പ്രളയം നിയന്ത്രണാതീതം; നിരവധിയാളുകൾ കുടുങ്ങിക്കിടക്കുന്നു; കൊച്ചി നഗരത്തിലേക്ക് വെള്ളം കയറുന്നു
കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയിലുണ്ടായ ഉരുള്‍പൊട്ടലിലും മഴക്കെടുതിയിലും 100 വീടുകള്‍ പൂര്‍ണമായും 2286 വീടുകള്‍ ഭാഗികമായും തകര്‍ന്നു. റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി അറിയിച്ചതാണിത്. ദുരിതം രൂക്ഷമായുണ്ടായ ഇരിട്ടി താലൂക്കില്‍ 70ലേറെ വീടുകള്‍ പൂര്‍ണമായി തകര്‍ന്നു.
കേരളം നേരിടുന്ന പ്രളയക്കെടുതിയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായ പ്രവാഹം. കണ്ണൂര്‍ ജില്ലയില്‍ മൂന്ന് ദിവസങ്ങള്‍ കൊണ്ട് 52,65,586 രൂപയാണ് കലക്ടറേറ്റില്‍ സമാഹരിച്ചത്. 16,65,152 രൂപ പണമായും 36,00,434 രൂപ ചെക്കായും കലക്ടറേറ്റില്‍ സംഭാവന എത്തി.
കൊച്ചി കായലിൽ ജലനിരപ്പ് ഉയരുന്നു, ശക്തമായ കാറ്റിൽ ബോട്ട് സർവീസ് നിലച്ചു. പെരിയാറിന് പുറമെ, കൊച്ചി കായലിലും ജലനിരപ്പ് ഉയർന്നു തുടങ്ങിയതോടെ ജില്ലയിൽ അതീവ ജാഗ്രത. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്തിട്ടും എറണാകുളം നഗരവും പശ്ചിമ കൊച്ചിയും താരതമ്യേന സുരക്ഷിതമായിരുന്നു. കൊച്ചി സിറ്റിപരിധിയിൽ ഏലൂരിലായിരുന്നു മഴക്കെടുതി കൂടുതൽ അനുഭവപ്പെട്ടത്.
നഗരത്തിന്‍റെ പ്രാന്തപ്രദേശങ്ങളെല്ലാം തന്നെ വെള്ളത്തിലായതോടെ ബസ് സർവീസുകളും നിലച്ചു. ആലുവ, തൃപ്പൂണിത്തുറ, കൊച്ചി- ധനുഷ്കോടി ദേശീയ പാത തുടങ്ങി നഗരത്തിൽ നിന്നു വിവിധ ഭാഗങ്ങളിലേക്കുള്ള റോഡുകളെല്ലാം തന്നെ വെള്ളത്തിൽ മുങ്ങി. കൊച്ചിയിലേക്കെത്തിയവരും നഗരത്തിലേക്കെത്താനുള്ളവരും പല ഭാഗങ്ങളിലും കുടുങ്ങി കിടക്കുകയാണ്.
കർണാടകയിലെ മഴക്കെടുതി ബാധിച്ച കുടക്, ദക്ഷിണ കന്നഡ, ഉഡുപ്പി, ഷിമോഗ, ഹാസൻ, ചിക്കമംഗളൂരു ജില്ലകൾക്കായി സംസ്ഥാന സർക്കാർ 200 കോടിയുടെ സഹായം പ്രഖ്യാപിച്ചു
Rs. 200 crore will be released to rain affected districts such as Kodagu, Dakshina Kannada, Udupi, Hassan, Shimoga, Chikkamagaluru and Uttara Kannada to take up relief measures: Karnataka CM HD Kumaraswamy (File pic) #KarnatakaRains pic.twitter.com/HcJFqAwxcp
— ANI (@ANI) August 16, 2018
READ MORE
തിരുവനന്തപുരം/കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. വിവിധയിടങ്ങളിൽ വ്യാപകമായ ഉരുൾപൊട്ടലും ഉണ്ടായിട്ടുണ്ട്. പ്രളയം നിയന്ത്രണാതീതമാണ്. ഇരുനില വീടിന് മുകളിലേക്ക് പോലും വെള്ളം കയറുന്ന സ്ഥിതിയാണുള്ളത്. പതിനായിരക്കണക്കിന് ആളുകളാണ് വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നു.
രക്ഷാപ്രവർത്തനങ്ങൾക്കായി കൂടുതൽ കേന്ദ്രസേന കേരളത്തിലേക്കെത്തും. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. മഴക്കെടുതിയുടെ ഏറ്റവും പുതിയ വിവരങ്ങളിലേക്ക്...













Click it and Unblock the Notifications