തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത നിർദ്ദേശം...
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ശനിയാഴ്ചയോടെ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 48 മണിക്കൂറിൽ തെക്കൻ ആൻഡമാൻ തീരത്ത് ന്യൂനമർദ്ദം ശക്തിപ്രാപിച്ചേക്കും. ഇതിൻ്റെ സ്വാധീനഫലമായി നവംബർ 15 വരെ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം മുതല്‍ എറണാകുളം വരെയും പാലക്കാട്, ഇടുക്കി, മലപ്പുറം ജില്ലകളിലും യെല്ലോ അലേര്‍ട്ടുണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയും തിങ്കളാഴ്ച 14 ജില്ലകളിലും മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. ബംഗാൾ ഉൾക്കടലിൽ ശനിയാഴ്ചയോടെ പുതിയ ന്യൂനമർദ്ദം രൂപപ്പെടും.അതിനുശേഷമുള്ള 48 മണിക്കൂർ ന്യൂനമർദ്ദം ശക്തി പ്രാപിച്ചേക്കുമെന്നും വിവരമുണ്ട്. പത്ത് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയും പാലക്കാട്, ഇടുക്കി, മലപ്പുറം ജില്ലകളിലും യെല്ലോ അലേര്‍ട്ടുണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയും തിങ്കളാഴ്ച 14 ജില്ലകളിലും മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഹോട്ട് ലുക്കില്‍ ഞെട്ടിച്ച് നയന; പുതിയ മേക്കോവര്‍ ഏറ്റെടുത്ത് ആരാധകര്‍

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും. ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ടാണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യതയെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.

മലയോര മേഖലകളിൽ കൂടുതൽ മഴ കിട്ടും. കേരള ലക്ഷദീപ് കർണാടക തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിന് തടസ്സമില്ല.അതേസമയം, ഏറ്റവുമൊടുവിൽ പുറത്തുവന്ന മഴ മുന്നറിയിപ്പിൽ അടുത്ത മൂന്നു മണിക്കൂർ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. മണിക്കൂറിൽ നാല്പതു കിലോമീറ്റർ വരെ കാറ്റ് വീശിയടിച്ചേക്കാനും സാധ്യതയുണ്ട്.

നിലവിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കൊല്ലം ജില്ലകളിൽ കേന്ദ്ര ജല കമ്മീഷൻ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അച്ചൻകോവിൽ, മണിമല, പെരിയാർ, മീനച്ചിൽ, പമ്പ, മുവാറ്റുപുഴ, ഇത്തിക്കര, കല്ലട, പള്ളിക്കൽ നദികളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നാണ് നിർദ്ദേശം. നദികളുടെ കൈവഴികളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ പ്രളയ സാധ്യത മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കൂടാതെ തിരുവനന്തപുരം ജില്ലയിലെ കരമന, നെയ്യാർ നദികളുടെയും ജലനിരപ്പ് താഴുന്നതായും വിലയിരുത്തലുണ്ട്.

അതിനിടെ, തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യുനമര്‍ദ്ദം വടക്കന്‍ തമിഴ്‌നാട്ടില്‍ ചെന്നൈക്ക് സമീപത്തുകൂടി കരയില്‍ പ്രവേശിച്ചു. 10 കി.മി വേഗതയില്‍ പടിഞ്ഞാറ്‌വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച തീവ്ര ന്യൂനമര്‍ദ്ദം ഇന്നലെ രാത്രി 11.30 ഓടെ ചെന്നൈ തീരത്ത് നിന്ന് ഏകദേശം 40 കി.മീ തെക്കു തെക്കുകിഴക്കു മാറിയായിരുന്നു നിലകൊണ്ടിരുന്നത്. എന്നാല്‍ പടിഞ്ഞാറു വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ശക്തി ക്ഷയിച്ചു ന്യുനമര്‍ദ്ദമായി മാറാന്‍ സാധ്യതയാണുള്ളതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

മധ്യ അറബികടലില്‍ നിലവില്‍ ന്യുന മര്‍ദ്ദം നിലനില്‍ക്കുന്നുണ്ട്. ഇതിന് പുറമെയാണ് ബംഗാള്‍ ഉള്‍കടലില്‍ വീണ്ടും ന്യുന മര്‍ദ്ദ സാധ്യതയും ചൂണ്ടിക്കാട്ടപ്പെടുന്നത്. നാളെയോടെ ബംഗാള്‍ ഉള്‍കടലില്‍ തെക്കന്‍ ആൻഡമാന്‍ കടലില്‍ പുതിയ ന്യുന മര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്നാണ് നിലവിലെ അറിയിപ്പ്. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ കൂടുതല്‍ ന്യൂന മര്‍ദം ശക്തി പ്രാപിക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.












Click it and Unblock the Notifications