കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയം നിയന്ത്രണാതീതം; നിരവധിയാളുകൾ കുടുങ്ങിക്കിടക്കുന്നു; കൊച്ചി നഗരത്തിലേക്ക് വെള്ളം കയറുന്നു

Google Oneindia Malayalam News

Newest First Oldest First
3:01 AM, 17 Aug

ഇടുക്കി അണക്കെട്ടില്‍ നിന്നും കൂടുതല്‍ വെള്ളം തുറന്ന് വിടാന്‍ ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് മന്ത്രി എംഎം മണി
3:00 AM, 17 Aug

രക്ഷാപ്രവർത്തനങ്ങൾക്കായി മിലിട്ടറി ഇടിഎഫിന്റെ ഒരു ടീം തിരുവല്ലയിൽ എത്തി
12:43 AM, 17 Aug

ആലുവയില്‍ ജലനിരപ്പുയരുന്നു. ചാലക്കുടിയിലും പ്രതിസന്ധി.
11:49 PM, 16 Aug

കോഴിക്കോട് ജില്ലയില്‍ ഇരുപതിനായിരത്തോളം പേര്‍ ദുരിതബാധിതര്‍. ഇതിൽ പതിനഞ്ചായിരത്തോളം പേരെ ക്യാമ്പുകളിലേക്ക് മാറ്റി. 6700 ഓളം പേര്‍ കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലുള്ളവരാണ്. അയ്യായിരത്തോളം ആളുകളെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബന്ധുവീടുകളിലേക്ക് മാറ്റിയിട്ടുണ്ട്.
11:47 PM, 16 Aug

ചെങ്ങന്നൂരിലേക്ക് രക്ഷാപ്രവർത്തനത്തിനായി നേവിയുടെ ബോട്ടുകൾ എത്തുന്നു. പത്ത് ബോട്ടുകളാണ് ചെങ്ങന്നൂരിലെത്തുന്നത്.
11:47 PM, 16 Aug

നെടുമ്പാശേരി അത്താണിയില്‍ മുപ്പതോളം യാത്രക്കാരുമായി കെഎസ്ആര്‍ടിസി ബസ് റോഡിലെ വെള്ളത്തില്‍ കുടുങ്ങി. ഗുരുവായൂരില്‍ നിന്ന് കായംകുളത്തേക്കു പോവുകയായിരുന്നു ബസ് ആണ് വ്യാഴാഴ്ച വൈകിട്ട് കുടുങ്ങിയത്
11:25 PM, 16 Aug

തുടര്‍ച്ചയായി പെയ്ത് കൊണ്ടിരിക്കുന്ന മഴകാരണം അഴിയൂര്‍ പഞ്ചായത്തിലെ വിവിധമേഖലയില്‍ കെടുതികള്‍ തുടരുന്നു .പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ ചൊവ്വാഴ്ച രാത്രി കട ഭാഗികമായി തകര്‍ന്നു. ഫയര്‍ ആന്‍റ് റസ്ക്യും സംഘം എത്തി കൂടുതല്‍ അപകടം ഒഴിവാക്കി
11:25 PM, 16 Aug

കക്കയം ഡാം തുറന്നതോടെ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന കുറ്റിയാടി പുഴയുടെ തീരങ്ങളിലെ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.വടകര തഹസിൽദാരുടെ നേതൃത്വത്തിൽ താലൂക്കിൽ 21 ദുരിതാശ്വാസ ക്യാമ്പുകളിലായി രണ്ടായിരത്തിൽപരം പേർ കഴിയുകയാണ്.
10:23 PM, 16 Aug

കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയിലുണ്ടായ ഉരുള്‍പൊട്ടലിലും മഴക്കെടുതിയിലും 100 വീടുകള്‍ പൂര്‍ണമായും 2286 വീടുകള്‍ ഭാഗികമായും തകര്‍ന്നു. റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി അറിയിച്ചതാണിത്. ദുരിതം രൂക്ഷമായുണ്ടായ ഇരിട്ടി താലൂക്കില്‍ 70ലേറെ വീടുകള്‍ പൂര്‍ണമായി തകര്‍ന്നു.
9:53 PM, 16 Aug

കാലടിയിൽ ആർമിയുടെ കണ്ടിജന്റ് നാളെ പ്രവർത്തനമാരംഭിക്കുമെന്ന് ജില്ല കളക്ടർ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. ദുരിത ബാധിത മേഖലകളിൽ ഹെലികോപ്ടറിൽ ഭക്ഷണവും അവശ്യ വസ്തുക്കളുമെത്തിക്കും.
9:53 PM, 16 Aug

എറണാകുളം ജില്ലയിൽ 379 ക്യാംപുകളിലായി 254 25 കുടുംബങ്ങളിലെ 112795 പേരാണ് ഇപ്പോഴുള്ളത്. പറവൂരിലാണ് ഏറ്റവുമധികം പേരുള്ളത്. 120 ക്യാംപുകളിലായി 12000 കുടുംബങ്ങളിലെ 62000 പേരാണ് ഇവിടെയുള്ളത്.
9:47 PM, 16 Aug

കേരളം നേരിടുന്ന പ്രളയക്കെടുതിയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായ പ്രവാഹം. കണ്ണൂര്‍ ജില്ലയില്‍ മൂന്ന് ദിവസങ്ങള്‍ കൊണ്ട് 52,65,586 രൂപയാണ് കലക്ടറേറ്റില്‍ സമാഹരിച്ചത്. 16,65,152 രൂപ പണമായും 36,00,434 രൂപ ചെക്കായും കലക്ടറേറ്റില്‍ സംഭാവന എത്തി.
9:32 PM, 16 Aug

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിലെത്തും. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം അറിയിച്ചതാണ് ഇത്.
9:30 PM, 16 Aug

കൊച്ചി കായലിൽ ജലനിരപ്പ് ഉയരുന്നു, ശക്തമായ കാറ്റിൽ ബോട്ട് സർവീസ് നിലച്ചു. പെരിയാറിന് പുറമെ, കൊച്ചി കായലിലും ജലനിരപ്പ് ഉയർന്നു തുടങ്ങിയതോടെ ജില്ലയിൽ അതീവ ജാഗ്രത. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്തിട്ടും എറണാകുളം നഗരവും പശ്ചിമ കൊച്ചിയും താരതമ്യേന സുരക്ഷിതമായിരുന്നു. കൊച്ചി സിറ്റിപരിധിയിൽ ഏലൂരിലായിരുന്നു മഴക്കെടുതി കൂടുതൽ അനുഭവപ്പെട്ടത്.
9:23 PM, 16 Aug

കേരളത്തെ പുനർ നിർമ്മിക്കാൻ വലിയോതിലുള്ള ഫണ്ട് ശേഖരിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി. ഇതിന്റെ ഭാഗമായി ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ എക്സൈസ് തീരുവ വർധിപ്പിക്കാൻ മന്ത്രി സഭ തീരുമാനിച്ചു.
9:22 PM, 16 Aug

നഗരത്തിന്‍റെ പ്രാന്തപ്രദേശങ്ങളെല്ലാം തന്നെ വെള്ളത്തിലായതോടെ ബസ് സർവീസുകളും നിലച്ചു. ആലുവ, തൃപ്പൂണിത്തുറ, കൊച്ചി- ധനുഷ്കോടി ദേശീയ പാത തുടങ്ങി നഗരത്തിൽ നിന്നു വിവിധ ഭാഗങ്ങളിലേക്കുള്ള റോഡുകളെല്ലാം തന്നെ വെള്ളത്തിൽ മുങ്ങി. കൊച്ചിയിലേക്കെത്തിയവരും നഗരത്തിലേക്കെത്താനുള്ളവരും പല ഭാഗങ്ങളിലും കുടുങ്ങി കിടക്കുകയാണ്.
9:20 PM, 16 Aug

പല തരത്തിലുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നു. അത്തരക്കാർ ഇത്തരം വാർത്തകളിൽ നിന്ന് പിന്മാറണം. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമാനുസരണമുള്ള കർശന നടപടി സ്വീകരിക്കും
9:17 PM, 16 Aug

എറണാകുളം ജില്ലയിൽ നിന്ന് 2500ലധികം പേരെ ഇന്ന് രക്ഷപ്പെടുത്തി. പത്തണംതിട്ടയിൽ നിന്ന് 550ലധികം പേരെയും രക്ഷപ്പെടുത്തി
9:17 PM, 16 Aug

200 ലേറെ ബോട്ടുകൾ നാളെ പുതുതായി രക്ഷാ പ്രവർത്തനത്തിന് സജ്ജമാകും. ഇന്ന് രാത്രിയോടെ തന്നെ ബേട്ടുകൾ അതത് കേന്ദ്രങ്ങളിൽ എത്തും
9:16 PM, 16 Aug

23 ഹെലികോപ്റ്ററുകൾ നാളെ പ്രവർത്തന സജ്ജമാകും. ആലുവ, ചാലക്കുടി, ചെങ്ങന്നൂർ, തിരുവല്ല, റാണി , കോലഞ്ചേരി പ്രദേശത്ത് കൂടുതൽ ബോട്ടുകൾ രക്ഷാ പ്രവർത്തനത്തിന്.
9:13 PM, 16 Aug

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ദുരിതാശ്വാസ ക്യാംപുകളിൽ ഭക്ഷണം എത്തിക്കണമെന്ന് മുഖ്യമന്ത്രി . അതിന് ചിലവാകുന്ന തുക സർക്കാർ വകവെച്ചു കൊടുക്കും. ഒറ്റപ്പെട്ടവരെ രക്ഷിക്കാനുള്ള പ്രവർത്തനം സജീവമെന്ന് മുഖ്യമന്ത്രി. രക്ഷാപ്രവർത്തനത്തിന് നാളെ മുതൽ കൂടുതൽ ഹെലികോപ്റ്ററുകൾ ലഭ്യമാക്കും
9:08 PM, 16 Aug

ശക്തമായ മഴയിലുണ്ടായ ഉരുൾപൊട്ടലിനെയും വെള്ളപ്പൊക്കത്തെയും തുടർന്ന് ഇരിട്ടി താലൂക്കിൽ എട്ടും പയ്യന്നൂർ താലൂക്കിൽ ഒന്നും തളിപ്പറമ്പ് താലൂക്കിൽ മൂന്നും തലശ്ശേരി താലൂക്കിൽ മൂന്നും ദുരിതാശ്വാസ ക്യാമ്പുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. ആകെ 1190ലേറെ പേരാണ് ഇവിടങ്ങളിൽ കഴിയുന്നത്.
9:00 PM, 16 Aug

കർണാടകയിലെ മഴക്കെടുതി ബാധിച്ച കുടക്, ദക്ഷിണ കന്നഡ, ഉഡുപ്പി, ഷിമോഗ, ഹാസൻ, ചിക്കമംഗളൂരു ജില്ലകൾക്കായി സംസ്ഥാന സർക്കാർ 200 കോടിയുടെ സഹായം പ്രഖ്യാപിച്ചു
8:47 PM, 16 Aug

ഇക്കാര്യം ശ്രദ്ധയിൽ പെട്ട അയൽവാസികൾ ഉടനെ ഫയർ ഫോഴ്സിനെ ആറിയുക്കുകയും മുങ്ങി താഴ്ന്ന് പോയ കാറിൽ നിന്നും യാത്രക്കാരെ രക്ഷപ്പെടുത്തുകയും ചെയ്തു. പിന്നീട് കാറിനെ വടം ഉപയോഗിച്ച് കെട്ടി വലിച്ചു. നാട്ടുകാരാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. അപ്പോഴേക്കും രക്ഷാ സേന എത്തുകയും ചെയ്തു.
8:47 PM, 16 Aug

ാലക്കാട് കൽപ്പാത്തിയിൽ നിന്നും ശേഖരിപുരത്തേക്ക് വരുന്ന വഴിയിലുള്ള തോട് നിറഞ്ഞ് വെള്ളം റോഡിലൂടെ കവിഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു. അതു വകവെക്കാതെ ആ വഴി വന്ന കാർ യാത്രക്കാർ കാറോടുകൂടി വെള്ളത്തിന്റെ ഒഴുക്കിൽപ്പെടുകയും ഒഴുക്കിൻെറ ശക്തിയിൽ 100 മീറ്ററോളം തോടിലൂടെ ഒലിച്ചു പോയി.
8:03 PM, 16 Aug

ഒറീസയില്‍ രൂപപ്പെട്ട അതിന്യൂന മര്‍ദ്ദം ഇപ്പോള്‍ പടിഞ്ഞാറോട്ട് നീങ്ങി വിദര്‍ഭയിലേക്കും ചത്തീസ്ഗഡിലേക്കും കടന്നു. ഒരു ദിവസത്തിനുള്ളില്‍ ഇത് ന്യൂന മര്‍ദ്ദമായി മാറും. ഇതോടെ കേരളത്തില്‍ മഴയുടെ ശക്തി കുറയുമെന്നും കാലവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
8:00 PM, 16 Aug

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വീണ്ടും അവലോകന യോഗം ചേരുന്നു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അവലോകന യോഗത്തില്‍ പങ്കെടുത്തു.
7:35 PM, 16 Aug

നേവിയുടെ എമർജൻസി റെസ്പോൺസ് ടീം പത്ത് ബോട്ടുകളുമായി ഉടൻ ചെങ്ങന്നൂരിൽ എത്തും.
7:32 PM, 16 Aug

ചാലക്കുടി പുഴ കരകവിഞ്ഞൊഴുകുന്നു. വെള്ളം ദേശീയ പാതയിലേക്ക് ഒഴുകുന്നു. ചാലക്കുടി നഗരം വെള്ളത്തിനടിയിൽ. ചിമ്മിണി ഡാമിന്റെ ഷട്ടറുകളും തുറന്നിരിക്കുന്നു
7:27 PM, 16 Aug

കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ ശക്തമായ കാറ്റ്.വ്യാപക കൃഷി നാശം . കൊല്ലത്ത് നിന്ന് മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് പുനലൂരിലേക്ക് തിരിച്ചു. ഒരു വീട് പൂർണമായും തകർന്നു. കുളത്തൂപ്പുഴ ബസ് സ്റ്റാൻഡ് പൂർണമായും വെള്ളത്തിൽ മുങ്ങി.
READ MORE

തിരുവനന്തപുരം/കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. വിവിധയിടങ്ങളിൽ വ്യാപകമായ ഉരുൾപൊട്ടലും ഉണ്ടായിട്ടുണ്ട്. പ്രളയം നിയന്ത്രണാതീതമാണ്. ഇരുനില വീടിന് മുകളിലേക്ക് പോലും വെള്ളം കയറുന്ന സ്ഥിതിയാണുള്ളത്. പതിനായിരക്കണക്കിന് ആളുകളാണ് വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നു.

രക്ഷാപ്രവർത്തനങ്ങൾക്കായി കൂടുതൽ കേന്ദ്രസേന കേരളത്തിലേക്കെത്തും. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. മഴക്കെടുതിയുടെ ഏറ്റവും പുതിയ വിവരങ്ങളിലേക്ക്...

rain

English summary
Kerala floods live updates: Flood fury continues in Kerala, death toll crosses 75.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X