കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പ്രളയം വലുതാണോ ചെറുതാണോ എന്നൊന്നും നോക്കരുത്; വീടിന് ചുറ്റും വെള്ളമെത്തിയാൽ മുൻകരുതൽ സ്വീകരിക്കുക'

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്. 2018ലേത് സമാനമായ പ്രളയ സാഹചര്യത്തിലൂടൊണ് സംസ്ഥാനം ഇപ്പോള്‍ കടന്നുപോകുന്നത്. വിവിധ സ്ഥലങ്ങളില്‍ ഉരുള്‍പ്പൊട്ടലും മരണഴും റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. ഒട്ടേറെ പേരെ കാണാതായെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഈ ഒരു സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ ഓര്‍മ്മിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് യുഎന്‍ ദുരന്തലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി.

ചലച്ചിത്ര പുരസ്‌ക്കാരം: ജയസൂര്യ നടൻ, അന്ന ബെൻ നടി, ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൺ മികച്ച ചിത്രംചലച്ചിത്ര പുരസ്‌ക്കാരം: ജയസൂര്യ നടൻ, അന്ന ബെൻ നടി, ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൺ മികച്ച ചിത്രം

വീണ്ടും ഒരു പ്രളയം എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് മുരളി തുമ്മാരുകുടിയുടെ നിര്‍ദ്ദേശങ്ങള്‍. നമ്മുടെ ദുരന്ത നിവാരണ സംവിധാനങ്ങള്‍ 2018 ലെ പ്രളയത്തില്‍ നിന്നും ഏറെ പാഠങ്ങള്‍ പഠിച്ചിട്ടുണ്ടെന്ന് മുരളി തുമ്മാരുകുടി പറയുന്നു. നമ്മുടെ വീടിന് ചുറ്റും വെള്ളമെത്തിയാല്‍ അത് വന്‍ പ്രളയമാണോ ചെറു പ്രളയമാണോ എന്നൊന്നും നോക്കരുതെന്നും എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പങ്കുവയ്ക്കുന്നു. കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ.

1

കേരളത്തില്‍ കനത്ത മഴയാണ്. മണ്ണിടിച്ചിലും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു. ആദ്യമായിട്ടല്ല കേരളത്തില്‍ മഴയും മണ്ണിടിച്ചിലും ഒക്കെ ഉണ്ടാകുന്നത്, പക്ഷെ രണ്ടായിരത്തി പതിനെട്ടിലെ മഹാ പ്രളയം കണ്ടതിന് ശേഷം നമുക്ക് മഴയെ പേടിയാണ്. ഏതൊരു വെള്ളപ്പൊക്കവും രണ്ടായിരത്തി പതിനെട്ടിലെ പോലെ ആകുമെന്നാണ് നാം പേടിക്കുന്നത്. അതുമായിട്ടാണ് താരതമ്യം ചെയ്യുന്നത്.
ഈ വര്‍ഷത്തെ മഴക്കാലത്തിന്റെ തുടക്കത്തില്‍ തന്നെ 'ഈ വര്‍ഷം കേരളത്തില്‍ പ്രളയം ഉണ്ടാകുമോ' എന്നൊരു ക്ലബ്ബ് ഹൌസ് ചര്‍ച്ച നടത്തിയിരുന്നു.

2

പ്രളയം ഉണ്ടാകുമോ എന്നത് മാസങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാന്‍ പറ്റുന്ന ഒന്നല്ല എന്നും കാലാവസ്ഥ വ്യതിയാനം ലോകമെമ്പാടും മഴയെ കൂടുതല്‍ തീവ്രതയോടെ പെയ്യിക്കുന്നു, വര്‍ഷത്തിലെ മൊത്തം മഴക്ക് മാറ്റം ഇല്ലെങ്കിലും മഴ കുറച്ചു സമയം കൊണ്ട് പെയ്യുമ്പോള്‍ പ്രാദേശികമായി ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും വെള്ളക്കെട്ടും ഒക്കെ ഇനി എല്ലാ വര്‍ഷവും ഉണ്ടാകും എന്നുമാണ് അന്ന് പറഞ്ഞു നിര്‍ത്തിയത്. ഭാഗ്യത്തിന് നമ്മുടെ പ്രധാന മഴക്കാലത്ത് അതുണ്ടായില്ല. പക്ഷെ ഇപ്പോള്‍ രണ്ടു മണ്‍സൂണ്‍ കാലത്തിന്റെയും ഇടക്ക് ഒരു ന്യൂനമര്‍ദ്ദം ആണ് പ്രളയന്തരീക്ഷം ഉണ്ടാക്കിയിരിക്കുന്നത്.

3

നമ്മുടെ വീട്ടിനുള്ളില്‍ വെള്ളം കയറിയാല്‍ അല്ലെങ്കില്‍ നമ്മുടെ വീടിരിക്കുന്ന സ്ഥലം ഉരുള്‍ പൊട്ടലിന്റെ പാതയില്‍ വന്നാല്‍ നമ്മുടെ ചുറ്റുമുള്ള മരങ്ങള്‍ കടപുഴകി വീണാല്‍ നമ്മുടെ ലോക്കല്‍ റോഡുകള്‍ വെള്ളത്തിനടിയിലായാല്‍ പിന്നെ ഇത് 'മഹാ പ്രളയം' ആണോ 'പ്രാദേശിക പ്രതിഭാസമാണോ' എന്നതിന് നമുക്ക് വലിയ പ്രസക്തിയില്ല. ദുരിതവും നഷ്ടവും ഒക്കെ ഒരുപോലെയാണ്. അതുകൊണ്ട് തന്നെ പ്രാദേശികമായി രക്ഷ പ്രവര്‍ത്തനങ്ങളും ദുരിതാശ്വാസവും ഏറ്റവും നല്ല നിലയില്‍ തന്നെ തുടങ്ങണം.

4

കൊറോണക്കാലം ഏതാണ്ട് അവസാനിച്ചത് നന്നായി. രക്ഷാ പ്രവര്‍ത്തനത്തിനും ക്യാമ്പുകള്‍ ഉണ്ടാക്കാനും ഒക്കെ അധികം പേടിക്കാതെ ചെയ്യാം. കഴിഞ്ഞ വര്‍ഷം ഈ സമയത്തായിരുന്നുവെങ്കില്‍ സമൂഹം ഏറെ പണിപ്പെട്ടേനേ !. നമ്മുടെ ദുരന്ത നിവാരണ സംവിധാനങ്ങള്‍ രണ്ടായിരത്തി പതിനെട്ടിലെ പ്രളയത്തില്‍ നിന്നും ഏറെ പാഠങ്ങള്‍ പഠിച്ചിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഇപ്പോള്‍ ഈ വിഷയത്തില്‍ കൂടുതല്‍ അറിവും അധികാരവും ഉണ്ട്.

5

റെവന്യൂ തലത്തില്‍ പരിചയമുള്ള ഉദ്യോഗസ്ഥനിര തന്നെയുണ്ട്. പോലീസ് മുതല്‍ സന്നദ്ധ സേവനത്തിനിറങ്ങുന്ന വിദ്യാര്‍ഥികള്‍ വരെ ഏവര്‍ക്കും അനുഭവ പാഠങ്ങള്‍ ഉണ്ട്. അവരൊക്കെ നന്നായി പ്രവര്‍ത്തിക്കും എന്ന് തന്നെയാണ് എന്റെ വിശ്വാസം. സംസ്ഥാന തലത്തിലും കാര്യങ്ങള്‍ വേഗത്തില്‍ നീക്കാനുള്ള പരിചയമുണ്ട്. ഇപ്പോള്‍ തന്നെ വ്യോമസേനയുടെ സഹായം ഒക്കെ തേടിയിട്ടുണ്ട് എന്നാണ് അറിയുന്നത്. ഇതാണ് ശരിയായ രീതി. സഹായം തേടുന്നത് നമ്മുടെ സംവിധാനങ്ങളുടെ ദൗര്‍ബല്യമല്ല, പരസ്പര പൂരകങ്ങള്‍ ആയി നമ്മുടെ ദുരിതാശ്വാസ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നതിന്റെ തെളിവാണ്.

6

മുന്‍പ് പറഞ്ഞത് പോലെ നമ്മുടെ വീടിന് ചുറ്റും വെള്ളമെത്തിയാല്‍ അത് വന്‍ പ്രളയമാണോ ചെറു പ്രളയമാണോ എന്നൊന്നും നോക്കരുത്. എല്ലാ സുരക്ഷാ മുന്‍കരുതലുകളും എടുക്കുക. റോഡില്‍ ഒരടി വെള്ളമേ ഉള്ളൂ എന്നുള്ളതിനാല്‍ അതിലൂടെ വാഹനങ്ങള്‍ ഓടിച്ചു പോകാന്‍ ശ്രമിക്കുന്നതൊക്കെ കാണുന്നു. പ്രളയകാലത്ത് ഒരടി വെള്ളത്തിന്റെ ഒഴുക്കുപോലും വാഹനങ്ങളെ ഒഴുക്കി കൊണ്ടുപോകാം, ആളുകളുടെ അടി തെറ്റിക്കാം.

Recommended Video

cmsvideo
Kerala on red alert as heavy rain continues across the state
7

മണ്ണിടിച്ചില്‍ ഉള്ള സ്ഥലങ്ങളില്‍ നിന്ന് മാറിത്താമസിക്കാനോ മലകളിലേക്ക് പോകാതിരിക്കാനോ ഒക്കെയുള്ള അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക. സംസ്ഥാനമൊട്ടാകെ മുങ്ങുന്ന ഒരു രീതിയില്‍ ഉള്ള ദുരന്തം അല്ലാത്തതിനാല്‍ അല്ലാത്തതിനാല്‍ വേഗത്തിലും കാര്യക്ഷമമായും സഹായങ്ങള്‍ എത്തും. അതുവരെ സുരക്ഷിതരായിരിക്കുക. ഒട്ടും റിസ്‌ക് എടുക്കരുത്.

English summary
Kerala Rain: Muralee Thummarukudy's post on safety precautions to be taken in heavy rain goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X