കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെങ്ങന്നൂരിൽ; രക്ഷാപ്രവർത്തനത്തിനായി കൂടുതൽ കേന്ദ്രസേന രംഗത്ത്; മഴയ്ക്ക് നേരിയ ശമനം

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 324 കടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സംസ്ഥാനത്തെത്തി പ്രളയബാധിത സ്ഥലങ്ങൾ സന്ദർശിക്കും. സൈന്യം ഊർജ്ജിതമായി രക്ഷാപ്രവർത്തനം തുടരുകയാണ്. മഴക്കെടുതിയുടെ പുതിയ അപ്ഡേറ്റുകള്‍...

rain

Newest First Oldest First
1:11 AM, 18 Aug

രക്ഷാപ്രവർത്തനത്തിന് എത്തിയ മത്സ്യതൊഴിലാളികളെ കാണാതായി. നിരണത്ത് എത്തിയ എട്ട് മത്സ്യ തൊഴിലാളികളെയാണ് കാണാതായത്. ഇവർക്കൊപ്പം രണ്ട് അഗ്നിശമന സേനാംഗങ്ങളും ഉണ്ട്. വിയപുരത്ത് നിന്ന് നിരണത്തേക്ക് പോയവരെയാണ് കാണാതായത്. ഇവർ അഞ്ച് മണിയ്ക്കാണ് രക്ഷാപ്രവർത്തനത്തിന് പോയത്.
1:10 AM, 18 Aug

പറവൂരില്‍ സ്ഥിതി അതീവ ഗുരുതരമെന്ന് എംഎല്‍എ വിഡി തീശന്‍. ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് ഭക്ഷണവും മരുന്നും ലഭിക്കുന്നില്ലെന്നും വിഡി സതീശന്‍ എംഎല്‍എ. രക്ഷാ പ്രവര്‍ത്തനം വേണ്ട രീതിയില്‍ നടക്കുന്നില്ലെന്നും വിഡി സതീശന്‍.
12:52 AM, 18 Aug

രക്ഷാപ്രവർത്തനത്തിൽ ചെങ്ങന്നൂരിനും ചാലക്കുടിക്കും മുൻഗണന നൽകുമെന്ന് മുഖ്യമന്ത്രി
12:04 AM, 18 Aug

കേരളത്തിന് സഹായവുമായി പഞ്ചാബും ദില്ലിയും തെലുങ്കാനയും
11:56 PM, 17 Aug

കോട്ടയത്ത് രൂക്ഷമായ വെള്ളപ്പൊക്കം
11:53 PM, 17 Aug

രക്ഷാദൗത്യം സൈന്യത്തെ ഏൽപ്പിക്കണമെന്ന് പ്രധാനമന്ത്രിയോട് രമേശ് ചെന്നിത്തല
11:05 PM, 17 Aug

എട്ട് ലക്ഷം ലിറ്റർ കുടിവെള്ളവുമായി നാവികസേനയുടെ പ്രത്യേക കപ്പൽ കേരളത്തിലേക്ക് തിരിച്ചു. മുംബൈയിൽനിന്ന് യാത്രതിരിച്ച കപ്പൽ ഓഗസ്റ്റ് 19ന് രാവിലെ കൊച്ചിയിലെത്തും.
11:01 PM, 17 Aug

ഇടുക്കി ഉപ്പുതോട് ഉരുൾപൊട്ടലിൽ നാല് പേരെ കാണാതായി
10:58 PM, 17 Aug

പ്രളയക്കെടുത്തി വിലയിരുത്താൻ പ്രധാനമന്ത്രി കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി എത്തിയത്
10:14 PM, 17 Aug

ചെങ്ങന്നൂരില്‍ അടിയന്തിര സഹായം നല്‍കാനായില്ലെങ്കില്‍ വലിയ ദുരന്തമുണ്ടാകുമെന്ന് സജി ചെറിയാന്‍.
10:11 PM, 17 Aug

കൊച്ചിയിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കും
10:09 PM, 17 Aug

ചെങ്ങന്നൂരിൽ ദയനീയാവസ്ഥ. ആയിരക്കണക്കിന് പേർ കുടുങ്ങി കിടക്കുന്നുവെന്ന് ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാൻ. അമ്പതോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടെന്നും പതിനായിരങ്ങള്‍ മരണമുഖത്തെന്നും സജി ചെറിയാന്‍.
10:01 PM, 17 Aug

ഇന്ന് തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി രാജ്ഭവനിൽ താമസിക്കും. നാളെ വ്യോമമാർഗം കൊച്ചിയിലെത്തും.
9:59 PM, 17 Aug

തിരുവനന്തപുരത്തുനിന്ന് കെഎസ്ആര്‍ടിസി ബസുകള്‍ എംസി റോഡ് വഴി അടൂര്‍ വരെ മാത്രം സര്‍വീസ് നടത്തും
9:59 PM, 17 Aug

തിരുവനന്തപുരം - എറണാകുളം റൂട്ടില്‍ ആലപ്പുഴ വഴി കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കുമെന്ന് റെയില്‍വേ
9:40 PM, 17 Aug

ക്യാമ്പുകളില്‍ മെഡിക്കല്‍ പരിശോധന കര്‍ശനമാക്കിയതായി ആരോഗ്യമന്ത്രി. പകര്‍ച്ചവ്യാധികള്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കരുതല്‍ എടുക്കണമെന്നും മന്ത്രി
9:32 PM, 17 Aug

സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ ഇന്ന് മരിച്ചത് 29 പേര്‍
9:13 PM, 17 Aug

കോട്ടയം ജില്ലയിൽ വീണ്ടും മഴ. മുണ്ടക്കയം, എരുമേലി ഭാഗങ്ങളിൽ മണിക്കൂറുകളായി കനത്ത മഴ
8:56 PM, 17 Aug

ആലുവ ആര്‍ഷ നികേതന്‍ ആശ്രമത്തില്‍ വെള്ളം കയറി; ആളുകളെ ഒഴിപ്പിക്കുന്നു
8:47 PM, 17 Aug

തിരുവനന്തപുരത്തുനിന്നും ദില്ലിയിലേക്കുള്ള വിമാനനിരക്ക് പരമാവധി 10,000 രൂപയായി നിശ്ചയിക്കും
8:45 PM, 17 Aug

കൊച്ചി വിമാനത്താവളം തുറക്കുന്നത് വരെ ചെറിയ വിമാനങ്ങള്‍ നേവല്‍ ബേസില്‍ ഇറക്കാന്‍ അനുമതി
8:31 PM, 17 Aug

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക് പുറപ്പെട്ടു
8:30 PM, 17 Aug

ചെങ്ങന്നൂരിലും ചാലക്കുടിയിലും രക്ഷാപ്രവർത്തനം നാളത്തോടെ പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി.
8:29 PM, 17 Aug

പെട്രോളിയം ഉൽപ്പന്നങ്ങൾ എത്തുന്നതിന് ചില പ്രശ്നങ്ങളുണ്ട്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ശ്രമം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി.
8:27 PM, 17 Aug

ഒരു മന്ത്രിയും തന്നോട് വിദേശയാത്രയുടെ കാര്യം പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി. വനം വകുപ്പിന്റെ കാര്യം അദ്ദേഹം ഭംഗിയായി നോക്കുന്നുണ്ട്. അതിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി
8:27 PM, 17 Aug

ഹെലികോപ്ടർ ലഭ്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി
8:23 PM, 17 Aug

ചിലർ ബോട്ടിൽ കയറാൻ സന്നദ്ധരാകുന്നില്ലെന്ന് പരാതിയുണ്ട്. അപകടാവസ്ഥയിലുള്ള എല്ലാവരും രക്ഷാപ്രവർത്തനങ്ങളിൽ സഹകരിക്കണമെന്ന് മുഖ്യമന്ത്രി.
8:20 PM, 17 Aug

ചാലക്കുടിയിലും ചെങ്ങന്നൂരുമാണ് രക്ഷപ്രവർത്തനത്തിന് തടസ്സമുണ്ട്. കൂടുതൽ ബോട്ടുകൾ എത്തുന്നതോടെ ആ പ്രശ്നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി
8:17 PM, 17 Aug

മെയ് 29 മുതല്‍ മഴക്കെടുതിയില്‍ 324 പേര്‍ മരിച്ചു
8:15 PM, 17 Aug

3,14,391 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു
READ MORE

Recommended Video

cmsvideo
    രക്ഷക്കായി വൻ സന്നാഹങ്ങളുമായി ഇന്നിറങ്ങുന്നു | Oneindia Malayalam

    English summary
    Kerala floods live updates: Death toll crosses 100, Prime minister Narendra Modi to visit Kerala today.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X