Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്തെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു; ഇടുക്കിയില്‍ ഓറഞ്ച്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Recommended Video

cmsvideo
    IMD Withdraws Red Alert For Kerala | Oneindia Malayalam

    തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. കനത്ത മഴയ്ക്ക് സാധ്യതയില്ലെന്ന നിഗമനത്തിലാണ് പുതിയ നടപടി. ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. വയനാട്, കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം, ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇനിയും രണ്ട് ന്യൂനമര്‍ദ്ദങ്ങളുണ്ടായേക്കുമെന്നാണ് പ്രവചനം.

    Kochi

    കേരളത്തില്‍ വ്യാഴാഴ്ച വരെ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാന നിരീക്ഷകര്‍ പറയുന്നത്. ഈ മാസം അവസാനത്തിലുണ്ടാകുന്ന ന്യൂനമര്‍ദ്ദം ചിലപ്പോള്‍ ശക്തിപ്പെടുകയും ചുഴലിക്കാറ്റിന് വഴിയൊരുക്കുകയും ചെയ്‌തേക്കാം.

    എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധിയാണ്. മഴ കനക്കാന്‍ സാധ്യതയുണ്ടെന്ന് മുന്‍കൂട്ടി കണ്ടാണ് ജില്ലാ ഭരണകൂടങ്ങളുടെ തീരുമാനം. എന്നാല്‍ മഴയ്ക്ക് അല്‍പ്പം ശമനമുണ്ട്. എറണാകുളം ജില്ലയില്‍ ഒമ്പത് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്. 1500ഓളം പേര്‍ ക്യാംപുകളിലാണ്.

    2017ല്‍ കേരളത്തില്‍ നാശം വിതച്ച ഓഖി ചുഴലിക്കൊടുങ്കാറ്റിന്റെ വഴിയാണ് മൂന്നാമത്തെ ന്യൂനമര്‍ദ്ദം എത്തുക. ഒരുപക്ഷേ ഇത് ചുഴലിക്കാറ്റിന് കാരണമായേക്കാം. നിവലില്‍ തുലാമഴ 18 ശതമാനം അധികം ലഭിച്ചുകഴിഞ്ഞു. സംസ്ഥാനത്തെ മിക്ക അണക്കെട്ടുകളിലും വെള്ളം കൂടിയിട്ടുണ്ട്. തിങ്കളാഴ്ച താറുമാറായ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു. ആശങ്ക ഒഴിഞ്ഞിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+