കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടുമിറങ്ങി കേരളത്തിന്റെ സൈന്യം; ഏഴ് വള്ളങ്ങളുമായി പത്തനംതിട്ടയില്‍... കര കരയുമ്പോള്‍ രക്ഷകര്‍

Google Oneindia Malayalam News

പത്തനംതിട്ട: ദുരിതവും പ്രയാസവും ഒഴിഞ്ഞ വേള കടലിന്റെ മക്കള്‍ക്ക് നന്നേ കുറവാണ്. എങ്കിലും ആരും പ്രയാസപ്പെടുന്നത് അവര്‍ ഇഷ്ടപ്പെടില്ല. തോരാമഴ തീര്‍ത്ത കണ്ണീര്‍ തുടയ്ക്കാന്‍ ഇത്തവണയും മല്‍സ്യത്തൊഴിലാളികള്‍ തോണിയുമായി എത്തി. പത്തനംതിട്ട ജില്ലാ കളക്ടറുടെ പ്രത്യേക അഭ്യര്‍ഥന പരിഗണിച്ചാണ് കൊല്ലം തീരദേശത്തെ മല്‍സ്യത്തൊഴിലാളികള്‍ രാത്രി രക്ഷപ്രവര്‍ത്തനത്തിന് പുറപ്പെട്ടത്. കര കരയുമ്പോള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ല എന്ന് അവര്‍ വീണ്ടും തെളിയിച്ചിരിക്കുന്നു. കഴിഞ്ഞ രണ്ടുതവണയും കേരളം പ്രളയത്തെ അഭിമുഖീകരിച്ചപ്പോള്‍ മല്‍സ്യത്തൊഴിലാളികള്‍ നടത്തിയ സേവനം ഒരിക്കലും കേരളം മറക്കില്ല. ആ ഒരു പശ്ചാത്തലത്തിലാണ് മല്‍സ്യത്തൊഴിലാളികളെ കേരളത്തിന്റെ സൈന്യം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശേഷിപ്പിച്ചത്.

പവര്‍ഫുള്‍ കമന്റുമായി സോണിയ ഗാന്ധി; ഞാന്‍ ഫുള്‍ ടേം പ്രസിഡന്റ്, വളച്ചുകെട്ടി ആരും പറയേണ്ടപവര്‍ഫുള്‍ കമന്റുമായി സോണിയ ഗാന്ധി; ഞാന്‍ ഫുള്‍ ടേം പ്രസിഡന്റ്, വളച്ചുകെട്ടി ആരും പറയേണ്ട

എന്നാല്‍ തീരത്തിന്റെ മക്കളുടെ കണ്ണീര് തുടയ്ക്കാന്‍ പൂര്‍ണമായും സര്‍ക്കാരിന് സാധിച്ചില്ല എന്നത് മറ്റൊരു കാര്യം. ഓഖിയും കൊവിഡും ലോക്ക്ഡൗണുമെല്ലാം തീര്‍ത്ത പ്രതിസന്ധിയില്‍ നിന്ന് കരകയറിയിട്ടില്ലാത്ത ജനതയാണ് തീരത്തുള്ളത്. എങ്കിലും അധികൃതരുടെ അഭ്യര്‍ഥന ലഭിച്ച ഉടനെ കൊല്ലത്ത് നിന്ന് അവര്‍ പുറപ്പെട്ടു. രാത്രി 12 മണിയോടെയാണ് കൊല്ലം ഹാര്‍ബറുകളില്‍ നിന്ന് ലോറികളില്‍ വള്ളം കയറ്റി പുറപ്പെട്ടത്. ആറന്‍മുള, പന്തളം, റാന്നി എന്നീ സ്ഥലങ്ങളിലേക്കാണ് ഇവരെ വിളിച്ചത്. പുലര്‍ച്ചെ അഞ്ച് മണിയോടെ മല്‍സ്യത്തൊഴിലാളികള്‍ പത്തനംതിട്ടയിലെത്തി. വെള്ളക്കെട്ടുകള്‍ കുറവാണെന്ന് സംഘത്തിലുള്ളവര്‍ പ്രതികരിച്ചു.

f

(ഫയല്‍)

അതേസമയം, കോട്ടയം കൂട്ടിക്കലില്‍ ഉരുള്‍പ്പൊട്ടലുണ്ടായ സ്ഥലത്ത് നിന്ന് ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. നേരത്തെ ഇവിടെ നിന്ന് മൂന്ന് പേരുടെ മൃതദേഹം കണ്ടെടുത്തിരുന്നു. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കുറഞ്ഞത് ആശ്വാസകരമാണ്. എങ്കിലും പല മേഖലകളിലും മഴ തുടരുന്നുണ്ട്. ജാഗ്രത കൈവെടിയരുത് എന്നാണ് അധികൃതരുടെ നിര്‍ദേശം. ഉച്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. കൂട്ടക്കലിലും ഇടുക്കി കൊക്കയാറിലും ഉരുള്‍പ്പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കരസേനയ്ക്ക് പുറമെ, വ്യോമസേനയും നാവിക സേനയും എത്തുമെന്നാണ് വിവരം.

അന്നും ഇന്നും വലിയ മാറ്റമൊന്നുമില്ല; 15 കിലോ കുറച്ചു എന്ന് മാത്രം... വൈറലായി ഖുശ്ബുവിന്റെ ചിത്രങ്ങള്‍

അതേസമയം, പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്കുമുന്നില്‍ രൂപപ്പെട്ട വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്റ് ചെയ്തു. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ എസ് ജയദീപിനെ ആണ് സസ്‌പെന്‍ഡ് ചെയ്തത്. ഇടുക്കി ജില്ലയില്‍ എല്ലാ ഖനന, ക്വാറി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. പമ്പാനദിയിലെ ജലനിരപ്പ് അപകടകരമാം വിധം ഉയരുന്ന പശ്ചാത്തലത്തില്‍ അയ്യപ്പഭക്തന്‍മാര്‍ 17, 18 തീയതികളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കണമെന്നാണ് നിര്‍ദേശം. തിരുവനന്തപുരത്ത് ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജാര്‍ഖണ്ഡ് സ്വദേശിക്ക് വേണ്ടി ഇന്നും തിരച്ചില്‍ തുടരും. നാശനഷ്ടം സംഭവിച്ചവര്‍ക്ക് സര്‍ക്കാര്‍ എല്ലാവിധ സഹായവും നല്‍കുമെന്ന് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു.

Recommended Video

cmsvideo
നേവിയുടെ സാഹസിക രക്ഷാപ്രവത്തനം, കൂട്ടിക്കലിൽ 12 മരണം,കൊക്കയാറിൽ 8 പേർ മണ്ണിനടിയിൽ

English summary
Kerala Rain: Fishermen Arrived For Rescue Operation In Pathanamthitta From Kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X