കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുങ്ങിത്താണ കേരളത്തെ കൈപിടിച്ച് ഉയർത്താൻ 'യുണൈറ്റ് കേരള'... എല്ലാം ഒരു കുടക്കീഴിൽ, മലയാളത്തിൽ...

Google Oneindia Malayalam News

കോഴിക്കോട്: ട്രോളുകളും തമാശകളും പൊങ്കാലകളും മാത്രമല്ല, പ്രളയം വിഴുങ്ങിയ ഒരു നാടിനെ കൈപിടിച്ച് കരയ്ക്ക് കയറ്റാൻ സോഷ്യൽ മീഡിയ എത്രത്തോളം സഹായിക്കുന്നുവെന്നത് കഴിഞ്ഞ കുറേ ദിവസങ്ങളായി കേരളം കണ്ട് കൊണ്ടിരിക്കുകയാണ്. രാവും പകലുമില്ലാതെ നിരവധി പേരാണ് ഓൺലൈൻ വഴി രക്ഷാ പ്രവർത്തനത്തെയും ദുരിതാശ്വാസ പ്രവർത്തനങ്ങളേയും സഹായിക്കുന്നത്. ദുരിതബാധിതരെ എത്തിച്ചിരിക്കുന്ന ക്യാമ്പുകളിലെ പ്രവർത്തനം ഏകോപിപ്പിക്കുന്നത് വേണ്ടി www.unitekerala.com എന്ന പേരിൽ ഒരു വെബ് സൈറ്റ് തന്നെ ആരംഭിച്ചിട്ടുണ്ട്. മുഴുവൻ വിവരങ്ങളും ഈ സൈറ്റിൽ മലയാളത്തിൽ തന്നെ വായിച്ച് അറിയാം.

പ്രശ്നബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളിലേക്കുള്ള ആവശ്യങ്ങൾ ഈ വെബ്സൈറ്റിൽ നിങ്ങൾക്ക് ചേർക്കാം. ദുരിതാശ്വാസ ക്യാമ്പുകളുടെ ഇപ്പോഴത്തെ സ്ഥിതി അറിയാം. ക്യാമ്പുകളിലെ നമ്പർ, മരുന്ന് വിവരം, അവസ്ഥ, അംഗങ്ങളുടെ എണ്ണം, ഗൂഗുൾ മാപ്പ് ലിങ്ക് എന്നിവ എല്ലാം ഈ സൈറ്റിൽ ചെന്നാൽ കിട്ടും. രക്ഷാപ്രവർത്തകരുടെ ഹെൽപ്പ് ലൈൻ നമ്പറുകളുടെ വലിയ ശേഖരവും ഇവിടെയുണ്ട്. വീടുകളിലേക്ക് മടങ്ങുന്നവർക്കും ക്യാമ്പുകളിലുള്ളവർക്കും രക്ഷാ - ആരോഗ്യ പ്രവർത്തകർക്കും ഉള്ള ശാസ്ത്രീയ വിവരങ്ങളും ലഭ്യമാണ്.

uitekerala

വിശ്രമമില്ലാത്ത 150ൽപ്പരം സന്നദ്ധ പ്രവർത്തകർ ഈ യുണൈറ്റ് കേരളയ്ക്ക് വേണ്ടി കർമ്മനിരതരാണ്. പരിഷത്ത് യുവസമിതി പ്രവർത്തകർ, ശാസ്ത്രസാഹിത്യപരിഷത്ത് ഡോക്ടർ സംഘം, രക്ഷാപ്രവർത്തകർ, ആരോഗ്യ മിഷൻ, ഹെൽത്ത് ലൈൻ, മെഡികോൺ, സോക്ടർമാർ, ആരോഗ്യപ്രവർത്തകർ എന്നിവരിലേക്ക് ദുരിതാശ്വാസ സംബന്ധിച്ച വിവരങ്ങൾ ഇതുവഴി വേഗത്തിലെത്തുന്നു. നിങ്ങൾക്ക് നേരിട്ട് അറിയുന്ന ക്യാമ്പ് വിവരങ്ങൾ, ആവശ്യ വിവരങ്ങൾ തുടങ്ങിയവ സൈറ്റിൽ നേരിട്ട് അപ്ലോഡ് ചെയ്യാവുന്നതാണ്. മാത്രമല്ല ക്യാമ്പ് വിവരങ്ങളുടെ തൽസ്ഥിതിയും മറ്റ് വിവരങ്ങളും ആവശ്യം പോലെ പരിശോധിക്കുകയും ചെയ്യാം.

Recommended Video

cmsvideo
കേരളത്തിന് കൈത്താങ്ങുമായി ഖത്തര്‍ | OneIndia Malayalam

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രാജ്യത്തിനകത്തും പുറത്തുമുളളവര്‍ക്ക് ഓണ്‍ലൈനായി പണമടക്കാനുളള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. https://donation.cmdrf.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന സുരക്ഷിതമായി ക്രഡിറ്റ് / ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചോ നെറ്റ് ബാങ്കിംഗ് സംവിധാനം വഴിയോ പണമടക്കാന്‍ പേമെന്‍റ് ഗേറ്റ് വേ സജ്ജമാക്കിയിട്ടുണ്ട്. പണമടക്കുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്‍കുന്ന രശീത് ഓണ്‍ലൈനില്‍ തല്‍സമയം ലഭ്യമാകും. ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

English summary
Kerala floods updates: Unite Kerala, Website in Malayalam to coordinate flood relief works
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X