കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴ ദുരന്ത പ്രദേശങ്ങളില്‍ രക്ഷാ പ്രവർത്തനത്തിനിറങ്ങണം, പാർട്ടി പ്രവർത്തകരോട് സിപിഎം

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്നതിനിടെ ദുരിതബാധിത പ്രദേശങ്ങളിൽ സഹായത്തിന് ഇറങ്ങാൻ പാർട്ടി പ്രവർത്തകരോടും അനുഭാവികളോടും ആഹ്വാനം ചെയ്ത് സിപിഎം. കനത്ത മഴയിൽ കോട്ടയം ജില്ലയിലെ കൂട്ടിക്കലിലും ഇടുക്കി ജില്ലയിലെ കോക്കയാറിലുമാണ് വൻ ദുരന്തമുണ്ടായത്. കൂട്ടിക്കലിലും കോക്കയാറിലും രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്.

'ഇങ്ങനെ ഒരു സംഭവം ഇതുവരെ ഉണ്ടായിട്ടില്ല, ഈ ഭീകരാവസ്ഥ ഇതാദ്യം', നടൻ കൂട്ടിക്കൽ ജയചന്ദ്രൻ പറയുന്നു'ഇങ്ങനെ ഒരു സംഭവം ഇതുവരെ ഉണ്ടായിട്ടില്ല, ഈ ഭീകരാവസ്ഥ ഇതാദ്യം', നടൻ കൂട്ടിക്കൽ ജയചന്ദ്രൻ പറയുന്നു

മഴ നിലയ്ക്കാത്ത സാഹചര്യത്തില്‍ അതീവ ജാഗ്രത വേണം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരിക്കുന്നത്. ആളുകള്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കണം എന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണം എന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ആകെ മഴക്കെടുതിയിൽ ഇതുവരെ പന്ത്രണ്ട് പേരാണ് മരണപ്പെട്ടിരിക്കുന്നത്.

66

സിപിഎം പ്രസ്താവന: '' ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായ വിവിധ ദുരന്ത പ്രദേശങ്ങളില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന്‌ മുഴുവന്‍ പാര്‍ടി പ്രവര്‍ത്തകരും അനുഭാവികളും രംഗത്തിറങ്ങണം. ന്യൂനമര്‍ദ്ദ മഴയേയും ഉരുള്‍പൊട്ടലിനേയും തുടര്‍ന്ന്‌ കേരളത്തില്‍ പലയിടത്തും രൂക്ഷമായ സ്ഥിതിയാണ്‌. കോട്ടയം കൂട്ടിക്കലിലും ഇടുക്കി കൊക്കയാറിലും മനസാക്ഷിയെ പിടിച്ചുകുലുക്കുന്ന ദുരന്തമാണുണ്ടായത്‌. പൊലീസും അഗ്നിരക്ഷാസേനയും ദുരന്തപ്രതികരണ സേനയും പട്ടാളവുമടക്കം എല്ലാ സര്‍ക്കാര്‍ സംവിധാനവും ദുരന്തമുണ്ടായ ഉടന്‍ സജീവമായി രംഗത്തുണ്ട്‌. എങ്കിലും പലയിടത്തും എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ല.

'എന്റെ വീട് മുങ്ങാറായി', ഇത്രയും വലിയ വെള്ളം കാണുന്നത് ആദ്യമെന്ന് പിസി ജോർജ്, ഷോണിന്റെ വീഡിയോ'എന്റെ വീട് മുങ്ങാറായി', ഇത്രയും വലിയ വെള്ളം കാണുന്നത് ആദ്യമെന്ന് പിസി ജോർജ്, ഷോണിന്റെ വീഡിയോ

നാട്ടുകാരുടെ ഉടനടിയുള്ള രക്ഷാപ്രവര്‍ത്തനത്തെ തുടര്‍ന്ന്‌ വിലപ്പെട്ട ഏതാനും മനുഷ്യ ജീവനുകള്‍ രക്ഷിച്ചെടുക്കാനും കഴിഞ്ഞു. എന്നാല്‍, ഇനിയും പലരും മണ്ണിനടിയിലുണ്ടെന്നാണ്‌ വിവരം. ഗവണ്‍മെന്റ്‌ സാധ്യമായ എല്ലാ രക്ഷാ നടപടികളും ഇതിനകം സ്വീകരിച്ചിട്ടുണ്ട്‌. ഔപചാരിക പ്രവര്‍ത്തനങ്ങളില്‍ മാത്രം നേരിടാവുന്നതല്ല അപ്രതീക്ഷിത പ്രകൃതി ദുരന്തങ്ങള്‍. എല്ലാ സഹായത്തിനും പാര്‍ടി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം. പുറമെ നിന്നെത്തുന്ന സാങ്കേതിക മികവുള്ള രക്ഷാപ്രവര്‍ത്തകര്‍ക്കും സേനകള്‍ക്കും പ്രാദേശികമായി സഹായം ചെയ്യാനാവണം.

ഒട്ടേറെ മേഖലകളില്‍ കൃഷി നാശമുണ്ടായിട്ടുണ്ട്‌. പലയിടത്തും ഇനിയും ഗതാഗതം പഴയ സ്ഥിതിയിലാക്കിയിട്ടില്ല. റോഡുകള്‍ തകര്‍ന്നു. സ്ഥിതിഗതികള്‍ സാധാരണ ഗതിയിലാകുന്നതുവരെ മലയോരമേഖലയില്‍ യാത്രയും ഒഴിവാക്കണം.
മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും മലവെള്ളപ്പാച്ചിലും പുഴകളുടെ കരകവിഞ്ഞൊഴുക്കും തുടരുകയാണ്‌. തീരപ്രദേശത്തേക്ക്‌ ഈ വെള്ളം ഒഴുകിയെത്തുന്നതോടെ അവിടങ്ങളിലും കടുത്ത ജാഗ്രത ആവശ്യമാണ്.

നിറചിരിയോടെ ജൂഹി വീണ്ടും, ആരാധകർ കാത്തിരുന്ന മടങ്ങി വരവ്- ചിത്രങ്ങൾ

Recommended Video

cmsvideo
വരുന്നത് ഭീകര തിരമാലകളും കടലാക്രമണവും..ജനങ്ങളെ സുരക്ഷിതരാകുക

English summary
Kerala Rain: CPM asks party workers to help in rescue in rain hit areas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X