രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി; ഇന്നും പരക്കെ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കനത്ത മഴ കാരണം താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതോടെ ആലപ്പുഴ, കോട്ടയം ജില്ലകളിലെ ചില താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. കോട്ടയം താലൂക്കിലെ സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും വൈക്കം, ചങ്ങനാശ്ശേരി താലൂക്കുകളിലെ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ആണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഹയര്‍സെക്കന്‍ഡറി വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, ചെങ്ങന്നൂര്‍ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ മൂന്ന് ദിവസമായി പെയ്യുന്ന ശക്തമായ മഴയെ തുടര്‍ന്ന് ചിലയിടങ്ങളില്‍ വെള്ളക്കെട്ടുണ്ടായിരുന്നു. ഈ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ സ്‌കൂളുകളില്‍ തുറന്നിരിക്കുന്ന ദുരിതാശ്വാസ ക്യാംപുകളിലേക്കാണ് മാറ്റിയിരിക്കുന്നത്.

കോട്ടയം താലൂക്കില്‍ 15 ഉം വൈക്കം, ചങ്ങനാശ്ശേരി താലൂക്കുകളില്‍ ഓരോ ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്. 67 കുടുംബങ്ങളിലെ 239 പേരാണ് ഈ ക്യാമ്പുകളില്‍ ഉള്ളത്. ജില്ലയില്‍ ഈ മാസം അഞ്ച് വരെ ഖനന നിരോധനവും മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രയ്ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക ജാഗ്രതാ നിര്‍ദേശങ്ങളൊന്നുമില്ല.
എങ്കിലും സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഴ തുടരുകയാണ്. തെക്കന്‍ കേരളത്തില്‍ ഇന്നലെ ശക്തമായ മഴയാണ് ലഭിച്ചത്. മധ്യകിഴക്കന്‍ അറബിക്കടലില്‍ സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമര്‍ദ്ദം കരതൊട്ടതിന് പിന്നാലെ ആയിരുന്നു മഴ ശക്തി പ്രാപിച്ചത്. ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയാണ് ഇന്ന് പ്രതീക്ഷിക്കുന്നത്.
വരുന്ന അഞ്ച് ദിവസം കേരളത്തില്‍ കാര്യമായ മഴ ലഭിക്കില്ല. അതേസമയം ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 2.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട് എന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തെക്കന്‍ തമിഴ്നാട് തീരത്ത് രാത്രി 11.30 വരെ 0.5 മുതല്‍ 2.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ആയതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണം എന്നും കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് നിര്‍ദേശാനുസരണം മാറി താമസിക്കണം എന്നും മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.












Click it and Unblock the Notifications