Get Updates
Get notified of breaking news, exclusive insights, and must-see stories!

വരും ദിവസങ്ങളിൽ കേരളത്തെ കാത്തിരിക്കുന്നതെന്ത്.. 'കാലാവസ്ഥാ മാന്ത്രികന്റെ' പ്രവചനം ഇങ്ങനെ

കോഴിക്കോട്: പ്രളയം എന്നൊക്കെ കേട്ട് മാത്രമാണ് ഇത്രയും കാലം കേരളത്തിന് പരിചയം. ഇന്ന് അതെത്ര മാത്രം ഭീകരമാണ് എന്ന് മലയാളി അനുഭവിച്ച് അറിയുന്നു. കനത്ത മഴയും ഡാമുകള്‍ തുറന്നതും കേരളത്തെ മുഴുവനായും വെള്ളത്തില്‍ മുക്കി. മഴയാകട്ടെ ഇനിയും നിലച്ചിട്ടില്ല.

അതിനിടെ കാലാവസ്ഥാ മാന്ത്രികന്‍ എന്നറിയപ്പെടുന്ന തമിഴ്‌നാട്ടുകാരനായ പ്രദീപ് ജോണിന്റെ പ്രവചനം ചര്‍ച്ചയാവുകയാണ്. ഇദ്ദേഹം ശാസ്ത്രജ്ഞനോ അക്കാദമിഷ്യനോ ഒന്നുമല്ല എന്നു കൂടി അറിയുക, മഴയേയും വെയിലിനേയും സ്നേഹിക്കുന്ന വെറുമൊരു സാധാരണക്കാരനാണ്.

 ഒറ്റയാൾ പ്രവാചകൻ

ഒറ്റയാൾ പ്രവാചകൻ

കാലാവസ്ഥാ പ്രവചന രംഗത്ത് പ്രശസ്തമാണ് പ്രദീപ് ജോണ്‍ എന്ന പേര്. പ്രത്യേകിച്ച് തമിഴ്‌നാട്ടുകാര്‍ക്ക്. കാലാവസ്ഥാ ശാസ്ത്രജ്ഞന്മാരേക്കാളും നാട്ടുകാര്‍ പ്രദീപ് ജോണിന്റെ വാക്കുകളെ വിശ്വസിക്കുന്നു. 2015ല്‍ ചെന്നൈയെ മുക്കിയ വെള്ളപ്പൊക്കത്തിന്റെ സമയത്തും, പിന്നീട് 2016ല്‍ വാര്‍ധയില്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോഴും പ്രദീപ് നടത്തിയ കാലാവസ്ഥാ പ്രവചനങ്ങള്‍ കൃത്യമായിരുന്നു.

ശാസ്ത്രജ്ഞരേക്കാൾ കൃത്യം

ശാസ്ത്രജ്ഞരേക്കാൾ കൃത്യം

വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ച്, വിശകലനം നടത്തി, പഠിച്ചാണ് ഇദ്ദേഹത്തിന്റെ പ്രവചനങ്ങള്‍. അവ പലപ്പോഴും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നടത്തുന്ന പ്രവചനങ്ങളേക്കാള്‍ കൃത്യമാകാറുമുണ്ട്. ഒരുദാഹരണം പറയാം. വാര്‍ധ ചുഴലിക്കാറ്റ് ആന്ധ്രപ്രദേശിലെ നെല്ലൂരിലേക്കാണ് എത്തുക എന്നായിരുന്നു അന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചത്.

ലക്ഷങ്ങൾ ആരാധകർ

ലക്ഷങ്ങൾ ആരാധകർ

എന്നാല്‍ ആന്ധ്രയില്‍ അല്ല, കാറ്റ് നൂറ് കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് ചെന്നൈയിലെത്തുമെന്ന് പ്രദീപ് ജോണ്‍ പറഞ്ഞു. അത് തന്നെയാണ് സംഭവിച്ചതും. വലിയ ആരാധകരാണ് ഈ കാലാവസ്ഥാ മാന്ത്രികനുള്ളത്. തമിഴ്‌നാട് വെതര്‍മാന്‍ എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിന് 57 ലക്ഷത്തില്‍ അധികം ഫോളോവേഴ്‌സ് ആണുള്ളത്. 2012തുടക്കമിട്ട കാലാവസ്ഥാ പ്രേമം പ്രദീപ് ഇപ്പോഴും തുടരുന്നു.

കേരളത്തെ കാത്തിരിക്കുന്നത്

കേരളത്തെ കാത്തിരിക്കുന്നത്

ഈ വെതര്‍മാന്‍ പ്രളയത്തില്‍ മുങ്ങിയ കേരളത്തിന്റെ കാലാവസ്ഥയും പ്രവചിച്ചിരിക്കുന്നു. ഒഡിഷ തീരത്തെ ന്യൂനമർദ്ദം കേരളത്തെ ബാധിക്കുമെന്നും ശക്തമായ മഴ തുടരുമെന്നുമുള്ള തരത്തിൽ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. എന്നാൽ വരും ദിവസങ്ങളിൽ കേരളത്തിലെ കാലാവസ്ഥ അപകടകരമായിരിക്കില്ല എന്നാണ് പ്രദീപ് ജോൺ ഫേസ്ബുക്ക് പോസ്റ്റിൽ പ്രവചനം നടത്തിയിരിക്കുന്നത്.

ഇത് മാന്ത്രിക വിദ്യയല്ല

ഇത് മാന്ത്രിക വിദ്യയല്ല

മാധ്യമപ്രവർത്തകനായ അബ്ദുൾ റഷീദ് ഇതേക്കുറിച്ച് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം. പ്രദീപ് ജോൺ നടത്തിയ കാലാവസ്ഥാ പ്രവചനത്തിന്റെ മലയാള പരിഭാഷയും ഇതിലുണ്ട്: '' ഇന്ന് ഇന്ത്യയിലെ ഏറ്റവും ജനകീയനായ കാലാവസ്ഥാ പ്രവചന വിദഗ്ധനാണ് തമിഴ്‌നാട്ടുകാരനായ പ്രദീപ് ജോണ്‍. 'കാലാവസ്ഥാ മാന്ത്രികന്‍' എന്നൊക്കെ മാധ്യമങ്ങള്‍ വിളിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റേത് മാന്ത്രികവിദ്യയൊന്നും അല്ല.

മഴമേഘങ്ങളോട് സ്നേഹം മാത്രം

മഴമേഘങ്ങളോട് സ്നേഹം മാത്രം

ലോകത്തെ വിവിധ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സികളുടെ ശാസ്ത്രീയമായ ഡാറ്റകള്‍ സംയോജിപ്പിച്ചു പഠിച്ചശേഷം കൃത്യമായ മഴപ്രവചനം നടത്തുകയാണ് അദ്ദേഹം ചെയ്യുന്നത്. ഓര്‍ക്കുക, ഈ രംഗത്ത് ഒരു അക്കാദമിക് യോഗ്യതയും അദ്ദേഹത്തിന് ഇല്ല. മഴമേഘങ്ങളോടുള്ള സ്‌നേഹമല്ലാതെ. എന്നിട്ടും പതിറ്റാണ്ടിലേറെയായി അദ്ദേഹം ഏറെക്കുറെ കൃത്യമായ പ്രവചനങ്ങള്‍ നടത്തുന്നു

ഒറ്റപ്പെട്ട മഴ മാത്രം

ഒറ്റപ്പെട്ട മഴ മാത്രം

ഇന്ത്യയിലെ ഒട്ടേറെ പേമാരികളുടെ വരവും ഗതിയും ഒടുക്കവും അദ്ദേഹം പ്രവചിച്ചിട്ടുണ്ട്. 'തമിഴ്നാട് വെതര്‍മാന്‍' എന്ന പേരില്‍ പ്രശസ്തനായ പ്രദീപ് ജോണ്‍ കേരളത്തിലെ ഈ മഹാപേമാരി അവസാനിച്ചതായി പറയുന്നു. അല്പം മുന്‍പ് അദ്ദേഹം ഫേസ്ബുക്കില്‍ എഴുതിയതിന്റെ പരിഭാഷ ചുവടെ: ''ഒരാഴ്ചത്തെ പേമാരിക്കൊടുവില്‍ ഇതാ, മേഘാവൃതമല്ലാത്ത കേരളം. ശരിയാണ്, കേരളത്തില്‍ ഇനിയും ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴ പെയ്യും, നാളെയും ഒരുപക്ഷേ അതിനു ശേഷവും പെയ്യും. അത് ഈ സീസണില്‍ കേരളത്തില്‍ സാധാരണമാണ്.

ആ കിംവദന്തികളിൽ വീഴരുത്

ആ കിംവദന്തികളിൽ വീഴരുത്

എന്നാല്‍, കടുത്ത പേമാരി ഇനിയും ഉണ്ടാവുമെന്ന കിംവദന്തികള്‍ നിങ്ങള്‍ വിശ്വസിക്കരുത്. ഒരാഴ്ചക്കു ശേഷം ഇതാദ്യമായി മഴമേഘങ്ങള്‍ തീരെ കുറഞ്ഞ ആകാശമാണ് കേരളത്തിന് മുകളില്‍ ഇന്നത്തെ റഡാര്‍ ഇമേജുകളില്‍ കാണുന്നത്. അതേ, മഴ കീഴടങ്ങിയിരിക്കുന്നു..! പുതിയ ന്യൂനമര്‍ദം കേരളത്തിന് ഭീഷണിയല്ല. ഒരു പുതിയ ന്യുനമര്‍ദം ഒഡീഷ തീരത്ത് രൂപപ്പെട്ടു വരുന്നുണ്ട്.

 ഭീകര പേമാരിക്ക് അന്ത്യം

ഭീകര പേമാരിക്ക് അന്ത്യം

എന്നാലിത് നേരത്തെയുണ്ടായതുപോലെ കേരളത്തില്‍ മഴക്കാറ്റിന് കാരണമാവില്ല. ദയവായി വ്യാജ പ്രചാരണങ്ങളില്‍ വീഴാതിരിക്കുക. ഈ പുതിയ ന്യൂനമര്‍ദം, കേരളത്തില്‍ വീണ്ടുമൊരു പേമാരിക്കു കാരണമാവില്ല.അതേ, 1882 നും 1924 നും 1961 നും ശേഷം കേരളത്തില്‍ ഉണ്ടായ ഏറ്റവും ഭീകരമായ പേമാരിക്കു അന്ത്യമാവുകയാണ്..!'' (പ്രദീപ് ജോണ്‍ പറയുന്നത് നേരാവട്ടെയെന്നു ഓരോ മലയാളിയും ആഗ്രഹിക്കുന്നു, ഞാനും. അതുകൊണ്ടു ഇത് പങ്കുവെയ്ക്കുന്നു.)

നിങ്ങൾക്കും കേരളത്തെ സഹായിക്കാം

നിങ്ങൾക്കും കേരളത്തെ സഹായിക്കാം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+