നാളെ ചക്രവാതച്ചുഴി രൂപപ്പെടും; തിങ്കളാഴ്ച മുതൽ ശക്തമായ മഴ
തിരുവനന്തപുരം: തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത യെന്ന് റിപ്പോർട്ടുകൾ. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും എന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച വയനാട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ അടുത്താഴ്ച രൂപപ്പെടും എന്ന് കരുതുന്ന ചുഴലിക്കാറ്റിന്റെ സ്വാധീന ഫലം ആയി തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട്.
ചൊവ്വാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിൽ ശക്തമായ മഴ ലഭിക്കും എന്നാണ് കരുതുന്നത്. ഈ സാഹചര്യം ഉള്ളത് കൊണ്ട് ഈ ജില്ലകളിൽ ആ ദിവസം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ ആണ് പ്രവചിച്ചിട്ടുള്ളത്.

40 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യത ഉണ്ട്. അതിനാൽ ജാഗ്രത പാലിക്കാനും മുന്നറിയിപ്പിൽ പറയുന്നു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അവേർട്ട് കൊണ്ട് അർത്ഥമാക്കുന്നത്.
ശനിയാഴ്ചയോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ചയോടെ ഇത് ന്യൂനമർദ്ദമായി രൂപപ്പെടും. തിങ്കളാഴ്ച തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. അതിനുശേഷം വടക്ക് ദിശയിൽ മധ്യ-ബംഗാൾ ഉൾക്കടലിലേക്ക് നീങ്ങുന്ന പാതയിൽ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ശനിയാഴ്ചയോടെ തെക്ക് കിഴക്കന്ഡ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യക ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച ഇത് ന്യൂന മർദ്ദമാകും. തിങ്കളാഴ്ച തീവ്ര ന്യൂന മർദ്ദമായി ശക്തിപ്പെടാനും സാധ്യത ഉണ്ടെന്നാണ് വിലയിരുത്തൽ.
അതിന് ശേഷം വടക്ക് ദിശയിൽ മധ്യ- ബംഗാൾ ഉൾക്കടലിലേക്ക് നീങ്ങുമ്പോൾ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാനുള്ള സാധ്യതയും ഉണ്ട് എന്നാണ് കാലാവസ്ഥ വകുപ്പ് പറഞ്ഞത്. ചുഴലിക്കാറ്റിന് മുമ്പ് രൂപപ്പെടുന്നതാണ് ചക്രവാതച്ചുഴി. ന്യൂനമർദ്ദം രൂപപ്പെട്ടുന്നതിന് മുൻപായി കാറ്റിന്റെ ശക്തി കുറഞ്ഞ കറക്കത്തെ ആണ് ചക്രവാതച്ചുഴി എന്ന് പറയുന്നത്.
Skin Care: പപ്പായ കഴിച്ചാലും മുഖത്ത് തേച്ചാലും ഫലം ഉറപ്പ്; മുഖം തിളങ്ങും എന്നും ചെറുപ്പവും












Click it and Unblock the Notifications