Get Updates
Get notified of breaking news, exclusive insights, and must-see stories!

മണ്‍സൂണ്‍ എത്തുന്നു... ഇന്ന് പെരുമഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ആണ് യെല്ലോ അലര്‍ട്ട് ഉള്ളത്. ഈ ജില്ലകളല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

സിജെപി സ്ഥാപകൻ അഭിജിത് ദീപ്‌കെ ഇന്ത്യയിലേക്ക്; നീറ്റ് ക്രമേക്കേടിൽ ജൂൺ 6ന് ഡൽഹിയിൽ പ്രതിഷേധം
സിജെപി സ്ഥാപകൻ അഭിജിത് ദീപ്‌കെ ഇന്ത്യയിലേക്ക്; നീറ്റ് ക്രമേക്കേടിൽ ജൂൺ 6ന് ഡൽഹിയിൽ പ്രതിഷേധം

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. അതേസമയം അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

Kerala Rain

അതിനിടെ കാത്തിരിപ്പിനൊടുവില്‍ നാളെ മുതല്‍ മണ്‍സൂണ്‍ എത്തും എന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നേരത്തെ മേയ് 26 മുതല്‍ കാലവര്‍ഷം എത്തും എന്നായിരുന്നു പ്രവചനം. എന്നാല്‍ കാലവര്‍ഷം ഒരാഴ്ച കൂടി വൈകുകയായിരുന്നു. അതേസമയം സംസ്ഥാനത്ത് ഈ ദിവസങ്ങളില്‍ വേനല്‍മഴ ലഭിച്ചിരുന്നു. നാളെ മണ്‍സൂണ്‍ വരവ് കണക്കിലെടുത്ത് മഴ കനക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

യുഎസുമായുള്ള എല്ലാവിധ ചർച്ചകളും ഇറാൻ നിർത്തി; ഹോർമുസ് കടലിടുക്ക് പൂർണമായി അടയ്ക്കാനും നീക്കം
യുഎസുമായുള്ള എല്ലാവിധ ചർച്ചകളും ഇറാൻ നിർത്തി; ഹോർമുസ് കടലിടുക്ക് പൂർണമായി അടയ്ക്കാനും നീക്കം

ബുധനാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴ ലഭിക്കും എന്നാണ് പ്രവചനം. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഈ സാഹചര്യത്തില്‍ ഈ നാല് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പും ഉണ്ട്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും അതിശക്തമായ മഴ കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും.

''മുഖം കറുത്ത് ലിവർ പോയി.. വായിൽ തോന്നുന്നത് പറയരുത്'', സംഭവിച്ചത് വെളിപ്പെടുത്തി നടൻ ആദിത്യൻ ജയൻ
''മുഖം കറുത്ത് ലിവർ പോയി.. വായിൽ തോന്നുന്നത് പറയരുത്'', സംഭവിച്ചത് വെളിപ്പെടുത്തി നടൻ ആദിത്യൻ ജയൻ

വെള്ളിയാഴ്ച ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ കനക്കുന്ന സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍, മണ്ണിടിച്ചില്‍ തുടങ്ങിയ പ്രതിഭാസങ്ങള്‍ക്ക് സാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറി താമസിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+