും.
2026 ലെ പൊതു അവധി ദിവസങ്ങള്‍
ജനുവരി 2- മന്നം ജയന്തി,ജനുവരി 26- റിപ്പബ്ലിക് ദിനം, മാര്‍ച്ച് 20- ഈദുല്‍ ഫിത്ര്‍, ഏപ്രില്‍ 2- പെസഹ വ്യാഴം, ഏപ്രില്‍ 3- ദുഃഖവെള്ളി, ഏപ്രില്‍ 14- അംബേദ്കര്‍ ജയന്തി, ഏപ്രില്‍ 15- വിഷു, മേയ് 1- മേയ് ദിനം, മേയ് 27- ബക്രീദ്,ജൂണ്‍ 25- മുഹറം, ഓഗസ്റ്റ് 12- കര്‍ക്കടകവാവ്, ഓഗസ്റ്റ് 15- സ്വാതന്ത്ര്യദിനം, ഓഗസ്റ്റ് 25- ഒന്നാം ഓണം/ നബിദിനം.

ഓഗസ്റ്റ് 26- തിരുവോണം, ഓഗസ്റ്റ് 27, മൂന്നാം ഓണം, ഓഗസ്റ്റ് 28- നാലാം ഓണം/ശ്രീനാരായണഗുരു ജയന്തി, സെപ്റ്റംബര്‍ 4 - ശ്രീകൃഷ്ണ ജയന്തി, സെപ്റ്റംബര്‍ 21- ശ്രീനാരായണഗുരു സമാധി, ഒക്ടോബര്‍ 2- ഗാന്ധി ജയന്തി, ഒക്ടോബര്‍ 20- മഹാനവമി, ഒക്ടോബര്‍ 21- വിജയദശമി, ഡിസംബര്‍ 25- ക്രിസ്മസ്. ഫെബ്രുവരി 15- മഹാശിവരാത്രി, ഏപ്രില്‍ 5 - ഈസ്റ്റര്‍, നവംബര്‍ 8- ദീപാവലി എന്നീ ദിനങ്ങള്‍ ഞായറാഴ്ച ആയതിനാല്‍ അവധി ദിനങ്ങള്‍ പട്ടികയില്‍ ഇല്ല. ഇത് അടക്കം ആകെ 25 പൊതു അവധി ദിനങ്ങളാണുള്ളത്.
നെഗോഷ്യബ്ള്‍ ഇന്‍സ്ട്രുമെന്‍റ് ആക്ട് അനുസരിച്ചുള്ള അവധികള്‍
ജനുവരി 2- മന്നം ജയന്തി,ജനുവരി 26- റിപ്പബ്ലിക് ദിനം, മാര്‍ച്ച് 20- ഈദുല്‍ ഫിത്ര്‍, ഏപ്രില്‍ 1- വാര്‍ഷിക കണക്കെടുപ്പ്, ഏപ്രില്‍ 3- ദുഃഖവെള്ളി, ഏപ്രില്‍ 14- അംബേദ്കര്‍ ജയന്തി, ഏപ്രില്‍ 15- വിഷു, മേയ് 1- മേയ് ദിനം, മേയ് 27- ബക്രീദ്,ഓഗസ്റ്റ് 15- സ്വാതന്ത്ര്യദിനം, ഓഗസ്റ്റ് 25- ഒന്നാം ഓണം/ നബിദിനം.
ഓഗസ്റ്റ് 26- തിരുവോണം, ഓഗസ്റ്റ് 27, മൂന്നാം ഓണം, ഓഗസ്റ്റ് 28- നാലാം ഓണം/ശ്രീനാരായണഗുരു ജയന്തി, സെപ്റ്റംബര്‍ 4 - ശ്രീകൃഷ്ണ ജയന്തി, സെപ്റ്റംബര്‍ 21- ശ്രീനാരായണഗുരു സമാധി, ഒക്ടോബര്‍ 2- ഗാന്ധി ജയന്തി, ഒക്ടോബര്‍ 20- മഹാനവമി, ഒക്ടോബര്‍ 21- വിജയദശമി, ഡിസംബര്‍ 25- ക്രിസ്മസ്.












Click it and Unblock the Notifications