Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ 2 ജില്ലക്കാർ സൂക്ഷിക്കുക, ഇന്ന് കനത്ത മഴയ്ക്ക് സാധ്യത, ശക്തമായ കാറ്റും

കേരളത്തിൽ ചൂട് തുടരുന്നു. വരുംദിവസങ്ങളിലും ചൂട് വർദ്ധിക്കുമെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്ത് സാധാരണയെക്കാൾ രണ്ട് ഡി​ഗ്രി സെൽഷ്യസ് മുതൽ 4 ഡി​ഗ്രി സെൽഷ്യസ് വരെ താപിനില ഉയരാൻ സാധ്യത ഉണ്ട്. അടുത്ത മണിക്കൂറുകളിൽ മലപ്പുറം കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 40 കിലോമീറ്റർ വേ​ഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത ഉണ്ട്.

അതേസമയം, കേരളത്തിൽ 37 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യത ഉണ്ട്. ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുകയാണ്. കോഴിക്കോട്. കണ്ണൂർ, പാലക്കാട്,ആലപ്പുഴ, തൃശൂർ, കോട്ടയം എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട്.

Rain

കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് അറിയിപ്പ്. കണ്ണൂർ, പാലക്കാട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും ഉയരുക, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിൽ 35 ഡിഗ്രി സെൽഷ്യസ് വരെ ആണ് താപനില ഉയരാൻ സാധ്യത ഉള്ളതെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

അതേസമയം കാലവർഷം ബം​ഗാൾ ഉൾക്കടിലിൽ എത്തി. മേയ് അവസാനത്തോടെ സംസ്ഥാനത്ത് കാലവർഷം എത്തുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ ജൂൺ 4 ന് ആണ് കാലവർഷം എത്തുക എന്നാണ് പറഞ്ഞിരിക്കുന്നത്. അതേസമയം സംസ്ഥാനത്ത് കാലവർഷം വരാൻ വൈകിയാൽ അത് രാജ്യത്ത് ഉഷ്ണ തരം​ഗത്തിന് കാരണമാകും.

കാരണം, ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് കേരളത്തിലൂടെ ആണ് കാലവർഷം വടക്കേ ഇന്ത്യയിൽ പ്രവേശിക്കുന്നത്. അതിനാൽ സംസ്ഥാനത്ത് മഴ വൈകിയാൽ അത് പ്രതികൂലമായി ബാധിക്കും. എൽ നിനോ പ്രതിഭാസവും മോഖ ചുഴലിക്കാറ്റും കാലവർഷം വൈകി വരാനുള്ള കാരണം ആണ് . അതേസമയം തന്നെ പല ജില്ലകളിലും മഴയ്ക്കുള്ള സാധ്യക ഉണ്ട്. 20 മുതൽ 23 വരെയാണ് മഴ പെയ്യാന്ഡ സാധ്യത.

പല സ്ഥലങ്ങളിലും മഴ ലഭിക്കാത്ത് കാരണം കഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. ചൂട് കൂടുന്ന സാഹചര്യത്തിൽ ജാ​ഗ്രനിർദ്ദേശം സംസ്ഥാന ദുരന്ത നിവരാ അതോറിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്. പകൽ 11 നും മൂന്നിനും ഇടയിൽ വെയിൽ കൊള്ളുന്നത് ഒഴിവാക്കണം. ഇത് സൂര്യാഘാതത്തിന് കാരണമായേക്കും. അതുപോലെ വെള്ളം കുടിക്കാനും നിർദ്ദേശത്തിൽ പറയുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+