Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞങ്ങളുടെ നാടിന്റെ അവസ്ഥയാണ്, സഹായിക്കണം''... കുറ്റ്യാടിയില്‍ നിന്ന് സഹായം തേടി എംഎൽഎ

കുറ്റ്യാടി: കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുകയാണ്. വെള്ളത്തില്‍ മുങ്ങിയ കുറ്റ്യാടിയില്‍ നിന്നും സഹായ അഭ്യര്‍ത്ഥനയുമായി എംഎല്‍എ രംഗത്ത്. കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുളളയാണ് ഫേസ്ബുക്കില്‍ സഹായഅഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. കുറ്റ്യാടിയില്‍ ആവശ്യത്തിനുളള രക്ഷാ പ്രവര്‍ത്തന സംവിധാനങ്ങള്‍ എത്തിയിട്ടില്ല എന്നും നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത് എന്നും എംഎല്‍എ പറയുന്നു.

പാറക്കൽ അബ്ദുളള എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: ''ഞങ്ങളെ രക്ഷിക്കൂ, ആവശ്യത്തിന് രക്ഷാ പ്രവർത്തക സംവിധാനങ്ങൾ ഇതുവരെ കുറ്റ്യാടിയിൽ എത്തിയിട്ടില്ല. പേരാമ്പ്രയ്ക്ക് അപ്പുറം ഫയർ ഫോഴ്സ് സംവിധാനത്തിന് എത്തിപ്പെടാൻ പറ്റാത്ത അവസ്ഥയാണ്. രണ്ട് മരണങ്ങൾ സംഭവിച്ചു കഴിഞ്ഞു. നാട്ടുകാരാണ് നിലവിൽ രക്ഷാ പ്രവർത്തനം നടത്തുന്നത്. സൈന്യത്തെ കൊണ്ടു വന്ന് രക്ഷാ പ്രവർത്തനം നടത്തേണ്ട സ്ഥിതിയിലാണ് കുറ്റ്യാടി, ഇതൊരു കുറ്റപ്പെടുത്തലല്ല, ഞങ്ങളുടെ നാടിന്റെ അവസ്ഥയാണ്. സഹായിക്കണം''.

rain

കുറ്റ്യാടിയില്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് പേരാണ് മരണപ്പെട്ടത്. പുഴയില്‍ കാണാതായ ഇവരുടെ മൃതദേഹങ്ങള്‍ പിന്നീട് കണ്ടെടുക്കുകയായിരുന്നു. സിറാജുല്‍ ഹുദ മാനെജര്‍ മാക്കൂല്‍ മുഹമ്മദ്, ഷരീഫ് സഖാഫി എന്നിവരാണ് മരണപ്പെട്ടത്. രാത്രി വീട്ടിലേക്ക് പോകുന്ന വഴിയിലാണ് ഇരുവരും അപകടത്തില്‍പ്പെട്ടത്. രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Recommended Video

cmsvideo
    മഴ അതിശക്തം | Oneindia Malayalam

    കോഴിക്കോട് ജില്ലയിലെ പുഴകളെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. ജില്ലയില്‍ ഇന്നും റെഡ് അലേര്‍ട്ട് തുടരുകയാണ്. മന്ത്രി ടിപി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് 12 മണിക്ക് കളക്ട്രേററില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. മഴ കനത്തതോടെ ജില്ലയിലെ ഗതാഗതം പലയിടത്തും തകരാറിലായിരിക്കുകയാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+