കേരളത്തിൽ മഴ തുടരും; 5 ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത..മഴക്കെടുതിയിൽ നാല് മരണം
കൊച്ചി; വടക്കൻ തമിഴ്നാടിനു മുകളിലും സമീപ പ്രദേശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന ചക്രവാതചുഴിയുടെ സ്വാധീനത്തിൽ കേരളത്തിൽ ഇന്നും വ്യാപകമായി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിച്ചു.
അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതണ്ട്. ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത ഉള്ളതിനാൽ ഇവിടങ്ങളിൽ മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
തിളങ്ങി തിളങ്ങി ഋതു മന്ത്രയിത് പൊളിച്ചല്ലോ; ബിഗ് ബോസ് താരത്തിൻറെ ഞെട്ടിച്ച മാറ്റം..വൈറൽ
അതേസമയം സംസ്ഥാനത്ത് മഴക്കെടുത്തിയിൽ ഇതുവരെ നാല് പേർ മരിച്ചു. 3 കുട്ടികൾ ഉൾപ്പെടെയാണ് മരിച്ചത്. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ പെരുംകുനി തോട്ടിൽ വീണ് പുളിയഞ്ചേരി പാലോളി വീട്ടിൽ ഷാജിറിന്റെ മകൻ മുഹമ്മദ് മുസമ്മിൽ (9) ,ആലുവ മുപ്പത്തടം എടയാറ്റു ചാലിൽ വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയ എരമം വെട്ടുകാട് നാലോടിപ്പറമ്പിൽ സജീവന്റെ മകൻ ആദിത്യൻ (17) ,ആന്ധ്രയിൽ നിന്നുള്ള വിനോദസഞ്ചാരികൾ സഞ്ചരിച്ച കാർ ദേവികുളം ഗ്യാപ് റോഡിൽ കൊക്കയിലേക്കു മറിഞ്ഞ് അണ്ണാമയ്യ ജില്ല സ്വദേശികളായ നൗഷാദ് (32), മകൾ നൈസ (8 മാസം) എന്നിവരാണ് മരിച്ചത്.
Recommended Video