Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും മഴയെത്തി.. കേരളത്തില്‍ എല്ലായിടത്തും മഴ, രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

സംസ്ഥാനത്ത് ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ ശക്തമാകുന്നു. ഇന്നും നാളെയും വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ പെയ്യും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഈ പശ്ചാത്തലത്തില്‍ ഇന്ന് കാസര്‍കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

കാത്തുകാത്തിരുന്ന സുദിനം വന്നെത്തി; ഈ രാശിക്കാര്‍ക്കിനി ആഗ്രഹിച്ചതെന്തും നേടാം; നിങ്ങളുമുണ്ടോ?
കാത്തുകാത്തിരുന്ന സുദിനം വന്നെത്തി; ഈ രാശിക്കാര്‍ക്കിനി ആഗ്രഹിച്ചതെന്തും നേടാം; നിങ്ങളുമുണ്ടോ?

അതേസമയം മറ്റ് ജില്ലകളിലെല്ലാം ഇന്ന് നേരിയതും ഇടത്തരവുമായ മഴയ്ക്കുള്ള സാധ്യതയുണ്ടാകും എന്ന് കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാല്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കരയിലും കടലിലും പുതിയ ന്യൂനമര്‍ദ്ദങ്ങള്‍ രൂപപ്പെട്ടതാണ് സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാന്‍ കാരണം.

Kerala Rain

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ പശ്ചിമ ബംഗാള്‍ ബംഗ്ലാദേശ് തീരത്തിന് സമീപം ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇത് വരും ദിവസങ്ങളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചേക്കും. മധ്യപ്രദേശിന് മുകളില്‍ മറ്റൊരു ന്യൂനമര്‍ദ്ദം തുടരുന്നതിന്റെ ഫലമായാണ് ഇന്നും നാളേയും മഴ പ്രതീക്ഷിക്കുന്നത്. അതേസമയം സംസ്ഥാനത്തെ തീരപ്രദേശങ്ങൡല്‍ കനത്ത കടലാക്രമണത്തിനും സാധ്യതയുണ്ട്.

കേരളത്തിൽ സോഷ്യൽ മീഡിയയിലെ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'യോ? വിമർശിച്ച് പി രാജീവ്
കേരളത്തിൽ സോഷ്യൽ മീഡിയയിലെ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'യോ? വിമർശിച്ച് പി രാജീവ്

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ, കൊല്ലം ആലപ്പാട്ട് മുതല്‍ ഇടവ വരെ, ആലപ്പുഴ ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ, എറണാകുളം (മുനമ്പം മുതല്‍ മറുവക്കാട് വരെ, തൃശൂര്‍ ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെയുള്ള തീരങ്ങളില്‍ 1.0 മുതല്‍ 1.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട് എന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കടലാക്രമണം കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികളും തീരപ്രദേശത്തിനോട് അടുത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണം എന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കാന്‍ പാടില്ല.

ഇന്ന് കർണാടക ബന്ദ്;സ്കൂൾ അവധിയോ?, വാഹനങ്ങൾ ഓടുമോ? വിശദമായി അറിയാം
ഇന്ന് കർണാടക ബന്ദ്;സ്കൂൾ അവധിയോ?, വാഹനങ്ങൾ ഓടുമോ? വിശദമായി അറിയാം

മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായി ഒഴിവാക്കേണ്ടതാണെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തീരശോഷണത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+