Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് മഴകുറയുന്നു....രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചു.. കുട്ടനാട്ടില്‍ എല്ലാവരെയും ഒഴിപ്പിക്കും

ആലപ്പുഴ: കേരളത്തില്‍ ദിവസങ്ങള്‍ നീണ്ട ദുരിതത്തിന് ശേഷം കാലാവസ്ഥ തെളിയുന്നു. മഴയുടെ രൂക്ഷത കുറയുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം സംസ്ഥാനത്തെ പല ജില്ലകളിലും നിരവധിപ്പേരാണ് കുടുങ്ങി കിടക്കുന്നത്. ചെങ്ങന്നൂരിന് പുറമേ കുട്ടനാട്ടിലും സ്ഥിതി ഭീകരമാണെന്നാണ് വിലയിരുത്തല്‍. നിലവില്‍ ഇടുക്കി, പത്തനംത്തിട്ട, എറണാകുളം ജില്ലകളില്‍ മാത്രമാണ് ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളത്. ഇവിടെ നേരത്തെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. കോട്ടയം, തൃശൂര്‍, കൊല്ലം, ആലപ്പുഴ ജില്ലകളിലും നേരത്തെ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരുന്നു. അതേസമയം എല്ലാ ജില്ലകളിലും രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്.

rain

കുട്ടനാട്ടില്‍ നിന്ന് ജനങ്ങളെ പൂര്‍ണമായും ഒഴിപ്പിക്കേണ്ടിവരുമെന്നാണ് സൂചന. കുമരകം മുതല്‍ വൈക്കം വരെയുള്ള പതിനായിരത്തോളം വീടുകള്‍ വെള്ളത്തിനടിയിലാണ്. അതേസമയം ചെങ്ങന്നൂരിലും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇവിടെ ഇപ്പോഴും കനത്ത മഴയുണ്ട്. ഉള്‍പ്രദേശങ്ങളില്‍ ഇപ്പോഴും നിരവധി പേര്‍ കുടുങ്ങി കിടക്കുന്നുണ്ട്. ഇവരെ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.

എന്നാല്‍ ആലുവയില്‍ ജലനിരപ്പ് കുറഞ്ഞ് തുടങ്ങിയിട്ടുണ്ട്. കുട്ടനാടില്‍ ഇപ്പോള്‍ മഴ ഇടവിട്ട് മാത്രമാണ് പെയ്യുന്നത്. അപ്പര്‍ കുട്ടനാട്ടില്‍ കടുത്ത പ്രതിസന്ധിയാണുള്ളത്. നെല്ലിയാമ്പതിയില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് ഹെലികോപ്ടര്‍ വഴി ഭക്ഷണവും വൈദ്യസഹായവും എത്തിക്കും. തൃശൂരില്‍ ഭാരതപ്പുഴ, ചാലക്കുടി പുഴ എന്നിവയില്‍ ജലനിരപ്പ് കുറഞ്ഞത് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്.

അടിയന്തര സഹായത്തിന് 1077 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് വിളിക്കാം. സ്ഥലത്തെ STD code ചേര്‍ത്ത് വേണം 1077ലേക്ക് വിളിക്കാന്‍

വിളിക്കേണ്ട മറ്റ് നമ്പറുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു

തിരുവനന്തപുരം- 0471 2730045
കൊല്ലം- 0474 2794002
പത്തനംതിട്ട- 0468 2322515
ആലപ്പുഴ- 0477 2238630
കോട്ടയം 0481 2562201
ഇടുക്കി 0486 2233111
എറണാകുളം 0484 2423513
തൃശ്ശൂര്‍ 0487 2362424
പാലക്കാട് 0491 2505309
മലപ്പുറം 0483 2736320
കോഴിക്കോട് 0495 2371002
വയനാട് 9207985027
കണ്ണൂര്‍ 0468 2322515

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+