ഒന്നിച്ച് മൂന്ന് ചക്രവാതച്ചുഴി; വീണ്ടും അതിശക്തമായ മഴയ്ക്ക് സാധ്യത; 5 ദിവസം ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. ഒന്നിച്ച് മൂന്ന് ചക്രവാതച്ചുഴിയും പുതിയ ന്യൂന മർദ്ദ സാധ്യതയുമാണ് കേരളത്തിൽ മഴ ശക്തപ്പെടാൻ കാരണം. തെക്കൻ ഒഡീഷയ്ക്കും- വടക്കൻ ആന്ധ്രപ്രദേശിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ന്യൂന മർദ്ദമാണ് ഒരു ചക്രവാതച്ചുഴിയായി മാറുന്നത്.
തെക്ക് പടിഞ്ഞാറൻ മധ്യപ്രദേശിനും തെക്ക്-കിഴക്കൻ രാജസ്ഥാനും വടക്ക്-കിഴക്കൻ ഗുജറാത്തിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്ക് - പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും ഉണ്ട്. അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യത എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചുള്ളത്.

മഴ മുന്നറിയിപ്പിൽ മാറ്റം: മഴ മുന്നറിയിപ്പിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മാറ്റം വരുത്തിയിട്ടുണ്ട്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പുതുക്കി. ഇന്നും നാളെയും മാറ്റെന്നാളും ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട് പുതുക്കിയത്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് ആണ് പ്രഖ്യാപിച്ചിരുന്നത് എങ്കിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തെക്കൻ ഒഡീഷയ്ക്കും-വടക്കൻ ആന്ധ്രപ്രദേശിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ന്യൂന മർദ്ദം ചക്രവാതച്ചുഴിയായി ദുർബലമായി വിദർഭയ്ക്കും ചത്തീസ്ഗഡിനും മുകളിൽ സ്ഥിതി ചെയ്യുന്നു. തെക്ക്-പടിഞ്ഞാറൻ മധ്യപ്രദേശിനും തെക്ക്-കിഴക്കൻ രാജസ്ഥാനും വടക്ക്-കിഴക്കൻ ഗുജറാത്തിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി കൂടി നിൽക്കുന്നു.
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്ക്- പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി കൂടി സ്ഥിതി ചെയ്യുന്നുണ്ട്. ജൂലായ് 24 ഓടെ വടക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ഒഡീഷ- ആന്ധ്രപ്രദേശ് തീരത്തിന് സമീപം പുതിയൊരു ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത ഉണ്ട്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായി മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കുഹം സാധ്യതയുണ്ടെന്ന് കേന്ദ്ര കാലവസ്ഥ വകുപ്പ് അറിയിക്കുന്നു..












Click it and Unblock the Notifications