പുരോഹിതൻമാരോട് പോലും കരുണ കാണിക്കാത്ത പിണറായി പോലീസ് ആത്മപരിശോധന നടത്തണം;സുധാകരൻ
കൊച്ചി; കെ-റെയിൽ പദ്ധതിക്കെതിരെയുള്ള പ്രതിഷേധത്തിനിടയിൽ വൈദികനെതിരായ പോലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച് കെ പ പി സി സി അധ്യക്ഷൻ കെ സുധാകരൻ.
പുരോഹിതൻമാരോട് പോലും കരുണ കാണിക്കാത്ത പിണറായി വിജയൻ പോലീസ് ആത്മപരിശോധന നടത്തണമെന്ന് സുധാകരൻ പറഞ്ഞു. ഓർത്തഡോക്സ് സഭയുടെ ചെന്നൈ ഭദ്രാസനത്തിലെ വൈദികനും മുളക്കുഴ സെൻറ് മേരിസ് ഇടവകാംഗവുമായ ഫാ. മാത്യു വർഗീസിനെയാണ് തിരുവസ്ത്രത്തിലായിട്ട് പോലും ഗുണ്ടകളെപ്പോലെ പോലീസ് കൈകാര്യം ചെയ്തത്.ഈ നരനായാട്ടിനെതിരെ പ്രതിഷേധിക്കേണ്ടത് ക്രിസ്ത്യൻ മത വിശ്വാസികൾ മാത്രമല്ല, ജാതിമത വ്യത്യാസമില്ലാതെ പൊതു സമൂഹം ഒന്നടങ്കമാണ്.വികസനത്തിന്റെ പേരും പറഞ്ഞ് ഒരു ജനതയെ കൊല്ലാക്കൊല ചെയ്യുകയാണെന്ന് സുധാകരൻ കുറ്റപ്പെടുത്തി.

പിണറായിയുടെ പിൻബലത്തിൽ എന്തും ചെയ്യാമെന്നാണ് ഇപ്പോൾ കേരളത്തിലെ പോലീസ് വിചാരിക്കുന്നത്. സ്റ്റേഷനിൽ ബോംബെറിയുന്ന പൊലീസുകാരെ കുത്തിക്കൊല്ലാൻ നടക്കുന്ന ഗുണ്ടകളെയൊന്നും നിലക്ക് നിർത്താൻ കഴിയാത്ത പോലീസ് ആണ് പാവം വൃദ്ധരും സ്ത്രീകളുമുൾപ്പെടെയുള്ളവരെ കെ റെയിലിന്റെ പേരിൽ അതി ക്രൂരമായി പീഡിപ്പിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിൻറെ പൂർണരൂപം വായിക്കാം
പുരോഹിതൻമാരോട് പോലും കരുണ കാണിക്കാത്ത പിണറായി വിജയൻ്റെ പോലീസ് ആത്മപരിശോധന നടത്തണം. ഫാസിസ്റ്റ് തലവൻ്റെ തിട്ടൂരം നടപ്പാക്കാൻ കൂലിപ്പണിയെടുക്കുന്ന പിണറായി വിജയൻ്റെ പോലീസ് ഒരു ക്രിസ്ത്യൻ വൈദികനെ ആക്രമിക്കുന്നതിൽ അത്ഭുതമില്ല.കെ റെയിൽ വികസനത്തിന്റെ പേരിൽ ഭൂമിയും വീടും നഷ്ടപ്പെടുന്ന ക്രൈസ്തവ സഭാ വൈദികനുൾപ്പെടെയുള്ളവർക്ക് നേരെയാണ് ചെങ്ങന്നൂർ സി ഐ യുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ മുളക്കുഴയിൽ ആക്രമണം നടന്നതെന്ന് അത്ഭുതപ്പെടുത്തുന്നു.
ഓർത്തഡോക്സ് സഭയുടെ ചെന്നൈ ഭദ്രാസനത്തിലെ വൈദികനും മുളക്കുഴ സെൻറ് മേരിസ് ഇടവകാംഗവുമായ ഫാ. മാത്യു വർഗീസിനെയാണ് തിരുവസ്ത്രത്തിലായിട്ട് പോലും ഗുണ്ടകളെപ്പോലെ പോലീസ് കൈകാര്യം ചെയ്തത്.ഈ നരനായാട്ടിനെതിരെ പ്രതിഷേധിക്കേണ്ടത് ക്രിസ്ത്യൻ മത വിശ്വാസികൾ മാത്രമല്ല, ജാതിമത വ്യത്യാസമില്ലാതെ പൊതു സമൂഹം ഒന്നടങ്കമാണ്.
വികസനത്തിന്റെ പേരും പറഞ്ഞ് ഒരു ജനതയെ കൊല്ലാക്കൊല ചെയ്യുകയാണ്. പിണറായിയുടെ പിൻബലത്തിൽ എന്തും ചെയ്യാമെന്നാണ് ഇപ്പോൾ കേരളത്തിലെ പോലീസ് വിചാരിക്കുന്നത്. സ്റ്റേഷനിൽ ബോംബെറിയുന്ന പൊലീസുകാരെ കുത്തിക്കൊല്ലാൻ നടക്കുന്ന ഗുണ്ടകളെയൊന്നും നിലക്ക് നിർത്താൻ കഴിയാത്ത പോലീസ് ആണ് പാവം വൃദ്ധരും സ്ത്രീകളുമുൾപ്പെടെയുള്ളവരെ കെ റെയിലിന്റെ പേരിൽ അതി ക്രൂരമായി പീഡിപ്പിക്കുന്നത്.
കേരളം മുഴുവൻ പോലീസിൻ്റെയും ഭരണകൂടത്തിൻ്റെയും മനുഷ്യ വേട്ട അരങ്ങേറുകയാണ്.
ബംഗാളിലെ സിംഗൂരിലും നന്ദിഗ്രാമിലും സിപിഎം നടപ്പിലാക്കിയ ജന വിരുദ്ധ വികസനത്തിന്റെ ബാക്കി പത്രം എന്താണെന്ന് പിണറായി ഓർക്കുന്നത് നല്ലതാണ്.
ആക്രമണത്തിനിരയായ വൈദികനെയും പ്രദേശത്തെ വീട്ടമ്മമാരെയും സന്ദർശിച്ച് ശ്രീ കൊടിക്കുന്നിൽ സുരേഷ് എംപി ഐക്യദാർഢ്യം പ്രകടിപ്പിച്ചിരുന്നു. ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയ ഭേദമന്യേ ജനങ്ങളുടെ അസംഘടിതമായ സമരമാണ്.
ഈ പാവപ്പെട്ട ജനതയെ ഒന്നിച്ചു ചേർത്ത് സി പി എമ്മിൻ്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ കോൺഗ്രസ് പട നയിക്കും. കോൺഗ്രസ് പ്രഖ്യാപിച്ച കെ റയിൽ വിരുദ്ധ സമരം പിണറായി വിജയൻ എന്ന ഏകാധിപതിയ്ക്ക് ജനാധിപത്യമെന്തെന്നും ജനങ്ങളുടെ ശക്തിയെന്തെന്നും ബോധ്യപ്പെടുത്തി കൊടുത്തിരിക്കും, പോസ്റ്റിൽ സുധാകരൻ പറഞ്ഞു.












Click it and Unblock the Notifications