ചട്ടുകത്തലയൻ പാമ്പ്.. നൂറ് പേരെ കൊല്ലാനുള്ള വിഷം.. തൊട്ടാൽ മരണം.. സത്യാവസ്ഥ ഇതാണ്
Recommended Video

കോഴിക്കോട്: സംസ്ഥാനത്ത് പലയിടത്തും വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ വിട്ട് സ്വന്തം വീടുകളിലേക്ക് മടങ്ങിത്തുടങ്ങിയിട്ടുണ്ട്. ചളിവെള്ളത്തില്‍ മുങ്ങിയ വീടുകള്‍ വീണ്ടും വാസയോഗ്യമാക്കി മാറ്റിയെടുക്കുക എന്ന ശ്രമകരമായ ദൗത്യമാണ് അവര്‍ക്ക് മുന്നിലുള്ളത്. പാമ്പ് അടക്കമുള്ള ഇഴജന്തുക്കള്‍ വീടിനകത്തുണ്ടാകാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ വേണ്ട മുന്‍കരുതലുകളെടുക്കേണ്ടതുണ്ട്.

അതിനിടെ ചില വ്യാജ സന്ദേശങ്ങള്‍ വാട്‌സ് ആപ്പും മറ്റും വഴി പ്രചരിക്കുന്നുണ്ട്. അതിലൊന്ന് ചട്ടുകത്തലയന്‍ എന്ന് വിളിക്കുന്ന പാമ്പ് വെള്ളത്തിനൊപ്പം വീട്ടില്‍ കയറുമെന്നും നൂറ് മനുഷ്യരെ കൊല്ലാനുള്ള വിഷം ഇതിനുണ്ടെന്നുമാണ്. ഈ ജീവിയെ കൊന്ന് വെള്ളത്തിലിട്ടാല്‍ അത് വഴിയും വിഷം പടരുമെന്നും സന്ദേശം പ്രചരിക്കുന്നു. കണ്ടാലുടന്‍ ഉപ്പിട്ട് കൊല്ലണമെന്നും കഥയുണ്ട്.
വിരയുടെ വര്‍ഗത്തില്‍ പെടുന്ന നിരുപദ്രവകാരിയായ ജീവിയാണ് ഹാമ്മര്‍ ഹെഡ് അഥവാ ചുറ്റികത്തലയന്‍ എന്നറിയപ്പെടുന്ന ജീവി. തൊട്ടാല്‍ ചെറുതായി ചൊറിഞ്ഞേക്കും എന്നല്ലാതെ ഒരു ഉപദ്രവവും മനുഷ്യന് ഉണ്ടാക്കാത്ത ഈ ജീവിയെ ആണ് സോഷ്യല്‍ മീഡിയ പിടിച്ച് ഭീകരജീവിയാക്കിയിരിക്കുന്നത്. ഇത്തരം വ്യാജ സന്ദേശങ്ങള്‍ വിശ്വസിക്കരുതെന്ന് വാവ സുരേഷിനെ പോലുള്ളവര്‍ പറയുന്നു. വെള്ളം കയറിയ വീട്ടില്‍ തിരികെ ചെല്ലുമ്പോള്‍ പാമ്പ് കടിയേല്‍ക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാരും നിര്‍ദേശം നല്‍കിയിരിക്കുന്നു.
നിങ്ങൾക്കും കേരളത്തെ സഹായിക്കാം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications