കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്ടിമുടിയില്‍ തെരച്ചില്‍ തുടരുന്നു, രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി, ഇനി കണ്ടെത്താൻ 12 പേർ

Google Oneindia Malayalam News

LIVE UPDATES

Newest First Oldest First
6:06 PM, 16 Aug

ചിലയിടത്ത് ഒറ്റപ്പെട്ട മഴ തുടരും. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം കേരളത്തെ ബാധിക്കില്ല
6:06 PM, 16 Aug

സംസ്ഥാനത്ത് സെപ്റ്റംബര്‍ ആദ്യവാരം വരെ കനത്ത മഴയില്ല, കാലവര്‍ഷം ദുര്‍ബലമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
4:01 PM, 16 Aug

അപകടത്തില്‍ ഇനിയും 12 പേരെയാണ് കണ്ടെത്താനുള്ളത്. അവസാനത്തെ ആളെയും കണ്ടെത്തുന്നത് വരെ തെരച്ചില്‍ തുടരാനാണ് തീരുമാനം.
4:01 PM, 16 Aug

പെട്ടിമുടിയില്‍ നിന്നും ആറ് കിലോമീറ്റര്‍ മാറി പുഴയുടെ തീരത്ത് നിന്നാണ് മൃതദേഹങ്ങള്‍ കിട്ടിയത്.ചിന്നത്തായ് (62), മുത്തുലക്ഷ്മി (25) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
4:00 PM, 16 Aug

രാജമല പെട്ടിമുടിയില്‍ തെരച്ചില്‍ തുടരുന്നു. ഇന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി.
7:38 AM, 14 Aug

രാജമലയിലെ പെട്ടിമുടിയില്‍ തെരച്ചില്‍ തുടരുന്നു. കന്നിയാറില്‍ തെരച്ചില്‍ നടത്തുവാനാണ് തീരുമാനം.15 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.
2:09 PM, 11 Aug

പെട്ടിമുടിയില്‍ ഇനി കണ്ടെത്താനുള്ളതില്‍ ഏറെയും കുട്ടികളെ. ഡ്രോണ്‍ അടക്കമുള്ള സംവിധാനം ഉപയോഗിച്ച് പുഴ കേന്ദ്രീകരിച്ച് തെരച്ചില്‍ തുടരാനാണ് രക്ഷാ പ്രവര്‍ത്തകരപടെ തീരുമാനം
1:04 PM, 11 Aug

പെട്ടിമുടി ദുരന്തത്തില്‍ മരണം അമ്പത്തിരണ്ടായി. ഇനി 18 പേരെ കൂടിയാണ് കണ്ടെത്താനുള്ളത്.
8:16 AM, 11 Aug

മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിനായി പത്തനംതിട്ട ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിരോധനം ഓഗസ്റ്റ് 16 വരെ ദീര്‍ഘിപ്പിച്ചു.
7:31 AM, 11 Aug

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. നാല് ജില്ലകളില്‍ മാത്രമാണ് യെലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം, കോഴിക്കോട്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകൡലാണ് യെലോ അലേര്‍ട്ട്
7:24 AM, 11 Aug

കോഴിക്കോട്-മൈസൂർ ദേശീയ പാതയിൽ പൊൻകുഴിയിലെ വെള്ളക്കെട്ട് ഒഴിവായതിനാൽ മുത്തങ്ങ വഴി ഗതാഗതം പുനസ്ഥാപിച്ചു.
4:18 PM, 10 Aug

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജമലയില്‍ സന്ദര്‍ശനം നടത്തി
4:16 PM, 10 Aug

കോട്ടയം ജില്ലയില്‍ മഴയ്ക്ക് ശമനം. നദികളില്‍ ജലനിരപ്പ് കുറയുന്നു
12:28 PM, 10 Aug

രാജമലയില്‍ തിരിച്ചില്‍ തുടരുന്നു. ഇന്ന് ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി, ഇതോടെ മരണം 49 ആയി. ഇനി കണ്ടെത്താനുള്ളത് 21 പേരെ
10:04 AM, 10 Aug

സംസ്ഥാന വ്യാപകമായി മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍രെ അറിയിപ്പ്
10:04 AM, 10 Aug

മഴക്കെടുതി വിലയിരുത്താന്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്
10:03 AM, 10 Aug

കാലവര്‍ഷം ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ മണ്ണാറക്കുളഞ്ഞി - പമ്പ റോഡില്‍ (അട്ടത്തോടിനും ചാലക്കയത്തിനും ഇടയിലുള്ള ഭാഗത്ത്) നിരവധി സ്ഥലങ്ങളില്‍ മണ്ണ് ഇടിയുന്ന തരത്തില്‍ റോഡ് കീറി വിള്ളലും താഴ്ച്ചയും അപകടകരമായ വിധത്തില്‍ രൂപപ്പെട്ടിട്ടുള്ളതായും, അതീവ മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിക്കണമെന്നും പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് (നിരത്ത് വിഭാഗം) എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ അപേക്ഷിച്ചിരുന്നു.
10:03 AM, 10 Aug

താത്കാലിക പാതയിലൂടെ ശബരിമല പൂജകള്‍ക്കായി എത്തിച്ചേരുന്ന ദേവസ്വം തന്ത്രി/ മേല്‍ശാന്തി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്/ മറ്റ് വകുപ്പുതല ഉദ്യോഗസ്ഥര്‍/ ജീവനക്കാര്‍/ കരാര്‍ തൊഴിലാളികള്‍ എന്നിവര്‍ക്ക് പമ്പയിലേക്ക് പോകുന്നതിനും, തിരികെ വരുന്നതിനും പ്രത്യേക അനുമതി നല്‍കി. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി, പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് (നിരത്ത് വിഭാഗം) എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ എന്നിവര്‍ ഉത്തരവ് അടിയന്തിര പ്രാധാന്യത്തില്‍ നടപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.
10:03 AM, 10 Aug

ശബരിമല പാതയില്‍ അട്ടത്തോട് മുതല്‍ ചാലക്കയം വരെയുള്ള റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് നിരോധനത്തിന് പ്രാബല്യമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ശബരിമല പൂജകള്‍ക്കായി എത്തിച്ചേരുന്ന ദേവസ്വം തന്ത്രി/ മേല്‍ശാന്തി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്/ മറ്റ് വകുപ്പുതല ഉദ്യോഗസ്ഥര്‍/ ജീവനക്കാര്‍/ കരാര്‍ തൊഴിലാളികള്‍ എന്നിവര്‍ക്കും പമ്പയിലേക്ക് പോകുന്നതിനും, തിരികെ വരുന്നതിനും അടിയന്തിരമായി തന്നെ ഒരു താത്കാലിക പാത രൂപീകരിക്കുന്നതിന് പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് (നിരത്ത് വിഭാഗം) എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ ചുമതലപ്പെടുത്തി.
7:57 AM, 10 Aug

പത്തനംതിട്ടയില്‍ ആശങ്ക വേണ്ടെന്ന് കളക്ടര്‍.വെള്ളപൊക്കമുണ്ടായാല്‍ നേരിടാന്‍ സജ്ജമെന്നും പിബി നൂഹ്.റാന്നിയിലും കോഴഞ്ചേരിയിലും തിരുവല്ലയിലും മുന്നൊരുക്കങ്ങള്‍ നടത്തി
7:56 AM, 10 Aug

മൂന്നാര്‍ പെട്ടിമുടിയില്‍ തെരച്ചിലിനെത്തിയ മുഴുവന്‍ രക്ഷാ പ്രവര്‍ത്തകര്‍ക്കും കൊവിഡ് പരിശോധന നടത്താന്‍ തീരുമാനം. മരിച്ചവരുടെ ബന്ധുക്കള്‍ തമിഴ്‌നാട്ടില്‍ നിന്നും കൂട്ടതോടെയെത്തിയ സാഹചര്യത്തിലാണ് നിര്‍ദേശം
7:56 AM, 10 Aug

മുല്ലപ്പെരിയാറില്‍ ആശങ്കയൊഴിയുന്നു. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെയാണ് ഭീതിയൊഴിഞ്ഞത്. ഇതോടെ രണ്ടാമത്തെ മുന്നറിയിപ്പ് ഉടന്‍ ഉണ്ടാവില്ല.ജലനിരപ്പ് 136 അടിയിലെത്തിയാല്‍ രണ്ടാമത്തെ ജാഗ്രത നിര്‍ദേശം നല്‍കാനായിരുന്നു തീരുമാനം
6:59 PM, 9 Aug

ആലപ്പുഴയില്‍ നദികള്‍ കരകവിഞ്ഞു. കുട്ടനാട്ടില്‍ നിരവധി വീടുകള്‍ വെള്ളത്തില്‍
6:07 PM, 9 Aug

രാജമലയില്‍ ഇനിയും കണ്ടെത്താനുള്ളത് 18 പേരെ
5:38 PM, 9 Aug

കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തതോടെ അടുത്ത മൂന്ന് ദിവസം കൂടി തിരച്ചിൽ നടത്തുമെന്ന് സേന അറിയിച്ചിട്ടുണ്ട്. പത്തോളം ഹിറ്റാച്ചികൾ ഉപയോഗിച്ച് ഉരുൾപൊട്ടിയ പ്രദേശത്തേ കല്ലും മണ്ണും നീക്കിയ ശേഷമാണ് തിരച്ചിൽ നടത്തുന്നത്. ഇനി 29 പേരെയാണ് കണ്ടെത്താനുള്ളത്. മഴ ശക്തമായി തുടരുന്നതാണ് രക്ഷാപ്രവർത്തനം ദുഷ്കരമാക്കിത്തീർക്കുന്നത്.
5:37 PM, 9 Aug

ഇടുക്കി രാജമല ദുരന്തത്തിൽ മരിച്ച 16 പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 42 ആയി ഉയർന്നിട്ടുണ്ട്. ശനിയാഴ്ച പെട്ടിമുടിയിൽ നടത്തിയ തിരച്ചിലിൽ 26 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മണ്ണിനടിയിൽപ്പെട്ടവർക്ക് വേണ്ടി ദേശീയ ദുരന്ത നിവാരണ സേനയാണ് തിരച്ചിൽ നടത്തിവരുന്നത്
5:23 PM, 9 Aug

കൊല്ലം ജില്ലയിലെ നീണ്ടകര, ആലപ്പാട് എന്നീ സ്ഥലങ്ങളിൽ നിന്നുമാണ് രക്ഷാപ്രവർത്തകർ എത്തുക. വരുന്ന വള്ളങ്ങളിൽ എട്ട് എണ്ണം തിരുവല്ലയ്ക്കും രണ്ടെണ്ണം അടൂരിനും നൽകാനാണ് നിർദേശം കൊടുത്തിട്ടുള്ളത്. ബാക്കി വള്ളങ്ങൾ സാഹചര്യമനുസരിച്ച് ഉപയോഗിക്കാൻ സാധിക്കും.
5:23 PM, 9 Aug

ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വെള്ളം ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ രക്ഷാപ്രവർത്തനത്തിനായി കൊല്ലം ജില്ലയിൽ നിന്നും 15 വള്ളങ്ങൾ കൂടി എത്തിക്കുമെന്ന് കളക്ടര്‍ പിബി നൂഹ് അറിയിച്ചു.
4:52 PM, 9 Aug

കഴിഞ്ഞവർഷം ദുരന്തമുണ്ടായ പുത്തുമലയിലും കവളപ്പാറയിലും പുനരധിവാസം ഇതുവരെ സാധ്യമായിട്ടില്ല. കേന്ദ്രം ഉൾപ്പെടെ നൽകുന്ന ദുരന്തനിവാരണ ഫണ്ട് സംസ്ഥാനം എവിടെയാണ് ചിലവഴിക്കുന്നതെന്ന് മനസിലാവുന്നില്ലെന്നും മുരളീധരൻ പറഞ്ഞു. കരിപ്പൂരിൽ എത്തിയ മുഖ്യമന്ത്രി രാജമലയിലുമെത്തുമെന്ന് കരുതി. കരിപ്പൂരിലും പെട്ടിമുടിയിലും രണ്ട് തരത്തിലുള്ള സഹായധനം പ്രഖ്യാപിച്ചത് ശരിയല്ല. മനുഷ്യജീവന് എല്ലായിടത്തും ഒരേ വിലയാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
4:51 PM, 9 Aug

പെട്ടിമുടിയിലെ ദുരന്ത സ്ഥലവും പരിക്കുപറ്റിയവരെയും സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഇവിടെ തൊഴിലാളികളുടെ ജീവിതം ദുസഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
READ MORE

തിരുവനന്തപുരം: മഴ ശക്തമായതോടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍ പൊട്ടലും രൂക്ഷമായി. മുന്നാറിലെ രാജമലയിലുണ്ടായ മണ്ണിടിച്ചിലില്‍ നിരവധി പേരെ കാണാതായി. അഞ്ചുലയങ്ങൾ മണ്ണിനടിയിൽ പെട്ടതായാണ് പഞ്ചായത്ത് അധികൃതര്‍ അറിയിക്കുന്നത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്..

English summary
kerala rain 2020 live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X