Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ ഇന്നും മഴ; അടുത്ത 3 മണിക്കൂറിൽ ഈ രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴ

സംസ്ഥാനത്ത് കനത്ത ചൂടിൽ നിന്നും ആശ്വാസമായി ഒറ്റപ്പെട്ട സ്ഥലങ്ങളിൾ മഴ തുടരുകയാണ്. സംസ്ഥാനത്ത് ഇന്നും മഴ പെയ്യാനുള്ള സാധ്യത. ശക്തമായ മഴ പെയ്യാനുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. നാളെ വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത് . 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റടിക്കാനും സാധ്യതയുണ്ട്. അതേസമയം, മേയ് 5ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയുള്ള മഴയ്ക്ക് സാധ്യത.

പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ രൂപം എടുക്കുന്ന ചക്രവാതച്ചുഴി 48 മണിക്കൂർ കഴിഞ്ഞ് ന്യൂനമർദമാകാനുള്ള സാധ്യത ഉണ്ട്. അതി കാരണം കേരളത്തിലും തമിഴ്നാട്ടിലും ‌മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് വിവരം

അടുത്ത മൂന്ന് മണിക്കൂറിൽ ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യത ഉള്ളത്. മണിക്കൂറിൽ 40 കിലോ മീറ്റർ വേ​ഗതയിൽ വീശി അടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

Rain today

അതേസമയം മത്സ്യത്തൊഴിലാളികൾക്ക് ജാ​ഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്. കേരള - ലക്ഷദ്വീപ് പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ശക്തമായ കാറ്റിന് സധ്യത ഉണ്ട്. ചില സമയങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റടിക്കാം. മോശം കാലാവസ്ഥക്കും സാധ്യത ഉണ്ട്. അതിനാൽ കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് ആണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്.

തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, കമോറിൻ പ്രദേശം, ശ്രീലങ്കൻ തീരത്തെ തെക്ക് പടിഞ്ഞാറൻ ഉൾക്കടൽ, അവയോട് ചേർന്ന് ഉള്ള മധ്യ - പടിഞ്ഞാറൻ ഉൾക്കടൽ & തെക്കൻ ആന്ധ്രാപ്രദേശ് തീരം, മാലിദ്വീപ് പ്രദേശം എന്നി സ്ഥലത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ‌ കാറ്റടിക്കാനുള്ള സാധ്യത. മണിക്കൂറിൽ 55 കിലോമീറ്റർ വേ​ഗത്തിൽ വരെയും ചില സമയത്ത് കാറ്റടിക്കാൻ സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ഇന്ന് ഈ പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിർദ്ദേശം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+