Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ന് മഴയില്ല.. നാളെ മുതല്‍ വീണ്ടും മഴ കനക്കും, ഒപ്പം ഇടിമിന്നലും കാറ്റും!!

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ വീണ്ടും മഴ ശക്തമാകും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് എവിടേയും മഴ മുന്നറിയിപ്പില്ല. എന്നാല്‍ വ്യാഴാഴ്ച മുതല്‍ വേനല്‍മഴ ശക്തമാകും എന്നാണ് കാലാവസ്ഥാ നിരീക്ഷ കേന്ദ്രം അറിയിക്കുന്നത്. മഴയ്‌ക്കൊപ്പം ഇടിമിന്നലും 50 കി.മി വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട് കാലാവസ്ഥാ നിരീക്ഷ കേന്ദ്രം അറിയിച്ചു.

ജൂണ്‍ പിറന്നാല്‍ ഈ രാശിക്കാര്‍ക്കിനി തിരിഞ്ഞുനോക്കേണ്ട..! വെറുതെയിരുന്നാലും പണം!!
ജൂണ്‍ പിറന്നാല്‍ ഈ രാശിക്കാര്‍ക്കിനി തിരിഞ്ഞുനോക്കേണ്ട..! വെറുതെയിരുന്നാലും പണം!!

അതേസമയം ഇത്തവണ സംസ്ഥാനത്ത് കാലവര്‍ഷം നേരത്തെ തുടങ്ങിയേക്കും എന്നാണ് കണക്കുകൂട്ടല്‍. ജൂണ്‍ ഒന്നാണ് സാധാരണ തെക്ക് - പടിഞ്ഞാറന്‍ കാലവര്‍ഷം ആരംഭിക്കുന്ന തിയതി. എന്നാല്‍ ഇത്തവണ മേയ് 15 മുതല്‍ തന്നെ കാലവര്‍ഷം തുടങ്ങിയേക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. കാലവര്‍ഷം ഈ ആഴ്ച അവസാനത്തോടെ ആന്റമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ എത്തിയേക്കും.

Kerala Rain Forecast

ഇതിനുള്ള അനുകൂല സാഹചര്യമുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സാധാരണയായി മേയ് 20-നാണ് ഇവിടെ എത്താറുള്ളതെങ്കില്‍ ഇത്തവണ 15-ാം തീയതിയോടെ എത്തിയേക്കാം. ആന്റമാന്‍ നിക്കോബാര്‍ ദ്വീപില്‍ എത്തിയാല്‍ സാധാരണ 10 ദിവസമാണ് കേരളത്തില്‍ കാലവര്‍ഷം തുടങ്ങാന്‍ എടുക്കാറുള്ളത്. മറ്റ് പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായില്ലെങ്കില്‍ മേയ് അവസാനം മഴ തുടങ്ങാറുമുണ്ട്.

കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിൽ വൈദ്യുതി നിയന്ത്രണം; 7 ദിവസം നീളും, കാരണം?
കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിൽ വൈദ്യുതി നിയന്ത്രണം; 7 ദിവസം നീളും, കാരണം?

ഏതായാലും കേരളത്തില്‍ വേനല്‍മഴ വൈകി ലഭിച്ചതിനാല്‍ കാലവര്‍ഷവും വേനല്‍മഴയും തമ്മില്‍ അന്തരമില്ലാത്ത സ്ഥിതിയാണ്. നാളെ മുതല്‍ കേരളത്തില്‍ കനത്തമഴ പ്രതീക്ഷിക്കാം. എന്നാല്‍ നാളെ കഴിഞ്ഞാല്‍ മഴയുടെ ശക്തി കുറയാനാണ് സാധ്യത എന്നും പിന്നീട് മേയ് അവസാനത്തോടെ മഴ സജീവമാകും എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്ക് - കിഴക്കന്‍ അറബിക്കടലിനും കേരള തീരത്തോടു ചേര്‍ന്നുള്ള ലക്ഷദ്വീപിനും മുകളിലായി ഒരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്.

തെക്ക് - പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ കേന്ദ്രം മുതല്‍ തെക്കന്‍ തമിഴ്നാട് വഴി തെക്കന്‍ ലക്ഷദ്വീപ് വരെ സമുദ്രനിരപ്പില്‍ നിന്ന് 1.5 മുതല്‍ 4.5 കിലോമീറ്റര്‍ വരെ ഉയരത്തില്‍ ന്യൂനമര്‍ദപാത്തി നിലനില്‍ക്കുന്നുണ്ട് എന്നും കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചു.

കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ 8-ാം ദിനത്തിൽ അവസാനവട്ട ചർച്ച; പ്രഖ്യാപനം നാളെയുണ്ടാവും?
കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ 8-ാം ദിനത്തിൽ അവസാനവട്ട ചർച്ച; പ്രഖ്യാപനം നാളെയുണ്ടാവും?

തെക്ക് - കിഴക്കന്‍ അറബിക്കടലിലെ ചക്രവാതച്ചുഴി മുതല്‍ തീരദേശ കര്‍ണാടക വഴി മഹാരാഷ്ട്രയിലെ മറാത്ത്വാഡ വരെ സമുദ്രനിരപ്പില്‍ നിന്ന് 0.9 കിലോമീറ്റര്‍ ഉയരത്തില്‍ മറ്റൊരു ന്യൂനമര്‍ദപാത്തിയും രൂപപ്പെട്ടിട്ടുണ്ട്. അതേസമയം നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ശക്തമായ മഴയ്ക്കുള്ള യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. 15-ാം തിയതി പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും 16 ന് തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. അതിനിടെ കഴിഞ്ഞ ദിവസങ്ങളില്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ശക്തമായ വേനല്‍മഴ ലഭിച്ചു.

ഇന്നലെ മലപ്പുറത്ത് ഇടിമിന്നലേറ്റ് നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു. 11-ാം തിയതി കോഴിക്കോട് നാദാപുരത്തും പേരാമ്പ്രയിലുമുണ്ടായ കനത്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. നാദാപുരം കല്ലാച്ചി ടൗണിലടക്കം കടകളില്‍ വെള്ളം കയറി. പേരാമ്പ്രയിലുണ്ടായ മിന്നല്‍ ചുഴയില്‍ ഒട്ടേറ മരങ്ങള്‍ കടപുഴകി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+