കേരളത്തിൽ മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തിൽ നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യത. ഇതിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ജാഗ്രത മുന്നറിയിപ്പ് കണക്കിലെടുത്താണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
Recommended Video
തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ ആണ് യെല്ലോ അലർട്ട്. ഇവിടെ ശക്തമായ മഴ ലഭിച്ചേക്കും. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മറ്റന്നാൾ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ഒറ്റപ്പെട്ട മഴയ്ക്ക് ആണ് സാധ്യത. ഈ വരുന്ന ഞായറാഴ്ച വരെ കേരളത്തിൽ ഇടി മിന്നലോട് കൂടിയ മഴ ഉണ്ടാകും. അതേ സമയം, തെക്കന്‍ ആന്‍ഡമാന്‍ കടലിലിന് മുകളില്‍ ചക്രവാതചുഴി രൂപപ്പെട്ടിരുന്നു. വരുന്ന 48 മണിക്കൂറിനുള്ളില്‍ ചക്രവാതചുഴി തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
അതേസമയം, ഇന്നും കേരളത്തിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നത്. മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും കൂടുതൽ മഴ ലഭിക്കും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ഇതിന്റെ ഭാഗമായി ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. എറണാകുളം , പത്തനംതിട്ട എന്നീ ജില്ലകളിൽ ആണ് യെല്ലോ അലർട്ട്.
ശക്തമായ കാറ്റിനും ഇടി മിന്നലിനും സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. 13 ജില്ലകളിലെ മഴ കൂടുതൽ ലഭിക്കുമെന്നും ഒറ്റപ്പെട്ട ഇടിയോട് കൂടിയ മഴ ആണ് ഉണ്ടാകുക എന്നും മുന്നറയിപ്പിൽ പറഞ്ഞിരുന്നു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ വയനാട് എന്നീ ജില്ലകളിൽ ആണ് മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 40 കിലോ മീറ്റർ വേഗതയിൽ കാറ്റ് ഉണ്ടായേക്കും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ വ്യക്തമാക്കി. പത്തനംതിട്ട ജില്ലയിലും എറണാകുളം ജില്ലയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത സ്വീകരിക്കണം എന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.
അതേസമയം, കേരളത്തിൽ വരുന്ന അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഇതിന്റെ ഭാഗമായി ഇടിമിന്നലോട് കൂടിയ മഴ ലഭിക്കും. ബംഗാൾ ഉൾക്കടലിൽ കോ മോരിൻ പ്രദേശങ്ങളിൽ നിന്നുള്ള ഈർപ്പം കൂടിയ കാറ്റാണ് നിലവിലെ മഴയ്ക്ക് കാരണം എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.
ഉച്ചയ്ക്ക് ശേഷം ആയിരിക്കും മഴ കൂടുതൽ ലഭ്യമാകുക. വെള്ളിയാഴ്ച ദിവസവും ശനിയാഴ്ച ദിവസവും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടും. ഇത് മഴയ്ക്ക് കാരണമാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. ന്യൂനമർദ്ദം വളരെ ശക്തമായി സ്വാധീനിക്കാനാണ് സാധ്യത. ഇതിന്റെ ഭാഗമായി തെക്കൻ ബംഗാൾ ഉൾക്കടലിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ അതി ശക്തമായ കാറ്റ് വീശും.
സാഹചര്യങ്ങൾ കണക്കിലെടുത്ത് മത്സ്യബന്ധന തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടലിൽ പോകുന്നതിൽ ജാഗ്രത സ്വീകരിക്കണം എന്നാണ് മുന്നറിയിപ്പിൽ പറയുന്നത് അതേസമയം, ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഉടനീളം ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയാണ് കേരളത്തിൽ ലഭിച്ചത്. ഇടിമിന്നലും കാറ്റും ഉണ്ടായിരുന്നു.












Click it and Unblock the Notifications