കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോളിങ് സമയം നീട്ടില്ല; റീ പോളിങുമില്ല, ആറ് മണിവരെ ക്യൂവില്‍ നിന്നവര്‍ക്ക് വോട്ട് ചെയ്യാം

Google Oneindia Malayalam News

തിരുവനന്തപുരം: പോളിങ് സമയം നീട്ടണമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം തിരഞ്ഞെടുപ്പ് ഓഫീസര്‍ തള്ളി. റീ പോളിങ് വേണമെന്ന ചില നേതാക്കളുടെ ആവശ്യവും ടിക്കാറാം മീണ അംഗീകരിച്ചില്ല. പതിവ് പോലെ ആറ് മണി വരെ ക്യൂവില്‍ നിന്നവര്‍ക്ക് വോട്ട് രേഖപ്പെടുത്താം. ആറ് മണി കഴിഞ്ഞാല്‍ ക്യൂവിലുള്ളവര്ക്ക് സ്ലിപ്പ് നല്‍കും. അതുപ്രകാരം എത്ര വൈകിയാലും വോട്ട് ചെയ്യാം.

Evms

രണ്ടു മണിക്കൂര്‍ പോളിങ് നീട്ടണമെന്ന് യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. പല ബൂത്തുകളിലും കനത്ത മഴ കാരണം പോളിങ് അല്‍പ്പ നേരം തടസപ്പെട്ടിരുന്നു. വോട്ടര്‍മാര്‍ക്ക് ബൂത്തിലെത്തുന്നതിനും തടസം നേരിട്ടിരുന്നു. ഈ സാഹചര്യത്തില്‍ പോളിങ് സമയം നീട്ടുമെന്നാണ് കരുതിയത്. എന്നാല്‍ അത്തരം തീരുമാനമില്ലെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കനത്ത മഴ; ജനശതാബ്ദിയടക്കം എട്ട് ട്രെയ്‌നുകള്‍ റദ്ദാക്കി, ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്കനത്ത മഴ; ജനശതാബ്ദിയടക്കം എട്ട് ട്രെയ്‌നുകള്‍ റദ്ദാക്കി, ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്

രാവിലെ കനത്ത മഴ പെയ്തപ്പോള്‍ പോളിങ് മന്ദഗതിയിലായിരുന്നു. എന്നാല്‍ ഉച്ചയോടെ മഴ മാറിയപ്പോള്‍ പോളിങ് കനത്തു. അതേസമയം, വൈകീട്ട് പോളിങ് കുറഞ്ഞു. വൈകീട്ട് മഴ വീണ്ടും ശക്തിപ്പെട്ടേക്കാമെന്ന ആശങ്ക കാരണം ഉച്ചയ്ക്ക് കൂടുതല്‍ പേര്‍ ബൂത്തിലെത്തിയിരുന്നു.

അമേരിക്കന്‍ ചാരവല പൊട്ടിച്ച് ഇറാനും ചൈനയും; മധ്യധരണ്യാഴിയില്‍ കപ്പലോട്ടം, വിടില്ലെന്ന് അമേരിക്കഅമേരിക്കന്‍ ചാരവല പൊട്ടിച്ച് ഇറാനും ചൈനയും; മധ്യധരണ്യാഴിയില്‍ കപ്പലോട്ടം, വിടില്ലെന്ന് അമേരിക്ക

കേരളത്തില്‍ വ്യാഴാഴ്ച വരെ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാന നിരീക്ഷകര്‍ പറയുന്നത്. മൂന്ന് ന്യൂനമര്‍ദ്ദങ്ങള്‍ തുടര്‍ച്ചയായി രൂപപ്പെടുന്നതാണ് കേരളത്തില്‍ മഴ ശക്തമാക്കാന്‍ പോകുന്നത്. മൂന്നാമതുണ്ടാകുന്ന ന്യൂനമര്‍ദ്ദം ചിലപ്പോള്‍ ശക്തിപ്പെടുകയും ചുഴലിക്കാറ്റിന് വഴിയൊരുക്കുകയും ചെയ്‌തേക്കാം.

English summary
Kerala Rain; No Over time For Polling
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X