Get Updates
Get notified of breaking news, exclusive insights, and must-see stories!

Rain Updates: യമുനയിലെ ജലനിരപ്പ് അപകടനിലക്ക് മുകളില്‍: ഹരിയാനയിൽ 730 വിദ്യാർത്ഥികള്‍ കുടുങ്ങി

Jul 12, 2023, 7:45 am IST

യമുന നദിയിൽ ജലനിരപ്പ് ഉയർന്നതോടെ ഡല്‍ഹി കടുത്ത ആശങ്കയില്‍. ഏത് സാഹചര്യവും നേരിടാന്‍ സർക്കാർ തയ്യാറാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി
Jul 12, 2023, 7:43 am IST

യമുനയില്‍ മുന്നറിയിപ്പ്
Jul 12, 2023, 7:42 am IST

ഹിമാചല്‍ പ്രദേശും പഞ്ചാബും ഉള്‍പ്പെടേയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നു.
Jul 11, 2023, 9:10 pm IST

കുട്ടനാട് താലൂക്കിലെ സ്‌കൂളുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. ഇതോടൊപ്പം ട്യൂഷന്‍ സെന്ററുകള്‍ക്കും അങ്കണവാടികള്‍ക്കും ഉള്‍പ്പെടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Jul 11, 2023, 7:08 pm IST

സംസ്ഥാനത്ത് അടുത്ത നാല് ദിവസം മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം.
Jul 11, 2023, 6:00 pm IST

ഇന്ന് (ജൂലൈ 11) തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍ അതിനോട് ചേര്‍ന്നുള്ള കന്യാകുമാരി തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
Jul 11, 2023, 4:42 pm IST

കേരള - കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ നാളെ (ജൂലൈ 12) മുതല്‍ ജൂലൈ 15 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
Jul 11, 2023, 4:04 pm IST

ഡല്‍ഹിയിലെ ഡ്രെയിനേജുകള്‍ ശരിയായി വൃത്തിയാക്കാത്തത് കൊണ്ടാണ് വെള്ളപ്പൊക്കം ജനങ്ങള്‍ അനുഭവിക്കേണ്ടി വന്നതെന്ന് ലെഫ് ഗവര്‍ണര്‍ വികെ സക്‌സേന.
Jul 11, 2023, 3:22 pm IST

ഹോസ്റ്റലില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അംബാലയില്‍ നിന്ന് 730 വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു. ഇവരെ കുരുക്ഷേത്രയിലേക്കാണ് മാറ്റിയത്.
Jul 11, 2023, 2:56 pm IST

ഹിമാചലിലെ ചന്ദര്‍താലിലെ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ വ്യോമസേന ഹെലികോപ്ടര്‍ അയക്കും. രക്ഷാപ്രവര്‍ത്തനം സംഘം കുംസും മലനിരകളിലെത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്.
Jul 11, 2023, 2:54 pm IST

യുപിയില്‍ കനത്ത മഴയെ തുടര്‍ന്ന് വീട് തകര്‍ന്ന് യുവാവ് മരിച്ചു. ഇയാളുടെ ഭാര്യക്കും മകനും പരിക്കേറ്റു
Jul 11, 2023, 2:22 pm IST

ഉത്തരാഖണ്ഡിലെ മഴക്കെടുതിയില്‍ കൊല്ലപ്പെട്ടവരില്‍ നാല് മധ്യപ്രദേശ് തീര്‍ത്ഥാടകരും. മണ്ണിടിച്ചില്‍ ഇവരുടെ വാഹനം അകപ്പെട്ട് പോവുകയായിരുന്നു.
Jul 11, 2023, 1:57 pm IST

രാജസ്ഥാനിലും കനത്ത മഴ തുടരുന്നു. ശിരോഹി ജില്ലയിലെ ശിവഗഞ്ചില്‍ 24 മണിക്കൂറിനിടെ ലഭിച്ചത് 13 സെന്റിമീറ്റര്‍ മഴ.
Jul 11, 2023, 1:31 pm IST

ഉത്തരാഖണ്ഡിലെ പലയിടത്തും വെള്ളക്കെട്ടിന് കാരണം ഡ്രെയിനേജ് സംവിധാനമാണെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധമി
Jul 11, 2023, 1:29 pm IST

ഉത്തരാഖണ്ഡിലെ ജുമ്മാഖണ്ഡ് നദിയില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പാലം ഒലിച്ചുപോയി. നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. ജോഷിമഠ്-മലാരി അതിര്‍ത്തിയിലെ റോഡും തടസ്സപ്പെട്ടിരിക്കുകയാണ്.
Jul 11, 2023, 1:01 pm IST

ബീഹാറിലെ സുപോലില്‍ രണ്ട് ഡസന്‍ ഗ്രാമങ്ങള്‍ വെള്ളപ്പൊക്ക ഭീശണിയില്‍. കോസി നദിയിലെ ജലനിരപ്പ് ഉയരുന്നതാണ് കാരണം. മണ്ണിടിച്ചിലിനെ തുടര്‍ന്ന് നാര്‍ഹയ ഗ്രാമത്തിലെ 48 കുടുംബങ്ങളാണ് ഒഴിഞ്ഞുപോയത്.
Jul 11, 2023, 12:27 pm IST

ജമ്മു കശ്മീരില്‍ അമര്‍നാഥ് യാത്രയ്ക്കായി എത്തി കുടുങ്ങി പോയവരെ സുരക്ഷിതമായി നാട്ടില്‍ തിരിച്ചെത്തിക്കാനുള്ള മാര്‍ഗം ഒരുക്കി രാംഭന്‍ ജില്ലാ ഭരണകൂടം. തീര്‍ത്ഥാടകര്‍ക്കായി ബസുകളും ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട്.
Jul 11, 2023, 12:25 pm IST

നൈനിറ്റാളിലെ രാംഗഡിലുള്ള നദതികളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. ഇവിടെ പ്രളയസമാനമായ സാഹചര്യമാണ് ഉള്ളത്. 2021ലെ പ്രകൃതി ദുരന്തത്തില്‍ ഇവിടെ പതിനെട്ട് പേര്‍ മരിച്ചിരുന്നു
Jul 11, 2023, 12:22 pm IST

മഴയെ തുടര്‍ന്ന് ജല പദ്ധതികള്‍ക്കെല്ലാം തടസ്സം നേരിട്ടതായി ഷിംല മേയര്‍ സുരേന്ദര്‍ ചൗഹാന്‍. മുനിസിപ്പല്‍ കോര്‍പ്പേഷന്‍ സ്വകാര്യ ടാങ്കറുകള്‍ ഉപയോഗിച്ചാണ് ജനങ്ങള്‍ക്ക് ജലം ലഭ്യമാക്കുന്നത്‌
Jul 11, 2023, 11:40 am IST

ഹാഥ്‌നികുണ്ഡ് ബാരേജില്‍ നിന്ന് യമുനയിലേക്ക് തുറന്ന് വിട്ടത് 3 ലക്ഷം ക്യൂസെക് ജലം. ഇതേ തുടര്‍ന്നാണ് യമുനാ നദിയിലെ ജലം അപകട നിലയ്ക്ക് മുകളിലെത്തിയത്.
Jul 11, 2023, 11:12 am IST

ഹരിയാനയിലെ പഞ്ച്കുലയിലെ മഴയെ തുടര്‍ന്ന് ഒരു ഫ്‌ളൈഓവര്‍ ഒലിച്ച് പോയി. റോഡിലാകെ വിള്ളല്‍ വീണിരിക്കുകയാണ്. കനത്ത മഴയാണ് നഗരത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
Jul 11, 2023, 11:03 am IST

അമര്‍നാഥ് യാത്രയ്ക്ക് തുടര്‍ച്ചയായ നാലാം ദിവസവും വിലക്ക്. ജമ്മു-ശ്രീനഗര്‍ ദേശീയ പാത അടച്ചതിനെ തുടര്‍ന്നാണിത്. നിരവധി തീര്‍ത്ഥാടകര്‍ ഇതേ തുടര്‍ന്ന് ജമ്മുവിലാണ് ഉള്ളത്. ഏഴായിരത്തോളം തീര്‍ത്ഥാടകരാണ് ജമ്മുവില്‍ കുടുങ്ങി കിടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
Jul 11, 2023, 11:00 am IST

കനത്ത മഴയെ തുടര്‍ന്ന് റിഷികേഷിലെ എയിംസിലുള്ള എമര്‍ജന്‍സില്‍ വാര്‍ഡില്‍ വെള്ളം കയറി. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഇവിടെ വെള്ളം കയറിയത്.
Jul 11, 2023, 10:27 am IST

ഉത്തേരന്ത്യയില്‍ മഴക്കെടുതിയില്‍ കഴിഞ്ഞ 2 ദിവസത്തിനിടെ മരിച്ചത് 37 പേര്‍. മണ്ണിടിച്ചിലിലാണ് ഭൂരിഭാഗം പേരും കൊല്ലപ്പെട്ടത്.
Jul 11, 2023, 10:13 am IST

ഡൽഹിയിൽനിന്ന് അംബാലയിലേക്കുള്ള 24 ട്രെയിനുകൾ റദ്ദാക്കി.
Jul 11, 2023, 10:13 am IST

ഹരിയാനയിൽ അംബാലയിലെ സ്കൂളില്‍ 730 വിദ്യാർത്ഥികള്‍ കുടുങ്ങി. ഇവരെ രക്ഷിക്കാനായി കരസേന സിരക്പുരിലേക്കു തിരിച്ചു.
Jul 11, 2023, 10:11 am IST

ഡൽഹിയിൽ ഏതു സാഹചര്യവും നേരിടാൻ സർക്കാർ തയാറാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍
Jul 11, 2023, 10:10 am IST

ഡൽഹിയിൽ യമുന നദിയിലെ ജലനിരപ്പ് അപകടനില കടന്നു
Jul 11, 2023, 10:04 am IST

മാണ്ഡിയിലെ ആറാം മൈലിന് സമീപം മണ്ണിടിച്ചിലിനെ തുടർന്ന് ചണ്ഡീഗഡ്-മണാലി ദേശീയ പാത അടച്ചു.
Jul 11, 2023, 9:59 am IST

തിങ്കളാഴ്ച ഷിംലയിൽ മണ്ണിടിച്ചിലിൽ നാല് പേർ കൂടി മരിച്ചതോടെ മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ മൂന്ന് ദിവസത്തിനിടെ ഹിമാചല്‍ പ്രദേശില്‍ മരിച്ചവരുടെ എണ്ണം 20 ആയി
READ MORE

rain

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇടുക്കിയിലും കണ്ണൂരിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കോഴിക്കോടും റെഡ് അലര്‍ട്ടായിരിക്കും. ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഇടുക്കിയും കണ്ണൂരും ഒഴികെയുള്ള മറ്റു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. വ്യാഴാഴ്ചയോടെ മഴ കുറയാനാണ് സാധ്യത എന്നാണ് വിവരം.

അതേസമയം കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഇന്ന് എറണാകുളം, ആലപ്പുഴ, കാസര്‍കോട് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. എറണാകുളം, ആലപ്പുഴ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+