Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്നും പരക്കെ മഴ; വയനാട് അടക്കം ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പായ യെല്ലോ അലര്‍ട്ട് ആറ് ജില്ലകളില്‍ പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടായിരിക്കും. ഇവിടെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകള്‍ നിലവില്‍ ഇല്ലെങ്കിലും ഈ ദിവസങ്ങളില്‍ ജാഗ്രത തുടരണം എന്നും ഐ എം ഡി അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ പെയ്ത പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ എന്നിവയ്ക്ക് സാധ്യതയുണ്ട്. അതിനാല്‍ പൊതുജനങ്ങളം അധികാരികളും ജാഗ്രത പാലിക്കണം. ജലാശയങ്ങളില്‍ ഇറങ്ങാനോ മീന്‍ പിടിക്കാനോ ശ്രമിക്കരുത് എന്നും മുന്നറിയിപ്പുണ്ട്.

WEATHER

കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും കള്ളകടല്‍ പ്രതിഭാസത്തിനും സാധ്യത. മധ്യ കേരളം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെയായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദ പാത്തിയുടേയും സജീവമായി നില്‍ക്കുന്ന മണ്‍സൂണ്‍ പാത്തിയുടേയും സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. നാളെ കോഴിക്കോട് മുതല്‍ കാസര്‍കോട് വരെയുള്ള നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും.

കേരളത്തില്‍ അടുത്ത ദിവസങ്ങളിലും മഴ തുടരും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഓഗസ്റ്റ് - സെപ്റ്റംബര്‍ മാസങ്ങളില്‍ കേരളത്തില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ അതിശക്തമായ മഴയ്ക്ക സാധ്യതയുണ്ട്. ഈ മാസം അവസാനത്തോടെ ലാ നിന പ്രതിഭാസത്തിന് അനുകൂലമായ സാഹചര്യം ഉണ്ടായേക്കും. ഇത് തീവ്രമായ മഴയ്ക്ക് കാരണമാകും എന്നാണ് മുന്നറിയിപ്പ്.

ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് മലയോര മേഖലകളില്‍ ജാഗ്രത ശക്തമാക്കിയേക്കും. അതോടൊപ്പം നദീ തീരങ്ങളിലും ഡാമുകള്‍ക്ക് കീഴിലും താമസിക്കുന്നവരും മാറി താമസിക്കാന്‍ സജ്ജമായിരിക്കണം എന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ഹിമാചല്‍ പ്രദേശ്, ഡല്‍ഹി, ഉത്തരാഖണ്ഡ് തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മഴ ശക്തമാണ്. ഹിമാചലില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

രാജ്യത്തെ കൃഷി, വൈദ്യുതി ഉത്പാദനം എന്നിവ മണ്‍സൂണ്‍ മഴയെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. എന്നാല്‍ അടുത്ത കാലത്തായി സാധാരണ മഴയില്‍ തന്നെ വലിയ നാശമാണ് രാജ്യത്തുടനീളം റിപ്പോര്‍ട്ട് ചെയ്യുന്നത്. കൃഷി നാശവും പ്രളയവും മിക്ക സംസ്ഥാനങ്ങളിലും അനുഭവപ്പെടാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+