ഇന്ന് ശക്തമായ മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്..മത്സ്യത്തൊഴിലാളികൾക്കും ജാഗ്രത

സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഇന്നും നാളേയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നാണ് മുന്നറിയിപ്പ്. മറ്റ് തീരങ്ങളിൽ പ്രത്യേക ജാഗ്രത നിർദേശവും ഉണ്ട്.

rainn-

മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ
എന്നിവിടങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 55-65 കി.മീ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 75 കി.മീ വരെയും വർധിക്കാനും സാധ്യത നിലനിൽക്കുന്നുണ്ട്. കൂാടതെ തെക്കൻ ഒഡീഷ - വടക്കൻ ആന്ധ്രപ്രദേശ് തീരങ്ങളിൽ മണിക്കൂറിൽ 55-65 കി.മീ. വരെ വേഗതയിൽ ശക്തമായ കാറ്റിനും പശ്ചിമ ബംഗാൾ, തെക്കൻ ആന്ധ്രപ്രദേശ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും വകുപ്പ് മുന്നറിയിപ്പിൽ പറഞ്ഞു. ഈ തീരങ്ങളിലും മത്സ്യത്തൊഴിലാളികൾക്ക് വിലക്കുണ്ട്.

അതേസമയം സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അപ്രതീക്ഷിത മഴയിൽ വലിയ നാശനഷ്ടങ്ങളാണ് രേഖപ്പെടുത്തിയത്. കനത്ത മഴയിൽ വിവിധ ജില്ലകളിലായി ഒമ്പത് പേരാണ് മരിച്ചത്. മരിച്ചു. മലപ്പുറം ചോക്കാട് നിലമ്പൂര്‍ പൂക്കോട്ടുംപാടം ടികെ കോളനി കോട്ടപ്പുഴയിൽ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽ അഞ്ചു പേർ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തു.

അപ്രതീക്ഷിത മഴയ്ക്കും മലവെള്ളപ്പാച്ചിലിനും കാരണം മേഘവിസ്‌ഫോടനമല്ലെന്നാണ് കാലാവസ്ഥ വകുപ്പ് ഡയറക്ടർ അറിയിച്ചത്. ചെറിയ പ്രദേശത്ത് കുറഞ്ഞ സമയത്തിനുള്ളിൽ അതിശക്തമായ മഴ പെയ്തതാണ് അപകടത്തിന് വഴിവെച്ചതെന്നും അവർ വ്യക്തമാക്കി. അന്തരീക്ഷ താപനില ഉയരുന്നതും ബംഗാൾ ഉൾക്കടലിലേയും അറബിക്കടലിലെയും ന്യൂനമർദ സാന്നിധ്യവുമാണ് മഴകനക്കാൻ കാരണമെന്നും അവർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma