Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; 3 ജില്ലകളിൽ റെഡ് അലർട്ട്, 7 ജില്ലകളിൽ എൻഡിആർ സംഘമെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നു. ഇന്ന് മൂന്ന് ജില്ലകളിലാണ് റെഡ് അലർട്ട് ഉള്ളത്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. 24 മണിക്കൂറിൽ 204.4 മില്ലീമീറ്ററില്‍ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (റെഡ് അലർട്ട്) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. 11 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് ഉള്ളത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് ഓറഞ്ച് അലർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. വ്യാഴാഴ്ച വരേയും കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പാണ് കാലവസ്ഥാ വകുപ്പ് നൽകുന്നത്. അടിയന്തര സാഹചര്യം നേരിടാൻ റവന്യൂ മന്ത്രി വൈകീട്ട് ഉന്നതല യോഗം വിളിച്ച് ചേർത്തിട്ടുണ്ട്.

 mazha-

മഴ സാഹചര്യം കണക്കിലെടുത്ത് ഏഴ് എൻഡിആർഎഫ് സംഘങ്ങളെ വിവിധ ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. കോഴിക്കോട്, ആലപ്പുഴ, പത്തനംതിട്ട, വയനാട്, തൃശ്ശൂർ, മലപ്പുറം ജില്ലകളിലാണ് നിലവിൽ എൻഡിആർഎഫ് സംഘങ്ങളെ വിന്യസിച്ചിരിക്കുന്നത്.

അതേസമയം സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായിരിക്കുകയാണ്. കനത്ത മഴയിലും കാറ്റിലും മരം വീണ് കൊച്ചി പാലാരിവട്ടത്ത് ദമ്പതികള്‍ക്ക് പരിക്കേറ്റു. പത്തനംതിട്ടയിൽ പമ്പയാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ കുരുമ്പൻമൂഴി കോസ് വേ മുങ്ങി. ആദിവാസി കോളനി ഉൾപ്പെടെ 250 ൽ അധികം കുടുംബങ്ങൾ
ഇവിടെ ഒറ്റപ്പെട്ടു. തോട്ടപ്പള്ളിയിൽ പൊഴി മുറിക്കുന്നതിനിടെ ഇതരസംസ്ഥാന തൊഴിലാളിയെ കാണാതായി. ഇയാൾക്കായുള്ള തിരിച്ചിൽ തുടരുകയാണ്. കോഴിക്കോട് വടകരയിൽ കനത്ത മഴയിൽ വീട് തകർന്നു. സാന്റ് ബാങ്ക്സിലെ സഫിയയുടെ വീടാണ് തകർന്നത്.

കോഴിക്കോട് ജില്ലയിൽ മലയോര മേഖലയിലടക്കം കനത്ത മഴ തുടരുകയാണ്. ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കാസറഗോഡ് ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കാസറഗോഡ് നാളെയും അതിശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പുള്ളതിനാൽ
മുൻകരുതൽ എന്ന നിലയിൽ ജില്ലയിലെ സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും കൂടി അവധി പ്രഖ്യാപിച്ചതായി കളക്ടർ അറിയിച്ചു. അതേസമയം കോളേജുകൾക്ക് നാളത്തെ അവധി ബാധകമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+