ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ബോട്ട് കാണാതായി; ആറുപേരെ കാണാനില്ല, ആശങ്ക തുടരുന്നു
ചെങ്ങന്നൂര്‍:പാണ്ടനാട് രക്ഷാപ്രവര്‍ത്തനത്തിന് പോയ മത്സ്യത്തൊഴിലാളികളുടെ ബോട്ട് കാണാതായി. ഇന്നലെ വൈകുന്നേരം മുതലാണ് ബോട്ട് കാണാതായാത്. പാണ്ടനാട് പഞ്ചായത്തിന് സമീപം രക്ഷാപ്രവര്‍ത്തനത്തിന് പോയ ബോട്ടാണ് കാണാതായത്. നാല് തൊഴിലാളികളും രണ്ട് പ്രദേശവാസികളും ഉള്‍പെടെ ആറുപേരടങ്ങുന്ന ബോട്ടാണ് കാണാതായത്. ഇതുവരെയും തിരിച്ചെത്താത്ത ഇവര്‍ക്കായി രണ്ടു ബോട്ടുകളിലായി ഒരു സംഘം അന്വേഷിച്ച് പുറപ്പെട്ടിട്ടുണ്ട്. എന്നാല്‍ പലയിടങ്ങളിലും വെള്ളം ഇറങ്ങിയതിനാല്‍ വലിയ ബോട്ടുകള്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ ദുഷ്‌ക്കരമാണ്. ഇവരെ കണ്ടുപിടിക്കുന്നതിനായി ഹെലികോപ്റ്ററിന്റെ സഹായം വേണമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
രക്ഷപ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുമ്പോഴും അധികൃതര്‍ തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ല എന്ന് മത്സ്യത്തൊഴിലാളികള്‍ പരാതിപെടുന്നുണ്ട്. തങ്ങള്‍ ഭക്ഷണം കഴിച്ചോ എന്നു പോലും അധികൃതര്‍ അന്വേക്ഷിക്കുന്നില്ല എന്നും ഇവര്‍ പരാതിപെടുന്നു. നിരവധി പേര്‍ കുടുങ്ങികിടക്കുന്ന ചെങ്ങന്നൂരില്‍ മത്സ്യത്തൊഴിലാളികളുടെ കൂട്ടായ പ്രവര്‍ത്തനമാണ് കൂടുതല്‍ പേരെയും രക്ഷിക്കാന്‍ കഴിഞ്ഞത്. എന്നാല്‍ ഇപ്പോഴും വീടുകളില്‍ കുടുങ്ങി കിടക്കുന്നവരില്‍ വലിയൊരു വിഭാഗം പേരും വീടുകളില്‍ നിന്നും പുറത്തേക്ക് വരാന്‍ കൂട്ടാക്കാത്തത് രക്ഷാപ്രവര്‍ത്തനത്തിന് വലിയ തടസ്സം നില്‍ക്കുകയാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications