Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴ മുന്നറിയിപ്പിൽ മാറ്റം..ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്.. കാലവർഷം വൈകിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

കേരളത്തിൽ ഇത്തവണ മൺസൂൺ എത്തുന്നത് പ്രതീക്ഷിച്ചതിനേക്കാൾ വൈകുമെന്ന് സൂചന. മെയ് 26-ഓടെ കാലവർഷം സംസ്ഥാനത്ത് പ്രവേശിക്കുമെന്നായിരുന്നു ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) നേരത്തെ പ്രവചനം. സാധാരണ ജൂൺ ഒന്നിന് എത്തുന്ന മൺസൂൺ ഇത്തവണ അഞ്ച് ദിവസം മുൻപേ എത്തുമെന്ന വിലയിരുത്തലും ഉണ്ടായിരുന്നു. എന്നാൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റും അതിനെ പടിഞ്ഞാറന്‍ കാറ്റ് ദുര്‍ബലമായതുമാണ് കാലവർഷം വൈകാൻ കാരണമായത്.

rain1-1

എന്നിരുന്നാലും നിലവിലെ സാഹചര്യം വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നതല്ലെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. പ്രാരംഭ ഘട്ടത്തിലെ മന്ദഗതിക്ക് ശേഷം തെക്കുപടിഞ്ഞാറൻ മൺസൂൺ വീണ്ടും ശക്തിപ്രാപിക്കുന്നതിന്റെ സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്. അറബിക്കടൽ, ലക്ഷദ്വീപ്, ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിലേക്ക് മൺസൂൺ വ്യാപിച്ചതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മെയ് 27 ബുധനാഴ്ച പുറത്തിറക്കിയ ഏറ്റവും പുതിയ അപ്ഡേറ്റിൽ, അടുത്ത രണ്ട് മുതൽ മൂന്ന് ദിവസത്തിനുള്ളിൽ മൺസൂൺ കൂടുതൽ അറബിക്കടലിലേക്കും ബംഗാൾ ഉൾക്കടലിലേക്കും മുന്നേറാൻ അനുകൂലമായ അന്തരീക്ഷ, സമുദ്ര സാഹചര്യങ്ങൾ രൂപപ്പെട്ടതായി ഐ.എം.ഡി വ്യക്തമാക്കി. നിലവിൽ തെക്ക്-പടിഞ്ഞാറൻ അറബിക്കടൽ മുതൽ ബംഗാൾ ഉൾക്കടൽ വഴിയായി മ്യാൻമർ വരെയാണ് മൺസൂൺ വ്യാപിച്ചിരിക്കുന്നത്.

മൺസൂൺ മുന്നേറ്റം രേഖപ്പെടുത്തുന്ന ഐ.എം.ഡി മാപ്പ് പ്രകാരം, തെക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും മഴ സജീവമായിട്ടുണ്ട്. അവിടെ നിന്ന് മൺസൂൺ ഇപ്പോൾ വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുകയാണ്. നിലവിലെ പാത സാധാരണ മൺസൂൺ ഗതിപാതയോട് ചേർന്നുനിൽക്കുന്നതാണെങ്കിലും, നേരത്തെ പ്രവചിച്ചതിനെക്കാൾ അൽപം പിന്നിലാണെന്ന് കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളത്തിൽ കാലവർഷം വൈകുന്നതിന്റെ പശ്ചാത്തലത്തിൽ ഉത്തരേന്ത്യയിലും മഴ എത്തുമോ എന്ന ആശങ്ക ഉയരുന്നുണ്ടെങ്കിലും, ഇപ്പോഴത്തെ സാഹചര്യത്തിൽ വലിയ കാലതാമസം ഉണ്ടാകില്ലെന്ന സൂചനയാണ് ഐ.എം.ഡി നൽകുന്നത്. കടുത്ത ചൂടിൽ വലയുന്ന ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ജനങ്ങൾ ഇപ്പോൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് മൺസൂണിന്റെ വരവിനെയാണ്.

ചരിത്രപരമായി ഡൽഹിയിൽ ജൂൺ 27-ഓടെയാണ് തെക്കുപടിഞ്ഞാറൻ മൺസൂൺ എത്തുന്നത്. പുതിയ വിലയിരുത്തലുകൾ പ്രകാരം ഇത്തവണയും ജൂൺ 25 മുതൽ 30 വരെ കാലയളവിനിടെ മൺസൂൺ ഡൽഹിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടക്കത്തിലെ മന്ദഗതിക്ക് ശേഷം മൺസൂൺ അതിവേഗം മുന്നേറാനുള്ള സാധ്യതയും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഡൽഹിയിലും എൻ.സി.ആർ മേഖലയിലും വരും ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ കാറ്റിനും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത് നിലവിലെ ഉഷ്ണതരംഗത്തിൽ നിന്ന് താൽക്കാലിക ആശ്വാസം നൽകുമെങ്കിലും, യഥാർത്ഥ മൺസൂൺ മഴയായിരിക്കില്ല.

കേരളത്തിൽ കാലവർഷം വൈകുന്നത് കർഷകരെയും സാധാരണ ജനങ്ങളെയും ഒരുപോലെ ആശങ്കയിലാക്കിയിട്ടുണ്ട്. അതേസമയം, മൺസൂൺ വീണ്ടും ശക്തിപ്രാപിക്കുന്നതിന്റെ സൂചനകൾ ലഭിക്കുന്നതിനാൽ അടുത്ത ദിവസങ്ങളിൽ മഴ സജീവമാകുമെന്ന പ്രതീക്ഷയിലാണ് കാലാവസ്ഥാ വിദഗ്ധരും സംസ്ഥാനവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+