Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് സാധ്യത; കേരളത്തിൽ മഴ തുടരും; ജാ​ഗ്രതാ നിർദ്ദേശം

ബം​ഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത ഉള്ളതായി മുന്നറിയിപ്പ്. ശനിയാഴ്ചയോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി രൂപപ്പെടാനും സാധ്യത ഉണ്ട്. ഞായറാഴ്ച ഇത് ന്യൂന മർദ്ദമായി ശക്തിപ്രാപിക്കുമെന്നാണ് പറയുന്നത്. ഇതിന് പിന്നാലെ വടക്ക് ദിശയിലേക്ക് മധ്യ ബം​ഗാൾ ഉൾ‌ക്കടലിലേത്ത് നീങ്ങും. അവിടെ നിന്ന് ചുഴലിക്കാറ്റായി രൂപം കൊള്ളാനാണ് നിലവിൽ സാധ്യത ഉള്ളത്.

തമിഴ്നാട്ടിലും കേരളത്തിലും ശക്തമായ മഴ ഉണ്ടാവും. സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യകയുണ്ട്.

Cyclone

മണിക്കൂറിൽ 40 കിലോ മീറ്റർ വേ​ഗതയിൽ വീശി അടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് ജാ​ഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. കേരള- ലക്ഷദ്വീപ് പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോ മീറ്റർ വരെ ശക്തമായ കാറ്റിന് സാധ്യത ഉണ്ട്.

ചിലപ്പോൾ ഇത് മണിക്കൂറിൽ 55 കിലോ മീറ്റർ വരെ പോയേക്കാം. അതുപോലെ തന്നെ മോശം കാലാവസ്ഥ ഉണ്ടാകാനാണ് സാധ്യത. കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. നിർദ്ദേശങ്ങൾ പാലിക്കുക. മേയ് 5 മുതൽ മേയ് 7 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ‌ ശക്തമായ മഴയ്ക്ക് സാധ്യത്.

Beauty Tips: മുഖം തിളങ്ങാൻ ഫേസ് ഓയിൽ വേണോ, സെറം വേണോ... കൺഫ്യൂഷനിലാണോ!!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+