Get Updates
Get notified of breaking news, exclusive insights, and must-see stories!

മണ്‍സൂണിന് മുമ്പെ മഴക്കാലം തുടങ്ങി..!? ബുധനാഴ്ച വരെ കേരളത്തില്‍ പരക്കെ മഴ, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും വേനല്‍മഴ ശക്തമാകും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അറബിക്കടലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുകയാണ്. മന്നാല്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള ശ്രീലങ്കയ്ക്കും മുകളിലും ചക്രവാതച്ചുഴി നിലനില്‍ക്കുന്നതും സംസ്ഥാനത്ത് മഴ ശക്തമാക്കുന്നു എന്നാണ് നിരീക്ഷണം. മേയ് 11 ഓടെ തെക്ക് - പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്.

ശുക്രദശയ്‌ക്കൊപ്പം രാജയോഗവും; ജൂണ്‍ 10 മുതല്‍ ഈ രാശിക്കാര്‍ക്ക് നല്ലകാലം
ശുക്രദശയ്‌ക്കൊപ്പം രാജയോഗവും; ജൂണ്‍ 10 മുതല്‍ ഈ രാശിക്കാര്‍ക്ക് നല്ലകാലം

ഈ സാഹചര്യത്തില്‍ മഴയ്‌ക്കൊപ്പം 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട് എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് ഏഴ് ജില്ലകളില്‍ ആണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചരിക്കുന്നത്. മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തില്‍ ആണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്.

Kerala Rain

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും ചൊവ്വാഴ്ച എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബുധനാഴ്ച എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് ആയിരിക്കും.

"വിജയ് ഒരു മണ്ടൻ; തമിഴ് ജനത ഉടൻ നിരാശരാകും": കടുത്ത വിമർശനവുമായി മാർക്കണ്ഡേയ കട്ജു

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദ സാധ്യതയും രണ്ട് ചക്രവാതചുഴികളും കാരണം കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ സീസണിലെ ആദ്യ ന്യൂനമര്‍ദ്ദമാണ് രൂപപ്പെടുന്നത്. അടുത്ത 5 ദിവസങ്ങളില്‍ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ഇന്നലെ രാത്രി വൈകിയും പല ജില്ലകളിലും ശക്തമായ മഴ ലഭിച്ചിരുന്നു. പലയിടത്തും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വേനല്‍മഴ ഇത്തവണ വൈകിയാണ് ലഭിച്ചതെങ്കിലും ശക്തമാകാന്‍ സാധ്യതയുണ്ട് എന്ന് നേരത്തെ തന്നെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. സാധാരണഗതിയില്‍ ഏപ്രില്‍ ആദ്യ വാരത്തില്‍ തന്നെ സംസ്ഥാനത്ത് ഭേദപ്പെട്ട വേനല്‍മഴ ലഭിക്കാറുണ്ട്.

ഡൽഹിയിൽ ഭീകരാക്രമണ ഭീഷണി: ബിജെപി ആസ്ഥാനം ലക്ഷ്യം? അതീവ ജാഗ്രത
ഡൽഹിയിൽ ഭീകരാക്രമണ ഭീഷണി: ബിജെപി ആസ്ഥാനം ലക്ഷ്യം? അതീവ ജാഗ്രത

എന്നാല്‍ ഇത്തവണ മേയ് മാസം തൊട്ടാണ് മഴ ലഭിച്ചത്. ജൂണ്‍ ആദ്യ വാരം തന്നെ മണ്‍സൂണ്‍ ആരംഭിക്കും എന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ഇനിയങ്ങോട്ട് മഴക്കാലം തന്നെയാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അതേസമയം മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശാനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത എന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം എന്നും നിര്‍ദേശമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+