കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
എട്ട് ജില്ലകളിലെ റെഡ് അലർട്ട് പിൻവലിച്ചു; മഴ കുറയും, കനത്ത മഴ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മാത്രം!!
തിരുവനന്തപുരം: മഴക്കെടുതിയിൽ മരണം 324. മുഖ്യമന്ത്രി നൽകിയ ഔദ്യോഗിക വിവരമാണിത്. സസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വളരെ ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇതിൽ ഏറ്റവും ദുഷ്കരമായ സ്ഥിതി ചെങ്ങന്നൂരിലാണ്.
ദുരിതബാധിത പ്രദേശങ്ങളിൽ വ്യോമനിരീക്ഷണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിന് 500 കോടി രൂപയുടെ അടിയന്തിര സഹായം പ്രഖ്യാപിച്ചു. രക്ഷാപ്രവര്‍ത്തനത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റുകളിലേക്ക്..
Newest First Oldest First
ചെങ്ങന്നൂരില്‍ നിന്ന് വലിയ അപകടം ഒഴിഞ്ഞുപോകുന്നതായി എംഎല്‍എ സജി ചെറിയാന്. ദുരിതബാധിതരെ രക്ഷിക്കാന്‍ തന്റെ കഴിഞ്ഞ ദിവസത്തെ അഭ്യര്‍ത്ഥന മാനിച്ച് ഊര്‍ജ്ജിതമായി പ്രവര്‍ത്തിച്ച എല്ലാവര്ക്കും സജി ചെറിയാന് നന്ദി അറിയിച്ചു. രക്ഷാപ്രവര്‍ത്തകരോട് സഹകരിക്കാതെ നിരവധി പേര് ഇപ്പോഴും ഒറ്റപ്പെട്ടു കഴിയുന്നതില്‍ സജി ചെറിയാന് നിരാശ പ്രകടിപ്പിച്ചു. ഇപ്പോഴും ഒറ്റപ്പെട്ട് കഴിയുന്നവര്‍ രക്ഷാപ്രവര്‍ത്തകരോട് പൂര്‍ണമായി സഹകരിക്കണമെന്നും സജി ചെറിയാന് കൂട്ടിച്ചേര്‍ത്തു.
പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിന് അകമഴിഞ്ഞ പിന്തുണയുമായി സച്ചിൻ.
രക്ഷാപ്രവര്‍ത്തകരോട് ബഹുമാനവും ആരാധനയുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
Respect and deep admiration for the @IAF_MCC, @indiannavy, @adgpi and other rescue forces in Kerala. Your consistent and remarkable display of courage and compassion is an inspiration to us all. God bless! #KeralaFloods #KeralaFloodRescue https://t.co/oRVbSoS3yw
— Sachin Tendulkar (@sachin_rt) August 18, 2018
READ MORE
Comments
kerala floods kerala floods 2018 rain idukki idukki dam mullapperiyar monsoon മഴ മണ്‍സൂണ്‍ ഇടുക്കി ഇടുക്കി ഡാം
English summary
Kerala floods live updates: Death toll crosses 24, Prime minister Narendra Modi in Kerala. Chengannur updates.