കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്ന് ന്യൂനമര്‍ദ്ദങ്ങള്‍ വരുന്നു; അതിശക്തമായ മഴ പെയ്യും... തുലാമഴ ഡിസംബറിലേക്ക് നീണ്ടേക്കും

Google Oneindia Malayalam News

Recommended Video

cmsvideo
kerala rain cyclone alert : Orange alert in 13 districts | Oneindia Malayalam

തിരുവനന്തപുരം: കേരളത്തില്‍ വ്യാഴാഴ്ച വരെ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാന നിരീക്ഷകര്‍. മൂന്ന് ന്യൂനമര്‍ദ്ദങ്ങള്‍ തുടര്‍ച്ചയായി രൂപപ്പെടുന്നതാണ് കേരളത്തില്‍ മഴ ശക്തമാക്കാന്‍ പോകുന്നത്. മൂന്നാമതുണ്ടാകുന്ന ന്യൂനമര്‍ദ്ദം ചിലപ്പോള്‍ ശക്തിപ്പെടുകയും ചുഴലിക്കാറ്റിന് വഴിയൊരുക്കുകയും ചെയ്‌തേക്കാം. തുലാമഴ ഒരു പക്ഷേ അടുത്ത മാസം അവസാനത്തിലേക്കും അതിന് ശേഷവും പെയ്‌തേക്കാമെന്നാണ് നിഗമനം.

കാലംതെറ്റി പെയ്യുന്ന മഴ കനത്ത നാശത്തിന് കാരണമായേക്കാം. നിലവില്‍ തുലാമഴ അധികംലഭിച്ചുകഴിഞ്ഞു. പോളിങ് നടക്കുന്ന തിങ്കളാഴ്ച കൊച്ചി വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും ഒരുപോലെ മഴ പെയ്യുന്നുണ്ട്. എല്ലാവരും ജാഗ്രത പാലിക്കണം. പ്രത്യേകിച്ച് തീരങ്ങളിലും മലയോരങ്ങളിലും താമസിക്കുന്നവര്‍...

മൂന്ന് ന്യൂനമര്‍ദ്ദങ്ങള്‍

മൂന്ന് ന്യൂനമര്‍ദ്ദങ്ങള്‍

ലക്ഷദ്വീപിനും കേരളത്തിനുമിടയില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് അടുത്ത നാല് ദിവസം മഴ പെയ്യിക്കുക. ബുധനാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദ്ദം രൂപപ്പെടുന്നുണ്ട്. ശേഷം ശ്രീലങ്കയ്ക്കും കന്യാകുമാരിക്കുമിടയില്‍ വീണ്ടുമൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്.

 ഈ മാസം 24 വരെ

ഈ മാസം 24 വരെ

ഈ മാസം 24 വരെ കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. മൂന്നാമതുണ്ടാകുന്ന ന്യൂനമര്‍ദ്ദം നവംബര്‍ ആദ്യവാരത്തിലും ശക്തമായ മഴയ്ക്ക്് കാരണമായേക്കും. തുലാമഴ ഒരു പക്ഷേ ഡിസംബറിലേക്ക് വരെ നീണ്ടേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

തുലാമഴ 18 ശതമാനം അധികം

തുലാമഴ 18 ശതമാനം അധികം

2017ല്‍ കേരളത്തില്‍ നാശം വിതച്ച ഓഖി ചുഴലിക്കൊടുങ്കാറ്റിന്റെ വഴിയാണ് മൂന്നാമത്തെ ന്യൂനമര്‍ദ്ദം എത്തുക. ഒരുപക്ഷേ ഇത് ചുഴലിക്കാറ്റിന് കാരണമായേക്കാം. നിവലില്‍ തുലാമഴ 18 ശതമാനം അധികം ലഭിച്ചുകഴിഞ്ഞു. സംസ്ഥാനത്തെ മിക്ക അണക്കെട്ടുകളിലും വെള്ളം കൂടിയിട്ടുണ്ട്. എറണാകുളത്ത് തീവണ്ടി ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.

കൊച്ചിയില്‍ വെള്ളക്കെട്ട്

കൊച്ചിയില്‍ വെള്ളക്കെട്ട്

കൊച്ചിയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ വോട്ടെടുപ്പ് മാറ്റിവയ്ക്കുന്ന കാര്യം ആലോചിക്കുന്നുണ്ട്. പലയിടത്തും റോഡില്‍ വെള്ളം നിറഞ്ഞിരിക്കുകയാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ വോട്ടെടുപ്പ് മാറ്റേണ്ട എന്നാണ് തീരുമാനം. എന്നാല്‍ പോളിങ് സമയം നീട്ടു. ഇനിയും മഴ ശക്തിപ്പെട്ടാല്‍ ഒരുപക്ഷേ എറണാകുളം മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവച്ചേക്കും.

പാര്‍ട്ടികളുടെ നിലപാട്

പാര്‍ട്ടികളുടെ നിലപാട്

എറണാകുളത്തെ പോളിങ് മാറ്റിവയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. മാറ്റിവയ്ക്കുന്നതില്‍ വിരോധമില്ലെന്ന് യുഡിഎഫ് നേതാക്കളും പ്രതികരിച്ചു. ജില്ലാ കളക്ടറും തിരഞ്ഞെടുപ്പ് നിരീക്ഷകരും പങ്കെടുത്ത അടിയന്തര യോഗം ചേര്‍ന്നു. ഇനിയും മഴ ശക്തിപ്പെട്ടാല്‍ തിരഞ്ഞെടുപ്പ് മാറ്റിവച്ചേക്കും.

 ശക്തമായ ഇടിമിന്നല്‍

ശക്തമായ ഇടിമിന്നല്‍

തിരഞ്ഞെടുപ്പ് നടക്കുന്ന നാല് മണ്ഡലങ്ങളിലും കനത്ത മഴയാണ്. മഞ്ചേശ്വരം മാത്രമാണ് മഴയില്ലാത്തത്. ചിലയിടത്ത് വോട്ടെടുപ്പ് കുറേനേരം തടസപ്പെട്ടു. ഇന്ന് ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ട്. ന്യൂനമര്‍ദ്ദം ഒരുപക്ഷേ ചുഴലിക്കാറ്റായി മാറും. ചൊവ്വാഴ്ച 13 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക ഇന്ന് അവധി

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക ഇന്ന് അവധി

പത്തനംതിട്ട ജില്ലയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല. തിരുവനന്തപുരത്തും സമാനമായ തീരുമാനം ജില്ലാ ഭരണകൂടം സ്വീകരിച്ചു. എറണാകുളം ജില്ലയിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂരില്‍ ഉച്ചമുതല്‍ അവധിയാണ്. കൊല്ലത്ത് ഭാഗിക അവധിയാണ്.

അമേരിക്കന്‍ ചാരവല പൊട്ടിച്ച് ഇറാനും ചൈനയും; മധ്യധരണ്യാഴിയില്‍ കപ്പലോട്ടം, വിടില്ലെന്ന് അമേരിക്കഅമേരിക്കന്‍ ചാരവല പൊട്ടിച്ച് ഇറാനും ചൈനയും; മധ്യധരണ്യാഴിയില്‍ കപ്പലോട്ടം, വിടില്ലെന്ന് അമേരിക്ക

English summary
Kerala Rain; Cyclone alert, Orange Alert in 13 Districts in Tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X