Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ചാം ദിനവും തകര്‍ത്ത് പെയ്ത് മഴ, വ്യാപക നാശനഷ്ടം, വീടുകളില്‍ വെള്ളം കയറി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. വ്യാപക നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തുടര്‍ച്ചയായ അഞ്ചാം ദിനമാണ് സംസ്ഥാനത്ത് മഴ തകര്‍ത്ത് പെയ്യുന്നത്. ആലപ്പുഴയിലെ ആറാട്ടുപുഴയില്‍ കടല്‍ക്ഷോഭമുണ്ടായി. കേരളത്തില്‍ അങ്ങോളമിങ്ങോളം മഴക്കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ പയ്യാനക്കലില്‍ നൂറോളം വീടുകളിലാണ് വെള്ളം കയറിയത്. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇന്നും നാളെയും അതിശക്തമായ മഴയുണ്ടാവുമെന്നും മുന്നറിയിപ്പുണ്ട്. ശക്തമായ ഇടടിക്കും മിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

1

അതേസമയം വടക്കന്‍ കേരളത്തില്‍ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്ത സാധ്യതാ പ്രദേശങ്ങളുടെ പട്ടിക അടിയന്തരമായി തയ്യാറാക്കാനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വടക്കന്‍ കേരളത്ിലാണ് ഇന്ന് മഴക്കെടുതി ഏറ്റവും രൂക്ഷം. ജനങ്ങളെ വെള്ളക്കെട്ട് ശരിക്കും ദുരിതത്തിലാക്കിയിരിക്കുകയാണ്. നിരവധി വീടുകളിലാണ് വെള്ളപം കയറിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കണ്ണൂര്‍ ജില്ലയിലെ ചെറുതാഴത്താണ്. ഇവിടെ 207 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത് കേരളത്തിന് മുകളിലായും സമീപത്തും ചക്രവാത ചുഴിയും, വടക്കന്‍ കേരളം മുതല്‍ വിദര്‍ഭ വരെ ന്യൂനമര്‍ദ പാത്തിയും നിലനില്‍ക്കുന്നുണ്ട്.

ആറാട്ടുപുഴയില്‍ വലിയഴീക്കല്‍ പാലത്തിന് സമീപത്തുള്ള പ്രദേശത്താണ് കടല്‍ കയറിയത്. അപ്രോച്ച് റോഡിലും വെള്ളം കയറിയിട്ടുണ്ട്. ഇതുവഴിയുള്ള ഗതാഗതവുംദുഷ്‌കരമായിരിക്കുകയാണ്. പെരുമ്പാടി, തറയില്‍കടവ് പ്രദേശങ്ങളിലും വെള്ളം കയറിയിരിക്കുകയാണ്. രണ്ട് മത്സ്യത്തൊഴിലാളികള്‍ വിഴിഞ്ഞത് കടലില്‍ കുടുങ്ങിയിരിക്കുകയാണ്. ഇവര്‍ വിലക്ക് ലംഘിച്ച് കടലില്‍ പോയവരാണ്. ബോട്ടിന്റെ എഞ്ചിന്‍ തകരാര്‍ കാരണമാണ് കടലില്‍ കുടുങ്ങി പോയത്. അതേസമയം കോസ്റ്റല്‍ പോലീസ് എത്തിയാണ് ഇവരെ രക്ഷിച്ചത്. അതേസമയം കോട്ടയം ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയിലും ശക്തമായ മഴ പെയ്തു. ഇടുക്കിയിലും വ്യാപക മഴയുണ്ടായിരുന്നു. പക്ഷേ തീവ്രത കുറവായിരുന്നു.

ഇടുക്കിയില്‍ ഇപ്പോഴും മഴ തുടരുന്നുണ്ട്. പക്ഷേ നാശനഷ്ടങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. പത്തനംതിട്ടയില്‍ ഇടവിട്ടാണ് മഴ പെയ്തത്. കാസര്‍കോട് ഇന്നലെ രാത്രി ശക്തമായ മഴ പെയ്തിരുന്നു. പക്ഷേ ഇന്ന് രാവിലെ മഴ ഉണ്ടായിരുന്നില്ല. വൈകീട്ട് നേരിയ മഴ തുടങ്ങിയിട്ടുണഅട്. വെള്ളരിക്കുണ്ട് താലൂക്കില്‍ കൂടുതല്‍ ശ്രദ്ധയുണ്ട്. ഇവിടെ കഴിഞ്ഞ വര്‍ഷം ഉരുള്‍പ്പൊട്ടലുണ്ടായിരുന്നു. വടക്കന്‍ കേരളത്തില്‍ ഇന്ന് വഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധം വിലക്കിയിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നല്‍ ജാഗ്രതയും നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+