Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ 5 ദിവസം മഴയ്ക്ക് സാധ്യത; ഇടുക്കിയില്‍ യെല്ലോ അലേര്‍ട്ട്; 2 ജില്ലകളില്‍ ഇന്ന് മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ഉയർന്നുകൊണ്ടിരിക്കുകയാണ്. വേനൽമഴ എന്നു പെയ്യുമെന്ന് കാത്താണ് എല്ലാവരും നിൽക്കുന്നത്. മാർച്ച് ഒന്ന് മുതൽ മേയ് 30 വരെയാണ് വേനൽ മഴയ്ക്ക് സാധ്യത. ചൂട് കൂടുന്നതല്ലാതെ പല സ്ഥലങ്ങളിലും വേനൽമഴ ലഭിച്ചിട്ടില്ല. അടുത്ത അ‍ഞ്ച് ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് പറയുന്നത്.

ഇടിമിന്നലും കാറ്റും ഉണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നു. ഞായറാഴ്ച ശക്തമായ മഴ ഉണ്ടാവുമെന്നാണ് പറയുന്നത്. ഇടുക്കി ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. വരും മണിക്കൂറുകളിൽ തൃശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേഗത്തിൽ വീശി അടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Weather 311

അതേസമയം ചൂട് കൂടിവരികയാണ്. ഇന്ന് കേരളത്തിൽ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്കാണ് സാധ്യത. പകൽ ചൂട് 35 ഡിഗ്രി സെൽഷ്യസിനും 38 ഡിഗ്രി സെൽഷ്യസിനും ഇടയിൽ തുടരാനാണ് സാധ്യത. മഴ തീരെ ലഭിക്കാത്തത് വടക്കൻ കേരളത്തിലാണ്. വടക്കൻ കേരളത്തിൽ മഴയ്ക്ക് ഇനിയും കാത്തിരിക്കേണ്ട അവസ്ഥയാണ്. മലയോര മേഖലയിലാണ് ഇതുവരെ കാര്യമായ മഴ ലഭിച്ചത്.

Skin Care: തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ചര്‍മ്മത്തെ മറക്കല്ലേ.. ചര്‍മ്മം സുന്ദരമാക്കാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+