കേരളത്തിൽ വരും ദിവസങ്ങളിൽ അതിതീവ്ര മഴക്ക് സാധ്യത, 9 ജില്ലകളിൽ ഓറഞ്ച് അലേർട്ട്
കോഴിക്കോട്: കേരളത്തിൽ വരും ദിവസങ്ങളിൽ അതിതീവ്ര മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 26ാം തിയ്യതി മുതൽ സംസ്ഥാനത്തെ 9 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂൺ 26ന് തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട ,ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ജൂൺ 27ന് കോഴിക്കോട് ,വയനാട് ജില്ലകളിലുമാണ് ഓറഞ്ച് അലേർട്ട്.
24 മണിക്കൂറിൽ 204 mmൽ അധികം മഴ ലഭിക്കുന്ന അതിതീവ്ര മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ആയതിനാൽ തന്നെ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പും കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
24ാം തിയ്യതി മുതൽ 28ാം തിയ്യതി വരെ വിവിധ ജില്ലകളിൽ മഞ്ഞ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് ആലപ്പുഴ,എറണാകുളം,ഇടുക്കി ജില്ലകളിലാണ് മഞ്ഞ അലേർട്ട്.
ജൂൺ 25ന് തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ജൂൺ 26ന് തൃശ്ശൂർ, പാലക്കാട് ജില്ലകളിലും
ജൂൺ 27ന് തൃശ്ശൂർ, പാലക്കാട് , മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ജൂൺ 28ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിലുമാണ് മഞ്ഞ അലേർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ജൂൺ 24ന് ലക്ഷദ്വീപ് തീരത്തും, ജൂൺ 25 മുതൽ 28 വരെ കേരള-ലക്ഷദ്വീപ് തീരങ്ങളിലും, ജൂൺ 27 മുതൽ 28 വരെ കർണാടക തീരങ്ങളിലും മത്സ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ല. ലക്ഷദ്വീപ് പ്രദേശങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. രാത്രി 11.30 വരെയുള്ള സമയത്ത് പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് 2.7 മുതൽ 3.1 മീറ്റർ വരെ ഉയരത്തിൽ തിരമാലക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം അറിയിച്ചു.












Click it and Unblock the Notifications