സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത, അഞ്ചോളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്നും മിക്ക ജില്ലകളിലും കനത്ത മഴയാണ്. അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂര്‍, കോഴിക്കോട്, ആലപ്പുഴ, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. മത്സ്യബന്ധത്തിനും വിലക്കുണ്ട്.
ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായും സംസ്ഥാനത്ത് ഇന്ന് കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. ജൂണ്‍ പതിനഞ്ച് വരെ കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലിനും, മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിക്കുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കഴിഞ്ഞ ദിവസം തൃശൃൂര്‍, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്നും സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്.
കേരള-കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സംസ്ഥാനത്ത് ഇന്നലെ രാത്രി മുതല്‍ വിവിധ ഇടങ്ങില്‍ അതിശക്തമായ മഴ തുടരുകയാണ്. കോഴിക്കോട് ആനക്കാംപൊയില്‍ ഭാഗത്ത് മലവെള്ളപാച്ചിലുണ്ടായി.
ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ അടക്കം വെള്ളം കയറി. കൊട്ടാങ്ങലില്‍ നിര്‍ത്തിയിട്ട കാറിന് മുകളില്‍ മരം വീണു. ആളപായമൊന്നും ഉണ്ടായിട്ടില്ല. മുക്കത്ത് നിന്ന് അഗ്നിശമന സേനാ പ്രവര്‍ത്തകര്‍ എത്തിയാണ് മരംമുറിച്ചുമാറ്റിയത്. ഗതാഗതവും പുനസ്ഥാപിച്ചു. അതേസമയം തിരവനന്തപുരത്തെ പൊഴിയുരില്‍ ശക്തമായ കടലാക്രമണം ഉണ്ടായി. ആറോളം വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ഇവിടെ നിന്ന് 37 കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിച്ചു.
ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങിയിരിക്കുകയാണ്. പതിനഞ്ചിന് ചുഴലിക്കാറ്റ് കര തൊടും. കച്ച്-സൗരാഷ്ട്ര തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കടല്‍ വ്യാഴാഴ്ച്ച വരെ പ്രക്ഷുബ്ദമായിരിക്കും. അപകട മേഖലകളില്‍ നിന്ന് ജനങ്ങളെ മാറ്റി പാര്‍പ്പിച്ച് കൊണ്ടിരിക്കുകയാണ്.
വിവിധ ട്രെയിനുകളും റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍
ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികൾ വിലയിരുത്തി. തീരപ്രദേശത്ത്ലേ വേലിയേറ്റത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 3.4 മീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ ഉണ്ടാവുമെന്നും മുന്നറിയിപ്പുണ്ട്.












Click it and Unblock the Notifications