Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് മരണം മൂന്നായി; നാളെ ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും, ശക്തമായ മഴ തുടുരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. എല്ലാ ജില്ലകളിലും മഴ പെയ്യുകയാണ്. പല ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളിലും മഴ തുടരും. അതിനിടെ കേരളത്തില്‍ മഴക്കടുതിയില്‍ മരണം മൂന്നായി. മലപ്പുറം കരിപ്പൂരില്‍ വീട് തകര്‍ന്ന് രണ്ടു കുട്ടികളും കൊല്ലം തെന്മല നാഗമലയില്‍ ഒരു വയോധികനും മരിച്ചു.

Recommended Video

cmsvideo
    Chance of strong winds in Kerala
    k

    നാല് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. മലപ്പുറത്തും കൊല്ലത്തുമാണ് മരണം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മലപ്പുറം കരിപ്പൂരില്‍ വീട് തകര്‍ന്ന് രണ്ട് കുട്ടികളാണ് മരിച്ചത്. എട്ട് വയസുള്ള റിസ്‌വാന, ഏഴ് മാസം പ്രായമുള്ള റിന്‍സാന എന്നിവരാണ് മരിച്ചത്. പണി നടന്നുകൊണ്ടിരുന്ന വീടിന്റെ മതില്‍ ഇവരുടെ വീടിന് മുകളിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു.

    കൊല്ലം തെന്മലയില്‍ നാഗമല സ്വദേശി ഗോവിന്ദരാജ് (65) ആണ് മരിച്ചത്. തോട് മുറിച്ചുകടക്കുകായിരുന്നു ഇദ്ദേഹം. കനത്ത മഴയില്‍ തോട്ടില്‍ വെള്ളം നിറഞ്ഞിരുന്നു, തോട്ടില്‍ വീണ ഗോവിന്ദരാജിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

    മധ്യ-വടക്കന്‍ കേരളത്തില്‍ മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ്. അട്ടപ്പാടി ചുരം റോഡില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. പറമ്പികുളം ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. തുണക്കടവ് ഡാമിന്റെ ഷട്ടറുകളും പൊക്കി. അതരപ്പിള്ളി ആനമല റോഡില്‍ വെള്ളം കയറിയിട്ടുണ്ട്. അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം അടച്ചു. തൃശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. തീരത്തുള്ളവരെ ഒഴിപ്പിക്കുകയാണ്.

    എറണാകുളം ജില്ലയിലും കനത്ത മഴ തുടരുകയാണ്. പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ആലുവ ശിവക്ഷേത്രത്തില്‍ വെള്ളം കയറി. തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. പത്തനംതിട്ടയില്‍ അച്ചന്‍കോവിലാര്‍ കരകവിഞ്ഞു. ഉരുള്‍പ്പൊട്ടലിന് സാധ്യതയുണ്ട്. പമ്പ, മണിമല എന്നീ നദികളും കരകവിഞ്ഞു. അതിനിടെ, കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം സൗത്ത് അരയങ്കോട് വീടിന്റെ മതില്‍ ഇടിഞ്ഞുവീണു. ഓട്ടോയും ബൈക്കുകളും തകര്‍ന്നു. കോഴിക്കോട്-പാലക്കാട് ദേശീയ പാതയില്‍ പുളിക്കല്‍ തോട് കരകവിഞ്ഞ് വെള്ളം റോഡിലേക്കെത്തി. ഗതാഗതം തടസപ്പെട്ടു. പുളിക്കല്‍ ബിഎം ആശുപത്രിയിലും വെള്ളം കയറിയിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+